For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയുടെ സൗന്ദര്യത്തിന് കാരണം ഞാനാണ്; എല്ലാവരെയും അത്ഭുതപ്പെടുത്തി നടി രേഖ പറഞ്ഞതിങ്ങനെ

  |

  ഐശ്വര്യ റായിയെ പോലൊരു സുന്ദരിയെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. പലപ്പോഴും ഐശ്വര്യയുടെ സൗന്ദര്യത്തെ പറ്റിയുള്ള കഥകള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ബോളിവുഡിലെ മുന്‍നിര നടി രേഖ ഒരിക്കല്‍ ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ പറ്റി പൊതുവേദിയില്‍ തുറന്ന് പറഞ്ഞിരുന്നു.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറ്റവും മികച്ച ഗ്ലാമറസ് താരത്തിനുള്ള ഫിലിം ഫെയറിന്റെ അംഗീകാരം ലഭിച്ചത് ഐശ്വര്യ റായിയ്ക്കാണ്. അന്ന് പുരസ്‌കാരം നടിയ്ക്ക് സമ്മാനിക്കാനെത്തിയത് രേഖയായിരുന്നു. രണ്ട് സുന്ദരിമാരും ഒരു വേദിയില്‍ തന്നെ നിന്ന് പരസ്പരം സൗഹൃദം പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് ഐശ്വര്യയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തെ കുറിച്ച് രേഖ അഭിപ്രായപ്പെട്ടത്. നടി തമാശരൂപേണ പറഞ്ഞതാണെങ്കിലും ആരാധകരത് ഏറ്റെടുത്തു. വിശദമായി വായിക്കാം..

  'ഐശ്വര്യ റായിയുടെ അമ്മ അവളെ ഗര്‍ഭിണിയായിരുന്നപ്പോള്‍ എന്റെ ഫോട്ടോസ് കണ്ടിരുന്നു. അതാണ് ഈ സൗന്ദര്യത്തിന്റെ കാരണം' എന്നാണ് തമാശരൂപേണ രേഖ പറഞ്ഞത്. നടിയുടെ മറുപടി ആ വേദിയിലാകെ ചിരി പടര്‍ത്തി. സത്യത്തില്‍ ബോളിവുഡിലെ ഏറ്റവും സുന്ദരിമാരായ രണ്ട് നടിമാരാണ് രേഖയും ഐശ്വര്യ റായിയും. ഐശ്വര്യ സിനിമയിലെത്തുന്നതിന് എത്രയോ മുന്‍പ് രേഖ തന്റെ ലോകം കീഴടക്കിയിരുന്നു. അതുകൊണ്ട് തന്നെ രേഖയുടെ സൗന്ദര്യവും എല്ലാ കാലത്തും വാഴ്ത്തപെടാറുണ്ട്.

  Also Read: രണ്ട് മതാചാരപ്രകാരവും ചടങ്ങുകള്‍ നടത്തി; ചന്ദ്രയുടെയും ടോഷിന്റെയും കുഞ്ഞുവാവയെ സ്വീകരിക്കാനൊരുങ്ങി കുടുംബം

  മോഡലിങ്ങില്‍ നിന്നും കരിയര്‍ തുടങ്ങിയ ഐശ്വര്യ റായി വിശ്വസുന്ദരി പട്ടം നേടിയതോടെയാണ് ലോകം മൊത്തം അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്നത്. ഇന്ത്യയ്ക്ക് അഭിമാന നേട്ടം കൊണ്ട് വന്നതോടെ രാജ്യത്തും ജനശ്രദ്ധ നേടി. അവിടുന്നിങ്ങോട്ട് ഐശ്വര്യ റായിയുടെ യുഗമായിരുന്നു. തമിഴില്‍ നിന്നും വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച ഐശ്വര്യ ബോളിവുഡിലേക്ക് ചേക്കേറി. ശേഷം മുന്‍നിര നടന്മാരുടെ കൂടെ നായകിയായി തിളങ്ങി.

  Also Read: നാലാമത്തെ പ്രണയം രജിസ്റ്റര്‍ ഓഫീസില്‍ വച്ച് സഫലമാക്കി സീരിയല്‍ നടന്‍ റെയ്ജന്‍; നടന്റെ വിവാഹ ചിത്രങ്ങള്‍ കാണാം

  2007 ലാണ് അഭിഷേക് ബച്ചനുമായി ഐശ്വര്യ റായി വിവാഹിതയാവുന്നത്. വിവാഹത്തോട് കൂടി സിനിമയില്‍ നിന്നും ചെറിയ ഇടവേളകളെടുത്ത ഐശ്വര്യ 2011 ല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു. മകള്‍ ആരാധ്യയുടെ വരവോട് കൂടിയാണ് അഭിനയ ജീവിതത്തില്‍ നിന്നും നടി കാര്യമായ ഇടവേളകളെടുക്കുന്നത്. ഗര്‍ഭിണിയായിരുന്ന കാലത്ത് തടിച്ചുരുണ്ട് ഭംഗിയെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഐശ്വര്യ. അവിടുന്നിങ്ങോട്ട് ശരീരഭാരം കുറച്ച് തന്റെ പഴയ ഭംഗിയിലേക്ക് തിരികെയെത്താന്‍ നടിയ്ക്ക് സാധിച്ചു.

  Also Read: ഒരു പുരുഷന്റെ പ്രണയം അമ്പത് സ്ത്രീകളിലാണെങ്കിലും ഒതുക്കി നിർത്താൻ പറ്റില്ല; പ്രണയത്തെ കുറിച്ച് ജിഎസ് പ്രദീപ്

  ഇപ്പോള്‍ വീണ്ടും അഭിനയ ലോകത്ത് സജീവമായി തുടരുകയാണ് നടി. പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് വലിയൊരു തിരിച്ച് വരവ് നടത്തിയതോടെ ആരാധകരും ആവേശത്തിലാണ്. പ്രധാന്യമുള്ള ഒരു ശക്തയായ സ്ത്രീയുടെ വേഷത്തിലാണ് ഐശ്വര്യ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമ റിലീസിനെത്തുന്നതോടെ ഐശ്വര്യ റായിയുടെ ശക്തമായൊരു തിരിച്ച് വരവും തെന്നിന്ത്യന്‍ സിനിമാലോകത്തിന് കാണാം.

  Read more about: rekha aishwarya rai bachchan
  English summary
  When Rekha Jokes About Aishwarya Rai Bachchan's Beauty Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X