അമിതാഭ് ബച്ചനെ കണ്ടപ്പോൾ എല്ലാം മറന്ന രേഖ; ഷൂട്ടിം​ഗും തടസപ്പെട്ടു; അന്ന് സംഭവിച്ചത്

ബോളിവുഡിൽ ഇന്നും ചർച്ചയാകുന്ന താര ജോഡിയാണ് അമിതാഭ് ബച്ചനും രേഖയും. ജീവിതത്തിൽ ഒരുമിക്കാതെ പോയ പ്രണയിതാക്കളായാണ് രേഖയെയും ബച്ചനെയും ആരാധകർ കാണുന്നത്. ചുരുളഴിയാത്ത രഹസ്യം പോലെ ഇന്നും ബോളിവുഡിൽ തുടരുന്ന ഗോസിപ്പാണ് ഇവരെക്കുറിച്ചുള്ള പ്രണയ കഥകൾ. അമിതാഭ് ബച്ചനുമായി ബന്ധമുണ്ടെന്ന് മുമ്പ് പ്രത്യക്ഷമായും പരോക്ഷമായും രേഖ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അക്കാലത്തെ ബി ടൗൺ മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച കഥകളും കൂടി വന്നതോടെ ബച്ചൻ-രേഖ പ്രണയം വൻ ജനശ്രദ്ധ നേടി.

കരിയറിന്റെ ഒരു ഘട്ടത്തിൽ രേഖയോടൊപ്പം അഭിനയിക്കേണ്ടെന്ന് അമിതാഭ് ബച്ചൻ തീരുമാനിച്ചു. ഗോസിപ്പുകൾ കടുത്ത ഘട്ടത്തിലായിരുന്നു തീരുമാനം. രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് നടൻ ഒരിക്കൽ പോലും തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ സഹപ്രവർത്തകർ ഉൾ‌പ്പെടെ ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിട്ടുണ്ട്. എന്നാൽ കുടുംബ ജീവിതത്തിനും കരിയറിനും ശ്രദ്ധ കൊടുത്ത് ബച്ചൻ മുന്നോട്ട് പോയി. മറുവശത്ത് രേഖയുടെ ജീവിതവും പല വെല്ലുവിളികളെയും നേരിട്ട് മുന്നോട്ട് നീങ്ങി.

Rekha, Amitabh Bachchan

ഭർത്താവ് മുകേഷ് അഗർവാളിന്റെ മരണമുൾപ്പെടെയുള്ള സംഭവങ്ങൾ രേഖയെ വാർത്തകളിൽ നിറച്ചു. ബച്ചനോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് രേഖ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യമായി ഒരുമിച്ച് അഭിനയിച്ച ദൊ അഞ്ജാനെ എന്ന സിനിമയ്ക്കിടെയുണ്ടായ അനുഭവങ്ങളാണ് രേഖ പങ്കുവെച്ചത്. ഷൂട്ടിംഗിനിടെ ബച്ചനെ കാണുമ്പോഴെല്ലാം താൻ ഡയലോഗ് മറക്കുമായിരുന്നെന്ന് രേഖ തുറന്ന് പറഞ്ഞു.

ബച്ചൻ ഗൗരവത്തോടെ അഭിനയിക്കുമെങ്കിലും താൻ ഡയലോഗുകളെല്ലാം മറക്കും. ഇതോടെ റീ ടേക്കുകൾ ഒരുപാട് വേണ്ടി വന്നു. ഒരു ദിവസം ദയവായി ഡയലോഗുകൾ ഓർമ്മിക്കൂയെന്ന് ബച്ചൻ പറഞ്ഞെന്നും രേഖ ഓർത്തു. ഈ സിനിമയ്ക്ക് ശേഷം ഇരുവരും സൗഹൃദത്തിലായി. രേഖ ഫിറ്റ്നസ് ശ്രദ്ധിക്കാൻ തുടങ്ങിയതും ബച്ചന്റെ ഉപദേശപ്രകാരമാണെന്നാണ് അക്കാലത്ത് പുറത്ത് വന്ന റിപ്പോർട്ടുകൾ. രേഖ-ബച്ചൻ ഗോസിപ്പുകൾ കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാൻ നടൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

Rekha, Amitabh Bachchan

ഭർത്താവിനെക്കുറിച്ച് വരുന്ന പ്രചരണങ്ങളെ അവഗണിച്ച ഭാര്യ ജയ ബച്ചൻ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. പിന്നീട് രാഷ്ട്രീയത്തിലേക്കും കടന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ റിലീസ് ചെയ്ത റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെ ജയ ബച്ചൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയും ചെയ്തു.

മുകേഷ് അഗർവാളിന്റെ ആത്മഹത്യക്ക് ശേഷം രേഖ മറ്റൊരു വിവാഹത്തിന് തയ്യാറായിട്ടില്ല. അമിതാഭ് ബച്ചന് പുറമെ ജിതേന്ദ്ര, കിരൺ കുമാർ, വിനോദ് മെഹ്റ തുടങ്ങിയ നിരവധി പേരുമായി ചേർത്ത് ഒരു കാലത്ത് രേഖയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ വന്നിട്ടുണ്ട്. ​ഗോസിപ്പുകളോടൊന്നും പൊതുവെ രേഖ പ്രതികരിക്കാറില്ല. 68 കാരിയായ രേഖ സിനിമകളിൽ നിന്നും മാറി നിൽക്കുകയാണ്. അതേസമയം ബോളിവുഡിലെ അവാർഡ് നിശകളിൽ രേഖയെ കാണാറുണ്ട്.

അടുത്തിടെ ഒരു ഫാഷൻ മാ​ഗസിന് വേണ്ടി നടത്തിയ രേഖയുടെ ഫോട്ടോ ഷൂട്ട് വലിയ ജനശ്രദ്ധ നേടിയിരുന്നു. രേഖയെ വീണ്ടും സിനിമകളിൽ കാണണമെന്ന് ആരാധകർക്ക് ആ​ഗ്രഹമുണ്ട്. ശക്തമായ തിരിച്ച് വരവ് രേഖയ്ക്ക് സാധിക്കും എന്നാണ് ഏവരുടെയും പ്രതീക്ഷ. 80 കാരനായ അമിതാഭ് ബച്ചൻ സിനിമാ രംഗത്ത് ഇപ്പോഴും സജീവമാണ്. അണിയറയിൽ ഒരുങ്ങുന്ന കൽകി 2898 എഡി എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ അമിതാഭ് ബച്ചനും അഭിനയിക്കുന്നുണ്ട്. പ്രഭാസാണ് ചിത്രത്തിലെ നായകൻ. ദീപിക പദുകോൺ നായികയായെത്തുന്നു.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X