'ഞാനും ഇവിടെ ഇരിക്കട്ടെ'; അമിതാഭും ജയയും ഒരുമിച്ചിരിക്കുമ്പോൾ രേഖ; എല്ലാവരും ഞെട്ടി; അന്ന് നടന്നത്

രേഖ-അമിതാഭ് ബച്ചൻ പ്രണയ ​ഗോസിപ്പുകൾ വർഷങ്ങൾക്കിപ്പുറവും ആരാധക ശ്രദ്ധ നേടുന്നു എന്നത് കൗതുകരമാണ്. ഒരു കാലത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നെന്നാണ് ബി ടൗണിലെ സംസാരം. വിവാഹേതര ബന്ധത്തിൽ നിന്നും ബച്ചൻ പിൻമാറിയതോടെ രേഖയും തന്റെ ജീവിതവുമായി മുന്നോട്ട് പോയെന്ന് പറയപ്പെടുന്നു. ബച്ചനോട് തനിക്ക് പ്രണയമാണെന്ന് വർഷങ്ങൾക്ക് മുമ്പ് പല അഭിമുഖങ്ങളിലും രേഖ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും അമിതാഭ് ബച്ചൻ ഇതേ പറ്റി മനസ് തുറന്നിട്ടില്ല.

ജയയുമായുള്ള കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ അമിതാഭ് ബച്ചൻ ​ഗോസിപ്പുകളിൽ നിന്നും പരമാവധി മാറി നിൽക്കാൻ ശ്രമിച്ചു. രേഖയെക്കുറിച്ചുള്ള ചോദ്യങ്ങളും ബച്ചൻ ഇഷ്ടപ്പെട്ടിരുന്നില്ല. രേഖ ഉൾപ്പെടെയുള്ള നടിമാരുമായി ചേർത്ത് വന്ന ​ഗോസിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ബച്ചൻ നീരസം പ്രകടിപ്പിച്ചതിനെക്കുറിച്ച് മുമ്പൊരിക്കൽ പ്രമുഖ ജേർണലിസ്റ്റ് കരൺ ഥാപ്പർ തുറന്ന് പറഞ്ഞിട്ടുണ്ട്.

Rekha

ഇപ്പോഴിതാ അമിതാഭ് ബച്ചനെയും രേഖയെയും കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമിതാഭ് ബച്ചനിൽ ആകൃഷ്ടയായ രേഖയ്ക്ക് പക്ഷെ പ്രണയ സാഫല്യം ഉണ്ടായില്ലെന്ന് കുട്ടി പത്മിനി പറയുന്നു. മുമ്പൊരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ഇതേക്കുറിച്ച് കുട്ടി പത്മിനി സംസാരിച്ചത്.

രേഖയെക്കുറിച്ച് പലർക്കും അറിയാത്തൊരു കാര്യമാണ് അവർ നന്നായി മിമിക്രി ചെയ്യുമെന്നത്. അവർ നല്ല മൂഡിലാണെങ്കിൽ സെറ്റിൽ ബഹളമയം ആയിരിക്കും. അത്രയും കോമഡികൾ കാണിക്കും. ഹേമ മാലിനി, മുംതാസ് തുടങ്ങിയവരെയാെക്കെ മിമിക്രി ചെയ്ത് കാണിക്കും. എന്നാൽ രേഖ മൂഡ് ഔട്ട് ആണെങ്കിൽ ആർക്കും അടുത്ത് പോകാൻ പോലും സാധിക്കില്ല.

Rekha

ഉള്ളിലൊരു കുട്ടിയെ പോലെയാണ് രേഖ. തമിഴ്നാട്ടിൽ ജനിച്ച് വളർന്ന രേഖ സിനിമാ രം​ഗത്ത് ഇത്രയും ഉയരങ്ങളിലേക്ക് എത്തിയത് അത്ഭുതകരമാണെന്നും
കുട്ടി പത്മിനി അഭിപ്രായപ്പെട്ടു. ഒപ്പം ജയ ബച്ചനും രേഖയും ഒരുമിച്ചുള്ള സെറ്റിൽ നടന്ന സംഭവത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.

ഒരിക്കൽ ബാം​ഗ്ലൂരിൽ അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കുകയായിരുന്നു രേഖ. ഞങ്ങളെല്ലാവരും ഡിന്നർ കഴിക്കാനിരുന്നു. പെട്ടെന്ന് ജയ ബച്ചൻ അമിതാഭ് ബച്ചനെ കാണാൻ വന്നു. ഉടനെ അമിതാഭും ജയയും വേറൊരു ടേബിളിൽ ഭക്ഷണം കഴിക്കാനിരുന്നു. അപ്പോൾ രേഖ, ഞാനും ഈ ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കട്ടെ എന്ന് ചോദിച്ചു. എല്ലാവരും ടെൻഷനിച്ചു. രേഖ എന്താണ് ഇങ്ങനെ പറയുന്നതെന്ന് കരുതി.

എന്നാൽ ജയ ബച്ചൻ ചിരിച്ച് കൊണ്ട് ശരി, ഇവിടെ ഇരുന്നോളൂ എന്ന് പറഞ്ഞ് ക്ഷണിച്ചു. പേടി എന്നത് രേഖയ്ക്ക് തീരെ ഇല്ല. ഇത്തരം ചെറിയ കുസൃതികളൊക്കെ ചെയ്യുന്നത് അവർ‌ക്ക് വളരെ ഇഷ്ടമായിരുന്നു. ആശ്ചര്യകരമെന്തെന്നാൽ മകളായി തന്നെ അം​ഗീകരിക്കാതിരുന്ന ജെമിനി ​ഗണേശൻ അവരെ കെട്ടിപ്പിടിച്ച് രേഖ എന്റെ മകളാണ് എന്ന് പറയിപ്പിച്ച സാഹചര്യത്തിലെത്തി. അത് വളരെ സന്തോഷകരമായ കാര്യമാണെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

അന്തരിച്ച നടൻ ജെമിനി ​ഗണേശന് നടി പുഷ്പവല്ലിയിൽ ജനിച്ച മകളാണ് രേഖ. രേഖയെയും സഹോദരി രാധയെയും മക്കളായി ജെമിനി ​ഗണേശൻ അം​ഗീകരിച്ചിരുന്നില്ല. കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങൾ കാരണമാണ് രേഖ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. പിൽക്കാലത്ത് രേഖയെ മകളായി ജെമിനി ​ഗണേശൻ അം​ഗീകരിച്ചു. തമിഴ്നാട്ടിൽ ജനിച്ച് വളർന്ന രേഖ ഹിന്ദി സിനിമാ രം​ഗത്ത് താര റാണിയായി മാറി. രേഖയുടെ സഹോദരി രാധ മോഡലായിരുന്നു. ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X