For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി രേഖയ്ക്ക് നഷ്ടപ്പെട്ട ഭാഗ്യമാണ് ശ്രീദേവിയ്ക്ക് സൗഭാഗ്യമായത്; പിന്നെ നടന്നതൊക്കെ ചരിത്രമാണെന്ന് താരം

  |

  നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. അവര്‍ എത്രത്തോളം വലിയ കലാകാരിയാണെന്ന കാര്യം മരണശേഷം എല്ലാവരും വാഴ്ത്തിപാടി. തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നും തുടങ്ങി പിന്നീട് ബോളിവുഡിലെ സൂപ്പര്‍താരമായി മാറിയാണ് ശ്രീദേവിയുടെ വളര്‍ച്ച. അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നായികയും ശ്രീദേവിയായിരുന്നു.

  1972 ല്‍ ബോളിവുഡില്‍ അഭിനയിച്ച് തുടങ്ങിയ ശ്രീദേവിയ്ക്ക് ഭാഗ്യം നേടി കൊടുത്ത ചിത്രമാണ് ഹിമ്മത്‌വാല. യഥാര്‍ഥത്തില്‍ നടി രേഖയ്ക്ക് ലഭിക്കേണ്ട സൗഭാഗ്യം എന്തൊക്കെയോ കാരണത്താല്‍ ശ്രീദേവിയിലേക്ക് എത്തുകയായിരുന്നു. പില്‍ക്കാലത്ത് ശ്രീദേവിയെ കുറിച്ച് രേഖ പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായി. അങ്ങനെ ഹിമ്മത്‌വാല രേഖയ്ക്ക് നഷ്ടപ്പെട്ടത് എങ്ങനെയാണെന്നുള്ള കഥ വായിക്കാം...

  ശ്രീദേവിയെ കുറിച്ച് രേഖയുടെ വാക്കുകളിങ്ങനെ.. 'ഞാന്‍ എപ്പോഴും ആ പെണ്‍കുട്ടിയെ (ശ്രീദേവി) സ്‌നേഹിക്കുന്നു. അവളില്‍ എന്നും എനിക്കൊരു പ്രത്യേക സ്പാര്‍ക്ക് ഉണ്ടായിരുന്നു. വൈജന്തിമല, ഹേമമാലിനി എന്നിവര്‍ക്ക് ശേഷം ഹിന്ദി സിനിമയിലെ മൂന്നാമത്തെ തമിഴ് സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ നടിമാരുടെ അടുത്തൊന്നും ഞാനുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല' രേഖ പറയുന്നു.

  ഒപ്പം ശ്രീദേവിയ്ക്ക് ഡാന്‍സ് ചെയ്യുന്നതിലുള്ള കഴിവിനെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. 'അവള്‍ എന്നെക്കാളും മികച്ച നര്‍ത്തകിയായിരുന്നു. നര്‍ത്തകി അല്ലാതിരുന്നിട്ടും നര്‍ത്തകിയെ പോലാവാന്‍ എനിക്ക് സാധിച്ചു' എന്നാണ് രേഖ പറഞ്ഞത്.

  ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  നടന്‍ ജിതേന്ദ്ര ശ്രീദേവിയുടെ കൂടെ പതിനെട്ടോളം സിനിമകളും രേഖയുടെ കൂടെ മുപ്പതോളം സിനിമകളും ചെയ്തു. എന്നാല്‍ ശ്രീദേവിയുടെ കരിയര്‍ മാറ്റി മറിച്ചത് 1983 ല്‍ പുറത്തിറങ്ങിയ ഹിമ്മത്‌വാല എന്ന സിനിമയായിരുന്നു. ഇതേ പറ്റി നടന്‍ ജിതേന്ദ്ര ഒരിക്കല്‍ സംസാരിച്ചിരുന്നു. 'ശ്രീദേവിയ്ക്ക് മുന്‍പ് ഈ ചിത്രത്തില്‍ ആദ്യം നായികയാക്കാന്‍ തീരുമാനിച്ചത് രേഖയെയാണ്. മറ്റൊരു സിനിമ ഏറ്റെടുത്തിരുന്നാല്‍ രേഖയ്ക്ക് ഹിമ്മത്‌വാല ഒഴിവാക്കേണ്ടതായി വന്നു'.

  നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്

  'രേഖയുടെ അഭാവത്തില്‍ പുതിയൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്താമെന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. അത് പിന്നീട് ചരിത്രമായി മാറിയെന്നാണ്' നടന്‍ വെളിപ്പെടുത്തിയത്. എന്തായാലും രേഖയുടെ അടുത്ത് നിന്നും കൈമാറി വന്ന വേഷം ശ്രീദേവിയെ സൂപ്പര്‍താര പദവിയിലേക്ക് എത്തിച്ചു. 'ഇങ്ങനെ ചില യാദൃശ്ചികമായ സംഭവങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ നടന്നിട്ടുണ്ടെന്ന്' ജിതേന്ദ്ര പറയുന്നു.

  ഞാന്‍ വേറെ പ്രണയിക്കുമോന്ന പേടി ഭാര്യയ്ക്ക് വന്നു; ബിഗ് ബോസിലേക്ക് പോവാന്‍ തീരുമാനിച്ചതിനെ പറ്റി ദീപന്‍ മുരളി

  Recommended Video

  ദില്‍റോബ് ഇനി ഇല്ല, വേര്‍പിരിയലില്‍ ദില്‍ഷയ്ക്ക് ആശംസ നേര്‍ന്ന് റോബിന്‍ | *BiggBoss

  കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രമായിരുന്നു ഹിമത്‌വാല. 1983 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ജിതേന്ദ്രയും ശ്രീദേവിയും നായിക, നായകന്മാരായി അഭിനയിച്ചു. ബോളിവുഡില്‍ നിന്നും ലഭിച്ച പ്രശസ്തി ശ്രീദേവിയുടെ മരണം വരെ കൂടെ ഉണ്ടായിരുന്നു. അവസാന കാലത്തും നായികയായി തന്നെ നിലകൊള്ളാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളും ശ്രീദേവിയാണ്.

  Read more about: sridevi rekha
  English summary
  When Rekha Noted Spark In Sridevi Eyes, Says Dont Think She Is Anywhere Near These Actresses
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X