For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിടപ്പറ രം​ഗത്തിന് ഒറിജിനാലിറ്റി വേണം; രേഖയുടെയും ഓം പുരിയുടെയും അഭിനയം വിവാദമായപ്പോൾ

  |

  ഇന്ത്യൻ സിനിമയിലെ പ്ര​ഗൽഭയായ നടിയാണ് നടി രേഖ. 70 കളിലും 80 കളിലും സിനിമകളിൽ നിറഞ്ഞു നിന്ന രേഖ നായികാ സങ്കൽ‌പ്പങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ നടിയായിരുന്നു. 180 ഓളം സിനിമകളിൽ അഭിനയിച്ച രേഖയ്ക്ക് ഒരു വട്ടം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും മൂന്ന് തവണ ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

  സങ്കീർണതകൾ നിറഞ്ഞ സ്ത്രീ കഥാപാത്രങ്ങളെയായിരുന്നു സിനിമകളിൽ കൂടുതലും രേഖ അവതരിപ്പിച്ചത്. നടൻ ജെമിനി ​ഗണേശന്റെയും പുഷ്പവല്ലിയുടെയും മകളായാണ് രേഖ ജനിച്ചത്.

  തെന്നിന്ത്യൻ സ്വദേശിയാണെങ്കിലും രേഖ ഹിന്ദി സിനിമകളിലാണ് നിറഞ്ഞ് നിന്ന്. 1970 ൽ സവാൻ ഭദൊൻ എന്ന സിനിമയിലൂടെയാണ് രേഖ ഹിന്ദി സിനിമയിലേക്ക് അരങ്ങേറുന്നത്. സിനിമകൾ ഹിറ്റായെങ്കിലും ഹിന്ദി ഭാഷ അറിയാത്തതും നടിയുടെ ലുക്കും അന്ന് നിരന്തരം വിമർശിക്കപ്പെട്ടിരുന്നു. ഇതോടെ അടിമുടി മാറ്റങ്ങളോടെ രേഖ വീണ്ടും ബി​ഗ് സ്ക്രീനിലേക്കെത്തി. 80 കളിലും 90 കളുടെ തുടക്കത്തിലും ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി രേഖ നിറഞ്ഞു നിന്നു.

  Also Read: 'മകനെ ഒറ്റയ്ക്ക് വളർത്താനായിരുന്നു തീരുമാനം, പക്ഷെ'; രണ്ടാം വിവാഹത്തെക്കുറിച്ച് മഹാലക്ഷ്മി

  സിനിമകളിൽ കഥാപാത്രത്തിനായി ഏതറ്റം വരെയും രേഖ പോവുമായിരുന്നു. യഥാസ്ഥിതിക ചിന്താ​ഗതികളിൽ നിന്ന് വ്യത്യസ്തയായ രേഖ അന്ന് പല നടിമാരും മടിച്ചിരുന്ന ഇന്റിമേറ്റ് രം​ഗങ്ങളിൽ ഉൾപ്പെടെ മടി കൂടാതെ അഭിനയിച്ചു. ഇത്തരത്തിൽ വൻ ചർച്ചയായ സംഭവം ആയിരുന്നു ആസ്ത; ദ പ്രിസൺ ഓഫ് സ്പ്രിം​ഗ് എന്ന സിനിമയിലെ നടൻ ഓംപുരിയും രേഖയും തമ്മിലുള്ള ഇന്റിമേറ്റ് രം​ഗങ്ങൾ.

  1997 ലിറങ്ങിയ ഈ സിനിമ വലിയ വിജയം ആയിരുന്നില്ലെങ്കിലും ഈ രം​ഗങ്ങൾ വലിയ തോതിൽ ചർച്ചയായി. ഓംപുരിയുടെ ഭാര്യയുടെ വേഷം ആയിരുന്നു രേഖ ഈ സിനിമയിൽ ചെയ്തത്. നിരവധി ഇന്റിമേറ്റ് സീനുകൾ ഈ സിനിമയിൽ ഉണ്ടായിരുന്നു.

  Also Read: 'മകളുടെ വിവാഹത്തിന് അമ്മ വരാതിരിക്കുമോ?, എന്റെ മറ്റൊരു അമ്മയാണ്'; നയൻസിന്റെ അമ്മയെ കുറിച്ച് വിക്കി!

  രണ്ട് കഥാപാത്രങ്ങളും ലെെം​ഗിക ബന്ധത്തിലേർപ്പെടുന്ന ഒരു രം​ഗവും സിനിമയിൽ ഉണ്ടായിരുന്നു. ഒരു കസേരയിലിരുന്നുള്ള ഈ രം​ഗത്തിന് ഒറിജിനാലിറ്റി തോന്നണമെന്ന് ഇരുവരും തീരുമാനിച്ചു. അതിനാൽ തന്നെ ശാരീരികമായി വളരെ അടുത്തിടപഴകി ഇതിൽ അഭിനയിക്കേണ്ടി വന്നു. ബോളിവുഡ്ശാദിയുടെ റിപ്പോർട്ട് പ്രകാരം ഇരുവരും ഇരുന്ന കസേര ഭാരം കൊണ്ട് പൊട്ടി വീഴാനായത്രെ.

  Also Read: ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്; തിരക്കഥ എഴുതാന്‍ പോവുന്നു, ധ്യാനിന്റെ തമാശകള്‍ പറഞ്ഞെന്ന് സ്മിനു

  കരിയറിൽ തിളങ്ങുമ്പോഴും രേഖയുടെ വ്യക്തി ജീവിതത്തിൽ തുടരെ തിരിച്ചടികൾ ഉണ്ടായിരുന്നു. 1990 ലാണ് രേഖ ബിസിനസ്കാരനായ മുകേഷ് അ​ഗർവാളിനെ വിവാ​ഹം കഴിക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ ഇദ്ദേഹം ആത്മഹത്യ ചെയ്തു. രേഖ ഈ സമയത്ത് ലണ്ടനിൽ ആയിരുന്നു. മുകേഷ് വിഷാ​ദ രോ​ഗിയായിരുന്നെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ.

  ആരെയും കുറ്റപ്പെടുത്തേണ്ട എന്ന ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചായിരുന്നു മരണം. മരണത്തിന് ശേഷം രേഖയ്ക്ക് നേരെ നിരന്തര കുറ്റപ്പെടുത്തലുകൾ ഉയർന്നിരുന്നു. നടൻ അമിതാബ് ബച്ചനുമായി രേഖ പ്രണയത്തിലായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ രണ്ട് താരങ്ങളും ഇത് നിഷേധിക്കുകയാണുണ്ടായത്. ബച്ചന്റെ ഹിറ്റ് ഓൺസ്ക്രീൻ ജോഡ‍ി ആയിരുന്നു രേഖ.

  Read more about: rekha
  English summary
  when rekha and om puri's intimate scenes became a talk in bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X