കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് ബച്ചൻ; ക്ഷണിക്കാതെ എത്തിയ രേഖ; ബാത്ത് റൂമിൽ ഒളിക്കേണ്ടി വന്നു
ബോളിവുഡിൽ വർഷങ്ങൾക്കിപ്പുറവും അമിതാഭ് ബച്ചൻ-രേഖ ഗോസിപ്പുകൾക്ക് പഞ്ഞമില്ല. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്ന രേഖയും അമിതാഭും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തിയിട്ട് ഏറെ വർഷങ്ങളായി. ഗോസിപ്പുകൾ കടുത്തതോടെയാണ് ഇവർ ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തിയത്. ജീവിതത്തിൽ ഒരുമിക്കാതെ പോയ പ്രണയിതാക്കളായാണ് രേഖയെയും ബച്ചനെയും ആരാധകർ കാണുന്നത്. അമിതാഭുമായി രേഖയ്ക്കുണ്ടായിരുന്ന ബന്ധം ബോളിവുഡിൽ പരസ്യമായ രഹസ്യമാണെന്ന വാദവുമുണ്ട്.
ജയ ബച്ചനാെപ്പം കുടുംബ ജീവിതം നയിക്കവെയാണ് രേഖയെ അമിതാഭ് കണ്ടുമുട്ടുന്നത്. അതേസമയം . രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് അമിതാഭ് ബച്ചൻ ഒരിക്കൽ പോലും തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ രേഖ പലപ്പോഴും ഇതിന്റെ പരോക്ഷ സൂചനകൾ നൽകിയിട്ടുണ്ട്. രേഖ-അമിതാഭ് ബന്ധത്തെക്കുറിച്ച് മുമ്പൊരിക്കൽ സിനിമാ ലോകത്ത് പ്രചരിച്ച ഗോസിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2002 ൽ അമിതാഭ് ബച്ചന്റെ 60ാം പിറന്നാൾ ദിനത്തിലാണ് ഈ സംഭവം നടന്നത്.

മുംബൈയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കമൊപ്പം പിറന്നാൾ ആഘോഷിക്കുകയായിരുന്നു അമിതാഭ് ബച്ചൻ. രേഖയെ ക്ഷണിച്ചിരുന്നില്ല, ക്ഷണിച്ചില്ലെങ്കിലും പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ രേഖ തീരുമാനിച്ചു. സെക്രട്ടറി ഫർസാനയ്ക്കൊപ്പം പാർട്ടി നടക്കുന്ന ഹോട്ടലിലെത്തി. അമിതാഭ് ബച്ചന്റെ രഹസ്യ കാമുകിയായി അറിയപ്പെടുന്ന രേഖ പിറന്നാളിന് എത്തുമെന്ന് ആരും കരുതിയിരുന്നു. നടന്റെ ഭാര്യ ജയ ബച്ചനും മക്കളുമെല്ലാം ഹോട്ടലിലുണ്ട്.
രേഖയെ കണ്ട് അതിഥികളിൽ പലരും അമ്പരന്നു. രേഖയെത്തിയ വിവരം ഹോട്ടലിൽ കാട്ടുതീ പോലെ പടർന്നു. മാധ്യമങ്ങൾ ഓടിയെത്തി. ഇതോടെയാണ് രേഖയ്ക്ക് അപകടം മനസിലായത്. അമിതാഭ് ബച്ചന്റെ പിറന്നാളിന് താനെത്തിയെന്ന വാർത്ത രണ്ട് പേർക്കും ഗുണം ചെയ്യില്ലെന്നും പ്രശ്നമാകുമെന്നും മനസിലാക്കിയ രേഖ ഹോട്ടലിലെ ഒരു ബാത്ത് റൂമിൽ ഒളിച്ചു. ഏറെ നേരം കഴിഞ്ഞ് മാധ്യമങ്ങൾ ശേഷമാണ് രേഖ ഹോട്ടലിൽ നിന്നും പോയത്.

രേഖയുമായി ചേർത്തുള്ള ഗോസിപ്പുകൾ കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാൻ അമിതാഭ് ബച്ചൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അഭിമുഖങ്ങളിൽ രേഖയെക്കുറിച്ചുള്ള ചോദ്യങ്ങൾ വരാതിരിക്കാൻ നടൻ ശ്രദ്ധിച്ചു. ഭർത്താവിനെക്കുറിച്ച് വരുന്ന ഗോസിപ്പുകളെ അവഗണിച്ച ജയ ബച്ചൻ കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയി. രേഖയ്ക്കെതിരെ ഒരിക്കൽ പോലും ജയ ബച്ചൻ പരസ്യമായി സംസാരിച്ചിട്ടില്ല.
ദൊ അഞ്ജാനെ എന്ന സിനിമയിലാണ് അമിതാഭ് ബച്ചനും രേഖയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. 69 കാരിയായ രേഖ ഇന്ന് സിനിമകളിൽ നിന്നും മാറി നിൽക്കുകയാണ്. ബോളിവുഡിലെ അവാർഡ് നിശകളിലും ടെലിവിഷൻ ഷോകളിലും നടി സാന്നിധ്യം അറിയിക്കാറുണ്ട്. അമിതാഭ് ബച്ചന് പുറമെ ജിതേന്ദ്ര, കിരൺ കുമാർ, വിനോദ് മെഹ്റ തുടങ്ങിയ നടൻമാർക്കൊപ്പവും രേഖയെക്കുറിച്ച് ഗോസിപ്പ് വന്നിട്ടുണ്ട്.
എന്നാൽ ഇവയൊന്നും അമിതാഭ് ബച്ചൻ-രേഖ പ്രണയ വാർത്തകളുടെയത്ര പ്രാധാന്യം നേടിയില്ല. അമിതാഭ് ബച്ചൻ മക്കളും കൊച്ചുമക്കളുമായി കുടുംബ സമേതം ജീവിക്കുകയാണെങ്കിലും രേഖ ഒറ്റയ്ക്കാണ്. ഭർത്താവ് മുകേഷ് അഗർവാളിന്റെ ആത്മഹത്യക്ക് ശേഷം നടി മറ്റൊരു വിവാഹത്തിന് തയ്യാറായിട്ടില്ല. അമിതാഭ് ബച്ചൻ ഇന്നും സിനിമാ രംഗത്ത് സജീവമാണ്. അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിന്ന ജയ ബച്ചൻ കഴിഞ്ഞ വർഷം റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെ തിരിച്ചെത്തി.


Click it and Unblock the Notifications