​ഗോസിപ്പുകൾ പ്രചരിച്ചു; ഉത്തരം മുട്ടിച്ച രേഖയുടെ മുഖത്തടിച്ച് ബച്ചൻ; അന്ന് നടന്നത്

ബോളിവുഡിൽ ഒരുമിക്കാതെ പോയ താരജോഡികൾ എക്കാലത്തും ആരാധക ശ്രദ്ധ നേടാറുണ്ട്. ഷാഹിദ് കപൂർ-കരീന, ദീപിക പദുകോൺ-രൺബീർ കപൂർ തുടങ്ങിയ താരജോഡികൾ ഇതിന് ഉദാഹരണമാണ്. കാലക്രമേണ ഇവരെക്കുറിച്ചുള്ള ചർച്ചകൾ കുറയാറുമുണ്ട്. എന്നാൽ അന്നും ഇന്നും രേഖ-ബച്ചൻ പ്രണയത്തകർച്ച ബി ടൗണിൽ സംസാരവിഷയമാണ്. ഒരുകാലത്ത് ഹിറ്റ് താര ജോഡിയായിരുന്ന അമിതാഭ് ബച്ചനും രേഖയും ജീവിതത്തിലും ഒരുമിക്കണമെന്ന് ആ​ഗ്രഹിച്ച ആരാധകരുണ്ട്. എന്നാൽ സംഭവിച്ചത് മറിച്ചാണ്.

അമിതാഭ് ബച്ചൻ ജയ ബച്ചനുമായുള്ള കുടുംബ ജീവിതത്തിന് ശ്രദ്ധ കൊടുത്തു. രേഖയുടെ ജീവിതം മറ്റൊരു വഴിക്കും നീങ്ങി. ജയയുമായുള്ള വിവാഹബന്ധം നിലനിൽക്കെ ബച്ചൻ രേഖയെ പ്രണയിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ വാദം ഒരിക്കൽ പോലും ബച്ചൻ അം​ഗീകരിച്ചിട്ടില്ല. ബച്ചൻ-രേഖ പ്രണയകാലത്ത് നടന്ന സംഭവം വീണ്ടും ചർച്ചയാവുകയാണ്. രേഖയും ബച്ചനും തമ്മിലുണ്ടായ തർക്കമാണ് വിഷയം. 'ലാവ്റിസ്' എന്ന സിനിമയുടെ ഷൂട്ടിം​ഗിലായിരുന്നു ബച്ചൻ. ഷൂട്ടിം​ഗിനിടെ ബച്ചൻ ഒരു ഇറാനിയൻ ഡാൻസറുമായി അടുത്തു.

Amitabh Bachchan, Rekha

ഈ വാർത്ത സിനിമാ ലോകത്ത് വ്യാപകമായി പ്രചരിച്ചു. സംഭവം അറിഞ്ഞ രേഖ അതൃപ്തി പ്രകടമാക്കി. ബച്ചനോട് ഇതിന്റെ സത്യാവസ്ഥ ചോദിച്ചു. ഉത്തരം പറയാൻ രേഖ സമ്മർദ്ദം ചെലുത്തിയതോടെ ബച്ചന്റെ ക്ഷമ നശിച്ചു. ദേഷ്യം വന്ന ബച്ചൻ ഒന്നിലേറെ തവണ രേഖയുടെ മുഖത്തടിച്ചു. 'രേഖ ദ അൺടോൾ‌ഡ് സ്റ്റോറി' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ സംഭവം യഥാർ‌ത്ഥത്തിൽ നടന്നോ എന്ന് വ്യക്തമല്ല. 'രേഖ ദ അൺടോൾ‌ഡ് സ്റ്റോറി'യിലെ പല പരാമർശങ്ങളും വിവാദമായിട്ടുണ്ട്.

രേഖ-ബച്ചൻ ബന്ധത്തെക്കുറിച്ച് മുമ്പൊരിക്കൽ ഫിലിം മേക്കർ യാഷ് ചോപ്ര പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ സിൽസില എന്ന സിനിമയിൽ അമിതാഭ് ബച്ചൻ, രേഖ, ജയ ബച്ചൻ എന്നിവരാണ് പ്രധാന വേഷം ചെയ്തത്. ബച്ചന്റെ ഭാര്യയുടെ വേഷമാണ് സിനിമയിൽ ജയ ചെയ്തത്. കാമുകിയുടെ വേഷം രേഖയും ചെയ്തു. മൂവരുടെയും യഥാർത്ഥ ജീവിതവുമായി സിനിമയുടെ പ്രമേയത്തിന് സാമ്യം ഉള്ളതിനാൽ ഷൂട്ടിം​ഗ് വേളയിൽ താൻ പേടിച്ചിരുന്നെന്നാണ് യാഷ് ചോപ്ര പറഞ്ഞത്. ഇദ്ദേഹത്തിന്റെ പരാമർശം രേഖ-ബച്ചൻ ​ഗോസിപ്പിന് വീണ്ടും ആക്കം കൂട്ടി.

അക്കാലത്ത് രേഖയുടെ മിക്ക അഭിമുഖങ്ങളിലും ബച്ചനെക്കുറിച്ചുള്ള ചോദ്യങ്ങളും വന്നു. ബച്ചനുമായി പ്രണയത്തിലായിരുന്നെന്ന സൂചനകളും രേഖ അഭിമുഖങ്ങളിൽ നൽകിയിട്ടുണ്ട്. ഇപ്പോൾ പഴയ ​ഗോസിപ്പുകളെക്കുറിച്ച് ബച്ചനോ രേഖയോ പ്രതികരിക്കാറില്ല. ബച്ചൻ ഇപ്പോഴും സിനിമാ രം​ഗത്ത് സജീവമാണ്. എന്നാൽ രേഖയെ സിനിമകളിൽ കണ്ടിട്ട് നാളുകളായി.

Amitabh Bachchan,  Rekha

പ്രൊജക്ട് കെ എന്ന സിനിമയിലാണ് ബച്ചൻ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഏറെ നാളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുന്ന ജയ ബച്ചനും അഭിനയത്തിലേക്ക് തിരിച്ചു വന്നു. റിലീസിനൊരുങ്ങുന്ന റോക്കി ഓർ റാണി കീ പ്രേം കഹാനിയാണ് ജയ ബച്ചന്റെ തിരിച്ചു വരവിലെ ആദ്യ സിനിമ.

സിനിമകളിൽ നിന്നും മാറിനിൽക്കുന്നുണ്ടെങ്കിലും രേഖയുടെ ജനപ്രീതിക്ക് കുറവൊന്നുമില്ല. സോഷ്യൽ മീഡിയയിൽ രേഖയുടെ നിരവധി ഫാൻ പേജുകൾ സജീവമാണ്. നടിയുടെ പഴയ അഭിമുഖങ്ങളെല്ലാം വീണ്ടും വൈറലാവുന്നുണ്ട്. 68 കാരിയായ രേഖ ഇന്നും ആരാധകരുടെ മനസ്സിൽ അനശ്വര നായികയായി നിറഞ്ഞ് നിൽക്കുന്നു.

Read more about: amitabh bachchan rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X