കോടികൾ നഷ്ടമായിട്ടും ആ ദുഃഖം മാറാൻ കാരണമുണ്ട്; ശ്രീദേവിയും ജയപ്രദയും എന്റെ ബ്രെഡ്ഡും ബട്ടറുമാണെന്ന് ജീതേന്ദ്ര
ബോളിവുഡിലെ മുന്‍നിര നടന്മാരില്‍ ഒരാളായിരുന്നു ജീതേന്ദ്ര. നായകനായി തിളങ്ങി നിന്ന കാലത്ത് പെണ്‍കുട്ടികളുടെയെല്ലാം മനംകവരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അഭിനയിക്കുന്നതിന് പുറമേ ഓരോ വര്‍ഷവും സിനിമകള്‍ വിതരണം ചെയ്യാനും ജീതേന്ദ്ര ശ്രമിച്ചിരുന്നു. അങ്ങനെ ഒരു വര്‍ഷം പത്ത് സിനിമകള്‍ വരെ റിലീസ് ചെയ്തിരുന്ന ജീതേന്ദ്രയ്ക്ക് 1982 ല്‍ വലിയൊരു പരാജയം നേരിടേണ്ടി വന്നു.
2.5 കോടിയോളം രൂപ താരത്തിന് നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ തൊട്ട് പിന്നാലെ തന്നെ ഒരു സൂപ്പര്‍ഹിറ്റ് സിനിമ എടുത്ത് ജീതേന്ദ്ര വീണ്ടും ആരാധകരെ ഞെട്ടിച്ചു. അന്ന് കൂടെ അഭിനയിച്ച ശ്രീദേവിയെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തരംഗമായി കൊണ്ടിരിക്കുന്നത്.

ബോളിവുഡിലെ ജമ്പിങ് ജാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന നടനാണ് ജീതേന്ദ്ര. ഡാന്‍സ് ചെയ്യുന്നതിലെ വ്യത്യസ്തതയാണ് താരത്തിന് അങ്ങനൊരു പേര് ലഭിക്കാന്‍ കാരണം. ദിദാര്‍-ഇ-യാര്‍ എന്ന സിനിമയാണ് ജീതേന്ദ്രയുടെ കരിയറില്‍ വലിയൊരു പരാജയം നേടി കൊടുത്തത്. അക്കാലത്ത് കോടികളുടെ നഷ്ടമാണ് സിനിമ ഉണ്ടാക്കിയത്. റിഷി കപൂര്‍, രേഖ, ടീന മുനിം എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ വലിയ പരാജയം നേടേണ്ടി വന്നു.

ഈ സിനിമയുടെ പരാജയത്തിന് ശേഷം ജീതേന്ദ്ര അഭിനയിച്ച ഹിമ്മത്ത്‌വാല വലിയ ഹിറ്റ് ചിത്രമായി മാറി. അത് തനിക്ക് സാമ്പത്തിക ലാഭം വരെ നേടി തന്നതായി ജീതേന്ദ്ര തന്നെ പറഞ്ഞിരുന്നു.
'ഹിമ്മത്ത്‌വാല റിലീസായതോടെ ഞാന്‍ തിരിച്ച് വന്നു. അതിലൂടെ ഞാന്‍ ഒത്തിരി പൈസ ഉണ്ടാക്കി. എന്റെ നഷ്ടം ഞാനതോടെ മറന്നു. പിന്നെ ജീവിതം മുന്നോട്ട് നല്ല രീതിയില്‍ പോയി. മറ്റൊരു കാര്യം കൂടി നടന്നു. രാഘേവന്ദ്ര റാവു എന്ന തെലുങ്കിലേക്ക് കൊണ്ട് വരിക കൂടി ചെയ്തതോടെ എന്റെ ജീവിതം തിരികെ വന്നു'.

ഞാന്‍ ശ്രീദേവിയുടെ കൂടെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ ഒത്തിരിയധികം സന്തോഷിച്ചിരുന്നു. നടി ശ്രീദേവിയും ജയപ്രദയയും എന്റെ ബ്രെഡ്ഡും ബട്ടറുമാണെന്നാണ് ഞാന്‍ വിശേഷിപ്പിച്ചിരുന്നതെന്നും ജീതേന്ദ്ര വ്യക്തമാക്കി. ഇരുവരോടും സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ജീതേന്ദ്രയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് നടിമാരെ സ്‌നേഹത്തോടെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നത്.

1959 മുതല്‍ ഹിന്ദി സിനിമയിലേക്ക് എത്തിയ ജീതേന്ദ്ര നായകനായി തന്നെ ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ നൂറ്റിഇരുപത്തിയൊന്ന് സിനിമകളും ബോക്‌സോഫീസില്‍ ഹിറ്റായ ചിത്രങ്ങളാണ്. ആറ് പതിറ്റാണ്ടോളം നീണ്ട അഭിനയത്തിന് പുറമേ നിര്‍മാണത്തിലേക്കും ചുവടുവെച്ചിരുന്നു. ടെലിവിഷന്‍ സീരിയലുകള്‍ നിര്‍മ്മിച്ച് കൊണ്ടാണ് താരം വീണ്ടും ശ്രദ്ധ നേടുന്നത്.


Click it and Unblock the Notifications