For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മദ്യപിച്ചില്ലേലും അക്രമാസക്തയാകുന്ന സ്ത്രീയാണ് പൂജ'; അവൾ കാരണം ജോലി പോലും കിട്ടുന്നില്ലെന്ന് മുൻകാമുകൻ!

  |

  ബോളിവുഡിൽ സക്സസ് കരിയർ സ്വന്തമായിട്ടുള്ള താരപുത്രിയാണ് പൂജ ഭട്ട്. പൂജയെ കുറിച്ച് സിനിമാ പ്രേമികളോട് പറയാൻ പോലും വലിയ വിശദീകരണത്തിന്റെ ആവശ്യമില്ല. അച്ഛനായ മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ എത്തിയ ഡാഡി എന്ന ചിത്രത്തിലൂടെ പതിനേഴാം വയസിലാണ് പൂജ ഭട്ട് അഭിനയം ആരംഭിച്ചത്. അച്ഛന്റെ തനി പകർപ്പാണ് പൂജ എന്നാണ് ബോളിവുഡ് താരപുത്രിയെ കുറിച്ച് അഭിപ്രായപ്പെടുന്നത്. പൂജ ഭട്ട് ഒരു വിവാദ നായിക കൂടിയാ‌യിരുന്നു. ഒരിക്കൽ ഒരു മാ​ഗസീൻ കവർ ചിത്രത്തിനായി അച്ഛൻ മേഹഷ് ഭട്ടിനെ പൂജ ഭട്ട് ലിപ് ലോക്ക് ചെയ്യുന്ന ഫോട്ടോ പകർത്തുകയും അത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

  'സഞ്ജയ് ​ജൂനിയർ ആർട്ടിസ്റ്റുമായി പ്രണയത്തിലായിരുന്നു, പക്ഷെ വിവാഹം ചെയ്തത് മാന്യതയെ'; പ്രണയകഥ ഇങ്ങനെ!

  സിനിമയിലെത്തിയപ്പോൾ മുതൽ നിരവധി താരങ്ങളുമായി പ്രണയത്തിലായിട്ടുണ്ട് പൂജ ഭട്ട്. ബോബി ഡിയോൾ, ഫർദീൻ ഖാൻ, രൺവീർ ഷിറോയ് എന്നിവരെല്ലാം പൂജ ഭട്ടിന്റെ കാമുകന്മാരുടെ ലിസ്റ്റിൽ ഉൾ‌പ്പെടുന്നവരാണ്. പ്രണയത്തിനും പ്രണയ തകർച്ചകൾക്കും ശേഷമാണ് പൂജ മനീഷ് മകീജയെ വിവാഹം ചെയ്തത്. 2003ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ശേഷം പത്ത് വർഷത്തോളം ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇരുവരും 2014 വിവാഹ മോചിതരായി.

  'രജനി സാറിന്റെ നായികയാണെന്ന് അറിഞ്ഞത് പൂജയ്ക്ക് എത്തിയപ്പോൾ'; ശ്രിയ ശരൺ പറയുന്നു!

  ഏക് ത ടൈ​ഗർ, ഹീറോയിൻ അടക്കമുള്ള ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായിട്ടുള്ള നടനാണ് രൺവീർ‌ ഷിറോയി. ഏറെനാൾ‌ രൺവീറുമായി പൂജ പ്രണയത്തിലായിരുന്നു. ആദ്യം ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു പിന്നീട് ഇരുവരും പ്രണയത്തിലേക്ക് മാറുകയായിരുന്നു. നാളുകളോളും ഇരുവരും ഒരുമിച്ച് ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ശേഷം ഇരുവരുടേയും വിവാഹ നിശ്ചയം നടന്നുവെന്നും ബോളിവുഡിൽ നിന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷെ വൈകാതെ ഇരുവരും വേർപിരിഞ്ഞുവെന്നും പ്രണയം തകർന്നുവെന്നും ബോളിവുഡിൽ നിന്നും വാർത്തകൾ വന്നു. രൺവീറിന്റെ മോശം പെരുമാറ്റം സഹിക്ക വയ്യാതെയാണ് പൂജ രൺവീറുമായുള്ള പ്രണയം അവസാനിപ്പിച്ചത് എന്നായിരുന്നു അന്ന് പ്രചരിച്ചിരുന്ന കഥകൾ. രൺവീർ അമിത മദ്യപാനിയായിരുന്നുവെന്നും പൂജ പറഞ്ഞിരുന്നു.

  കൊങ്കണ സെൻ ശർമ്മയായിരുന്നു രൺവീറിന്റെ ആദ്യ ഭാര്യ. 2010ൽ വിവാഹിതരായ കൊങ്കണയും രൺവീറും 2020ൽ വിവാഹമോചിതരായി. പൂജ ഭട്ടുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം പൂജ തനിക്കെതിരെ കമന്റുകൾ പറഞ്ഞതിനാൽ ആളുകളുടെ മുഖത്ത് നോക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും തന്റെ പ്രതിച്ഛായ തകർത്തത് പൂജയും കുടുംബാം​ഗങ്ങളുമാണെന്നും കുറ്റപ്പെടുത്തിയിരിക്കുകയാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ രൺവീർ. തനിക്ക് ലഭിക്കേണ്ട നിരവധി നല്ല സിനിമകൾ നഷ്ടപ്പെടുത്തിയത് പൂജ ഭട്ടും കുടുംബവുമാണെന്നും ഭട്ടിന്റെ കുടുംബം മകളെ സംരക്ഷിക്കാൻ വേണ്ടി തന്നെ കുറ്റക്കാരനാക്കിയെന്നും രൺവീർ പറഞ്ഞു. 'ഞാനും മദ്യപിക്കുന്ന വ്യക്തിയായിരുന്നു. അവളെ ഞാൻ ശ്രദ്ധിക്കുന്നില്ല... സ്നേഹിക്കുന്നില്ലായെന്ന് പറഞ്ഞ് അവൾ എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. മദ്യപിച്ചില്ലെങ്കിലും അക്രമാസക്തയായി പെരുമാറുന്ന അവളോട് ഞാൻ പറഞ്ഞിരുന്നു ദിവസവും മുപ്പതിലധികം തവണ ഇങ്ങനെ ​ദേഷ്യപ്പെടുന്ന നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് ബുദ്ധിമുട്ടാണെന്ന്' രൺവീർ പറഞ്ഞു.

  Recommended Video

  നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

  'കാര്യങ്ങൾ കൈവിട്ടുപോയി തുടങ്ങിയപ്പോഴാണ് ഞാൻ ബാഗുകൾ പാക്ക് ചെയ്ത് ബന്ധം അവസാനിപ്പിച്ച് പൂജയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. കാറിൽ കയറി ഇരുന്നപ്പോഴാണ് എന്റെ ബാഗുകളിലൊന്ന് ഞാൻ മറന്നുപോയതായി എനിക്ക് മനസിലായത്. ഞാൻ പൂജയെ അവളുടെ സെൽ ഫോണിൽ വിളിക്കാൻ തുടങ്ങി. അവൾ എന്റെ കോളുകൾ എടുക്കാതെ കട്ട് ചെയ്ത് വിട്ടു. ഞാൻ അവളെ സമീപിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അതിനിടയിൽ പെടുന്നനെ കാറിന്റെ ചില്ലുകൾ തകരുന്നതായി തോന്നി. ചുറ്റും നോക്കിയപ്പോൾ പൂജയുടെ സഹോദരൻ രാഹുൽ ഇരുമ്പുവടിയുമായി നിൽക്കുന്നത് കണ്ടു. ഞാൻ അന്ധാളിച്ചുപോയി. എന്താണ് സംഭവിച്ചതെന്ന് ഞാൻ തിരിച്ചറിയുന്നതിന് മുമ്പ് അവൻ എന്നെ വടികൊണ്ട് അടിക്കാൻ തുടങ്ങി' രൺവീർ കൂട്ടിച്ചേർത്തു.

  Read more about: pooja bhatt
  English summary
  When Ranvir Shorey Opens Up About Mahesh Bhatt Daughter Pooja Bhatt And Her Behaviour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X