ട്രെയിലര്‍ കണ്ടപ്പോള്‍ ജയ ബച്ചന്‍ കരഞ്ഞു..അമിതാഭുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് രേഖ

By Pratheeksha

ബോളിവുഡിലെ എവര്‍ഗ്രീന്‍ താരങ്ങളായ അമിതാഭ് ബച്ചനും രേഖയും തമ്മിലുളള പ്രണയം ഒരു കാലത്ത് ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഏറെ ചര്‍ച്ചയായതാണ്. മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ചപ്പോഴും ഇരുവരും വലിയതോതില്‍ ഇതിനെ കുറിച്ചു പ്രതികരിച്ചിരുന്നില്ല. അമിതാഭിന്റെ ഭാര്യയും മുന്‍ നടിയുമായ ജയ ബച്ചനും വാര്‍ത്തകളിലെ സ്ഥിരം സാന്നിദ്യമായിരുന്നു.

ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം സിക്കന്തര്‍ കാ മുക്കന്തര്‍ ആയിരുന്നു. ആ ചിത്രത്തിനു ശേഷം എന്തുകൊണ്ട് ഇരുവരും ഒരു ചിത്രത്തില്‍ അഭിനയിച്ചില്ല എന്ന ചോദ്യം എന്നും ബാക്കിയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ ജയ ബച്ചന്‍ കരഞ്ഞതിനെ കുറിച്ചും പിന്നീട് ബച്ചനുമൊത്ത് അഭിനയിക്കാതിരുന്നതിനെ കുറിച്ചും വ്യക്തമാക്കുകയാണ് രേഖ.

അമിതാഭ് ബച്ചന്‍

രേഖ

ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് രേഖ. 40 വര്‍ഷത്തിനുള്ളില്‍ 180 ലധികം ചിത്രങ്ങളില്‍ അഭിനയിച്ച രേഖ ഫിലിംഫെയര്‍ അവാര്‍ഡുകളുള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകളും നേടിയുണ്ട്. ദൊ അഞ്ജാനെ ആണ് അമിതാഭിനൊപ്പമുള്ള രേഖയുടെ ആദ്യത്തെ ചിത്രം.

 റാം ബല്‍റാം

മുക്കന്തര്‍ കാ സിക്കന്തര്‍

പിന്നീട് ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും അഭിനയിച്ചു. സുഹാഗ് ,ഗംഗാ കി സുഗന്ധ്, സില്‍സില തുടങ്ങി ഇരുവരും മുഖ്യറോളിലെത്തിയ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. മുക്കന്ദര്‍ കാ സിക്കന്ദര്‍ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അതിനു കാരണവുമുണ്ടായിരുന്നെന്നു രേഖ പറയുന്നു.

ജയ കരഞ്ഞു

ട്രെയിലര്‍ കണ്ടു

സിക്കന്തര്‍ കാ മുക്കന്തറിന്റെ ട്രെയ്‌ലര്‍ കാണാന്‍ ബച്ചന്‍ കുടുംബ സമേതമായിരുന്നു എത്തിയിരുന്നത്. തങ്ങള്‍ ഒരുമിച്ചഭിനയിച്ച രംഗങ്ങള്‍ കണ്ടപ്പോള്‍ ജയ നിര്‍ത്താതെ കരഞ്ഞിരുന്നുവെന്നും രേഖ വെളിപ്പെടുത്തി.

തന്നൊടൊപ്പം പ്രവര്‍ത്തിക്കില്ല

ഒരാഴ്ച്ചയ്ക്കു ശേഷം

ട്രെയിലര്‍ കണ്ട് ഒരാഴ്ച്ചയ്ക്കു ശേഷം സെറ്റിലെത്തിയപ്പോഴാണ് ചില വിവരങ്ങളറിയുന്നത്. അമിതാഭ് ഇനി തന്നൊടൊപ്പം അഭിനയിക്കില്ലെന്നു പറഞ്ഞതായി നിര്‍മ്മാതാക്കളുള്‍പ്പെടെയുള്ളവര്‍ തന്നെ അറിയിക്കുകയായിരുന്നെന്നും രേഖ പറയുന്നു.

ഒന്നും ചോദിക്കരുതെന്നും പറഞ്ഞു

അമിതാഭ് ഒന്നും പറഞ്ഞില്ല

ഇക്കാര്യത്തെ കുറിച്ച് അമിതാഭിനോട് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞില്ലെന്നും തന്നോട് ഇക്കാര്യത്തെ കുറിച്ച് ഒന്നും ചോദിക്കരുതെന്നും അമിതാഭ് പറഞ്ഞതായാണ് രേഖ പറയുന്നത്.

രേഖ എത്തിയിരുന്നു

റിഷി കപൂര്‍ വിവാഹം

ഋഷി കപൂര്‍ -നീതു വിവാഹത്തിനു രേഖയെത്തിയപ്പോളും ഇരുവരും അടുത്ത് പെരുമാറിയതിനാല്‍ ജയ കരഞ്ഞിരുന്നത്രേ..

പിന്നീട് അഭിനയിച്ചില്ല

ഒരേ തീരുമാനത്തിലെത്തി

സിക്കന്തര്‍ കാ മുക്കന്തര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്കു ശേഷം ഇരുവരും പരസ്പരം ഒരകലം പാലിക്കാനും ഒരുമിച്ച് അഭിനയിക്കില്ലെന്നും തീരുമാനിക്കുകയായിരുന്നെന്നും രേഖ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X