രേഖയും‌ ജയ ബച്ചനും നേർക്ക് നേർ കണ്ടപ്പോൾ; അത്ഭുതപ്പെട്ട് ആരാധകർ; അന്ന് നടന്നത്

സിനിമാ രം​ഗത്ത് ഒരിക്കലും അവസാനിക്കാത്ത സംസാരമാണ് അമിതാഭ് ബച്ചനെയും രേഖയെയും ചേർത്തുള്ള ​ഗോസിപ്പുകൾ. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ഇവരെക്കുറിച്ചറിയാൻ ആരാധകർക്ക് ആകാക്ഷയുണ്ട്. ഒരുകാലത്തെ ​ഹിറ്റ് ജോ‍ഡിയായിരുന്ന ബച്ചനും രേഖയും കടുത്ത പ്രണയത്തിലായിരുന്നെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. തന്റെ പ്രണയത്തെക്കുറിച്ച പ്രത്യക്ഷമായും പരോക്ഷമായും രേഖ ചില അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുമുണ്ട്.

എന്നാൽ അമിതാഭ് ബച്ചൻ ​ഗോസിപ്പുകളെ നിഷേധിക്കുകയാണുണ്ടായത്. കുടുംബജീവിതം തകരാതിരിക്കാൻ വേണ്ടിയാണ് ബച്ചൻ ഈ ബന്ധത്തെ തള്ളിപ്പറഞ്ഞതെന്ന് ഒരു അഭിമുഖത്തിൽ രേഖ തുറന്നടിക്കുകയും ചെയ്തു. നാടകീയ സംഭവങ്ങൾ അരങ്ങേറിയ ജീവിതമാണ് രേഖ നയിച്ചതെങ്കിൽ സൂപ്പർതാരമെന്ന പ്രതിച്ഛായയുടെ ചട്ടക്കൂടിലായിരുന്നു ബച്ചൻ. ജയ ബച്ചനോടൊപ്പമുള്ള കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം ബച്ചൻ നൽകി.

നടനോടൊപ്പം ഒരു ജീവിതം സാധ്യമാകില്ലെന്ന് മനസ്സിലാക്കിയ രേഖ ഈ ബന്ധത്തിൽ നിന്ന് പിൻമാറിയെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഗോസിപ്പുകൾ പരക്കെ വന്നപ്പോഴും അമിതാഭ് ബച്ചനും ജയ ബച്ചനും തമ്മിലുള്ള വിവാഹബന്ധത്തെ ഇത് ബാധിച്ചില്ല. ​ഗോസിപ്പുകളെ പൂർണമായും ജയ അവ​ഗണിച്ചു. തന്റെ കുടുംബ ജീവിതം ചർച്ചയാക്കുന്നതിലെ നീരസം പാപ്പരാസി മാധ്യമങ്ങളോട് ഇന്നും ജയക്കുണ്ട്. പൊതുവെ മുൻകോപക്കാരിയായ ജയ പക്ഷെ ഒരിക്കൽ പോലും രേഖയ്ക്കെതിരെ സംസാരിച്ചിട്ടില്ല.

Rekha, Bachchan

ജയയും രേഖയും നേർക്ക് നേർ കണ്ടുമുട്ടിയ പഴയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. അവാർഡ് ഷോയ്ക്ക് ബച്ചനൊപ്പം എത്തിയതായിരുന്നു ജയ. കുറച്ച് സീറ്റുകൾക്കപ്പുറം രേഖയുമുണ്ട്. ബച്ചൻ വേദിയിലേക്ക് കയറിയപ്പോൾ ജയക്കരികിലേക്ക് രേഖ ഓടിയെത്തി. ഇരുവരും കുശലാന്വേഷണം നടത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വെെറലായിരിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ.

ജയ ബച്ചനെക്കുറിച്ച് രേഖ മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. ജയ വളരെ മാന്യയായ സ്ത്രീയാണ്. വളരെയധികം ശക്തയാണ്. അവരെ ഞാൻ അഭിനന്ദിക്കുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് കിംവദന്തികൾ പരത്തുന്നതിന് മുമ്പ് ഞാനും അവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. അവരെന്റെ ദീദിഭായ് ആയിരുന്നു. എനിക്ക് ഇപ്പോഴും അവരങ്ങനെ തന്നെയാണ്. എന്തൊക്കെ സംഭവിച്ചാലും ആ സൗഹൃദം ഇല്ലാതാവില്ല. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അവർ നല്ല രീതിയിലാണ് പെരുമാറിയതെന്നും രേഖ അന്ന് പറഞ്ഞു.

Rekha, Jaya Bachchan

1981 ൽ സിൽസില എന്ന സിനിമയിൽ ജയ ബച്ചനും രേഖയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മൂവരും ഒരുമിച്ചുള്ള സിനിമ ബോളിവുഡിൽ അന്ന് വലിയ സംസാരമായി. ഈ സിനിമയ്ക്ക് ശേഷം രേഖയും ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്ന് മാറി നിൽക്കുകയാണ് രേഖ.

അവാർഡ് ഷോകളിലും മറ്റും അതിഥിയായി എത്താറുണ്ടെങ്കിലും സിനിമകളിൽ കാണാറില്ല. 2014 ൽ പുറത്തിറങ്ങിയ സൂപ്പർ നാനി എന്ന സിനിമയിലാണ് നടി അവസാനമായി പ്രധാന വേഷം ചെയ്തത്. 2018 ൽ യംല പാ​ഗ്ല ദീവാന ഫിർ സെ എന്ന സിനിമയിൽ അതിഥി വേഷത്തിലും നടി എത്തി.

മറുവശത്ത് അമിതാഭ് ബച്ചൻ സിനിമാരം​ഗത്ത് സജീവമാണ്. ഏറെ നാളുകൾക്ക് ജയ ബച്ചനും അഭിനയ രം​ഗത്തേക്ക് തിരിച്ച് വരികയാണ്. റിലീസിന് ഒരുങ്ങുന്ന റോക്കി ഓർ റാണി കീം പ്രേം കഹാനി എന്ന സിനിമയിൽ ജയ ബച്ചൻ പ്രധാന വേഷം ചെയ്തിട്ടുണ്ട്. കരൺ ജോഹർ സംവിധാനം ചെയ്ത സിനിമ ജൂലൈ 28 ന് തിയറ്ററുകളിൽ എത്തും.

Read more about: rekha jaya bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X