For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിച്ച് വീട്ടിലേക്ക് വന്നു; നടി രേഖയ്ക്ക് അന്ന് അമ്മായിയമ്മയുടെ ചെരുപ്പ് കൊണ്ടുള്ള അടി വാങ്ങേണ്ടി വന്നു

  |

  നടന്‍ അമിതാഭ് ബച്ചനൊപ്പം പ്രണയത്തിലായത് അടക്കം നടി രേഖയുടെ പേരില്‍ നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ രേഖയുടെ വ്യക്തി ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും നടന്ന ചില സംഭവങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. രേഖ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പേരില്‍ നടിയുടെ ബയോഗ്രാഫി പുറത്ത് ഇറക്കിയിരുന്നു. അപമാനിക്കപ്പെട്ട നിമിഷം അടക്കം തന്റെ ജീവിതത്തില്‍ നടന്ന പല സംഭവങ്ങളും രേഖ ഇതില്‍ സൂചിപ്പിച്ചിരുന്നു.

  സ്റ്റൈലിഷായി നടി മൌനി റോയി, കിടിലൻ ഫോട്ടോസ് കാണാം

  പ്രണയത്തിലും അത് കഴിഞ്ഞ് വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോഴും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു രേഖയുടെ ജീവിതത്തില്‍ ഉണ്ടാവുന്നത്. വിനോദ് മെഹ്‌റയുമായിട്ടാണ് രേഖ ആദ്യം വിവാഹം കഴിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആ വിവാഹമായിരുന്നു. വിനോദിന്റെ അമ്മയുടെ സമ്മതം ചോദിക്കാതെ വിവാഹം കഴിച്ചതിനാല്‍ ചെരുപ്പ് കൊണ്ടുള്ള അടി തന്നാണ് അമ്മായിയമ്മ തന്നെ സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ രേഖയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പുറക്കാക്കിയിരുന്നു.

  ബാലതാരമായി സിനിമയിലെത്തിയ താരമായിരുന്നു വിനേദ് മെഹ്‌റ. കേവലം 45 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം. ഹൃദയാഘാതത്തിന്റെ ചില പ്രശ്‌നങ്ങള്‍ കാരണമായിരുന്നു വിനോദ് അന്തരിച്ചത്. ആ സമയത്ത് ഗുരുദേവ് എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. എണ്‍പതുകളിലാണ് രേഖയും വിനോദും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പ് മാഗസിനുകളില്‍ പ്രചരിക്കുന്നത്. 'കൊല്‍ക്കത്തയില്‍ നിന്നും വിവാഹിതരായ ഇരുവരും മുംബൈയിലെ വിനോദിന്റെ വീട്ടിലേക്ക് വന്നു. ഇതറിഞ്ഞ താരത്തിന്റെ അമ്മ പ്രകോപിതയാവുകയായിരുന്നു.

  രേഖയെ മരുമകളായി അവര്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശത്രുവിനെ പോലെയാണ് പെരുമാറിയതും. കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ തട്ടി മാറ്റി. മകന്റെ ഭാര്യയായി വന്ന നവവധുവിനെ വീട്ടില്‍ പ്രവേശിപ്പിച്ചില്ലെന്ന് മാത്രമല്ല അവരെ അപമാനിക്കുകയും ചെയ്തു. പ്രകോപനം ശക്തമായപ്പോള്‍ വിനേദ് ഇടപെടാന്‍ ശ്രമിച്ചെങ്കിലും അമ്മ വളരെ ദേഷ്യത്തോടെ കാലില്‍ കിടന്ന ചെരുപ്പ് ഊരി അടിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ രേഖ കരഞ്ഞോണ്ട് ലിഫ്റ്റിലേക്ക് ഓടി കയറി. പിന്നാലെ വിനോദും പോയി. അമ്മ പോയി കഴിയുമ്പോള്‍ തന്റെ കൂടെ ജീവിക്കാന്‍ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

  1973 ലാണ് ഈ സംഭവം നടക്കുന്നത്. എന്നാല്‍ മെഹ്‌റയുമായി താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് പിന്നിടൊരു അഭിമുഖത്തില്‍ രേഖ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ അറിയാം, സൗഹൃദം ഉണ്ടായിരുന്നെന്ന് നടി സമ്മതിച്ചെങ്കിലും വിവാഹം കഴിച്ചെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ല. പിന്നീട് 1990 ലാണ് ബിസിനസുകാരനായ മുകേഷ് അഗര്‍വാളുമായി രേഖ വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ മുകേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആ സമയത്ത് രേഖ ലണ്ടനിലാണ്. പല തവണ ശ്രമിച്ചതിന് ശേഷം ആരെയും കുറ്റപ്പെടുത്തില്ലെന്ന് പറഞ്ഞായിരുന്നു രേഖയുടെ ഭര്‍ത്താവ് മരിക്കുന്നത്.

  Recommended Video

  Devi Ajith's daughter Nandhana's wedding visuals

  ഇതിനിടെ നടന്‍ അമിതാഭ് ബച്ചനുമായി രേഖ പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ആദ്യമായി ദോ അഞ്ജാന എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചത്. അന്ന് അമിതാഭ് ജയ ബച്ചനെ വിവാഹം കഴിച്ചെങ്കിലും രേഖയുമായി ഇഷ്ടത്തിലാവുകയായിരുന്നു. ആ ബന്ധം പുറംലോകം അറിയന്‍ ബച്ചന്‍ ആഗ്രഹിക്കാത്തത് കൊണ്ട് തന്നെ അങ്ങനെയങ്ങ് അവസാനിച്ച് പോവുകയായിരുന്നു. പതിമൂന്ന് വയസില്‍ അഭിനയ ജീവിതം തുടങ്ങി ആളാണ് രേഖ. അഭിനയിക്കാന്‍ താന്‍ തീരുമാനിച്ചിരുന്നില്ലെന്ന് പണ്ടൊരു അഭിമുഖത്തില്‍ രേഖ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിച്ച് കുറേ കുട്ടികളുടെ അമ്മയായിട്ടും ഒരു കുടുംബിനിയായി കഴിയാനുമാണ് രേഖ ആഗ്രഹിച്ചിരുന്നത്.


  വിവാഹം കഴിക്കാന്‍ വേണ്ടി നയന്‍താര ഷാരുഖ് ഖാന്റെ സിനിമ വരെ വേണ്ടെന്ന് വെച്ചു? റിപ്പോര്‍ട്ടുകള്‍ പുറത്ത്

  Read more about: rekha രേഖ
  English summary
  When Rekha Came To Vinod Mehra's Home After Marriage And His Mother Beat Her Up With A Sandal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X