'സെക്സ് ചെയ്യാതെ പുരുഷനുമായി അടുക്കാൻ പറ്റില്ല; വിവാഹത്തിന് മുമ്പുമാവാം'; രേഖയുടെ വാക്കുകൾ വിവാദമായപ്പോൾ
ബോളിവുഡിൽ ബഹുമാന്യ സ്ഥാനമുള്ള നടിയാണ് രേഖ. 70 കളിലും 80 കളിലും കരിയറിൽ തിളങ്ങി നിന്ന രേഖ അക്കാലത്ത് സെൻസേഷനായിരുന്നു. മുഖ്യ ധാര സിനിമയിലെ നായികയായി തിളങ്ങി രേഖ പിന്നീട് നിരവധി കലാമൂല്യമുള്ള സിനിമകളുടെ ഭാഗമായി. ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച രേഖയ്ക്ക് പറയാൻ സിനിമ ലോകത്തിന്റെ വലിയൊരു ചരിത്രം തന്നെയുണ്ട്. സിനിമകളേക്കാൾ നാടകീയമായാണ് പലപ്പോഴും രേഖയുടെ ജീവിതവും മുന്നോട്ട് പോയത്.
68 കാരിയായ രേഖ ഇന്നും സിംഗിളാണ്. ഭർത്താവിന്റെ അകാലത്തിലെ മരണ ശേഷം മറ്റൊരു വിവാഹത്തിന് രേഖ തയ്യാറായില്ല. ആത്മഹത്യ ചെയ്യുകയായിരുന്നു രേഖയുടെ ഭർത്താവ്. അന്ന് രേഖയ്ക്കെതിരെ വ്യാപക അധിക്ഷേപവും ഉണ്ടായി. എന്നാൽ ഇതിനൊന്നും ചെവി കൊടുക്കാതെ രേഖ തന്റെ വ്യക്തി ജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചു. ഗോസിപ്പുകളും വിവാദങ്ങളും രേഖയെ തേടി നിരന്തരം വന്നു. കരിയറിൽ ഒരു ഘട്ടമെത്തിയപ്പോൾ അവസരങ്ങളും കുറഞ്ഞു.
എങ്കിലും മായ്ച്ച് കളയാൻ പറ്റാത്ത ചില അടയാളപ്പെടുത്തലുകളുണ്ടാക്കാൻ നടിയെന്ന നിലയിൽ രേഖയ്ക്ക് ഹിന്ദി സിനിമാ രംഗത്ത് സാധിച്ചു. കാലത്തിന് മുമ്പേ സഞ്ചരിച്ച സ്ത്രീയായാണ് രേഖയെ ആരാധകർ വിശേഷിപ്പിക്കുന്നത്. വിധവയായെന്ന് പറഞ്ഞ് ജീവിതത്തിലെ നിറങ്ങളില്ലാതാക്കാൻ രേഖ തയ്യാറായില്ല. വർണാഭമായിത്തന്നെ രേഖ തന്റെ ജീവിതം ജീവിച്ചു.

നടിയുടെ ആശയങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമൊന്നും യാഥാസ്ഥിതിക വാദവുമായി പൊരുത്തപ്പെടുന്നവയായിരുന്നില്ല. അതിനാൽ തന്നെ ചില കുറ്റപ്പെടുത്തലുകളും രേഖയ്ക്ക് വന്നു. മുമ്പൊരിക്കൽ സ്ത്രീ പുരുഷ ബന്ധത്തെക്കുറിച്ച് രേഖ നടത്തിയ പരാമർശം വിവാദമായിരുന്നു.
രേഖയെക്കുറിച്ചുള്ള പുസ്തകത്തിലാണ് നടി മുമ്പ് നടത്തിയ പരാമർശം സൂചിപ്പിച്ചത്.
. ഒരു പുരുഷനെ സ്ത്രീക്ക് അടുത്തറിയണമെങ്കിൽ അവനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നായിരുന്നു രേഖയുടെ വാദം. സെക്സ് ചെയ്യാതെ ഒരു പരുഷനുമായി അടുക്കാൻ പറ്റില്ലെന്നും രേഖ പറഞ്ഞു. ഇത് അന്ന് വലിയ തോതിൽ വിവാദമായി. നടി അരാജകത്വ വാദം പറയുന്നെന്ന് വരെ ആരോപണം വന്നു.
വിവാഹത്തിന് മുമ്പേ സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ തെറ്റില്ലെന്ന രേഖയുടെ പ്രസ്താവനയും വിവാദമായിരുന്നു. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്. പെൺകുട്ടികൾ ഹണിമൂണിന് മുമ്പ് സെക്സ് ചെയ്യരുതെന്ന് പറയുന്ന സ്ത്രീകൾ ഹിപ്പൊക്രറ്റുകളാണെന്നും രേഖ തുറന്നടിച്ചു.
പൊതുവെ ഇത്തരം പരാമർശങ്ങൾ നടത്തുന്ന താരങ്ങൾക്കെതിരെ വ്യാപക വിമർശനം ഒരു കാലത്ത് ഉയരുമായിരുന്നു. ലൈംഗിക തൊഴിൽ ചെയ്യുന്നത് തെറ്റല്ലെന്ന രേഖയുടെ പ്രസ്താവന നടത്തിയ നടി ഖുശ്ബുവിനെതിരെ കേസ് വരെ വന്നിട്ടുണ്ട്. നടിയുടെ പേരിൽ ആരാധകർ പണിത ക്ഷേത്രം തകർക്കപ്പെടുകയും ചെയ്തു.

ബോളിവുഡിൽ എന്നും വ്യത്യസ്തത പുലർത്താൻ രേഖയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രേഖയുടെ പഴയ അഭിമുഖങ്ങളിൽ പലരും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇവയിൽ രേഖ പറയുന്ന പല കാര്യങ്ങളും പുതിയ തലമുറയ്ക്ക് അംഗീകരിക്കാനും പറ്റുന്നു. നടി അന്ന് തൊട്ടേ പുരോഗമന ചിന്താഗതിക്കാരിയാണെന്നാണ് ആരാധകർ പറയുന്നു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് രേഖ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.
പിന്നീട് ഹിന്ദി സിനിമാ രംഗത്തെ താരമായി രേഖ വളർന്നു. ഗോസിപ്പുകൾ എല്ലാക്കാലത്തും രേഖയെ പിന്തുടർന്നു. രേഖ-അമിതാഭ് ബച്ചൻ പ്രണയമാണ് ഇതിലേറെ ജനശ്രദ്ധയാകർഷിച്ചത്. ബച്ചനുമായി രേഖ പ്രണയത്തിലാണെന്ന് പണ്ട് മുതലേയുള്ള ഗോസിപ്പാണ്. എന്നാൽ ബച്ചൻ വിവാഹം കഴിച്ചത് ജയയെയാണ്. വിവാഹ ശേഷവും ഈ ഗോസിപ്പ് തുടർന്നു. ഇരുവരും ഒരു കാലത്തെ ഹിറ്റ് താര ജോഡിയായിരുന്നു.


Click it and Unblock the Notifications