15000 ആളുകളുടെ മുന്നില്‍ നിന്നും അമിതാഭിനോട് അത് പറയണം, സംവിധായകനോട് അഭ്യര്‍ഥിച്ചിട്ടും നടന്നില്ല

അമിതാഭ് ബച്ചനും നടി രേഖയും എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് കഥകള്‍. ആ സമയത്ത് ബച്ചന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്നു. അതിനാല്‍ ഇരുവരും പരസ്യമായി പ്രണയിക്കാതെ എല്ലാം രഹസ്യമാക്കി വെക്കുകയായിരുന്നു.

പിന്നീട് ചില അഭിമുഖങ്ങളിലൂടെ രേഖയാണ് ഈ ബന്ധത്തെക്കുറിച്ച് പുറം ലോകത്തോട് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചു അഭിനയിക്കുന്നതിടെ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് രേഖ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പ്രചരിക്കുകയാണ്.

amitabh-rekha

1981 ല്‍ പുറത്തിറങ്ങിയ സില്‍സില എന്ന മ്യൂസിക്കല്‍ റൊമാന്റിക് ചിത്രത്തില്‍ അമിതാഭ് ബച്ചനും രേഖയും നായിക, നായകന്മാരായി ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമ ഇന്നും ഒരു കള്‍ട്ട് ക്ലാസിക് ആയി ആഘോഷിക്കപ്പെടുന്ന ചിത്രമാണ്. എന്നാല്‍ സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ താരങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നിരുന്നു.

1994 ല്‍ മൂവി മാസികയുടെ എഡിറ്ററായിരുന്ന ദിനേശ് രഹേജയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രേഖ സില്‍സിലയിലെ പ്രധാനപ്പെട്ട സീന്‍ ചിത്രീകരിക്കുന്നതിടെ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിച്ചിരുന്നു. വെളുപ്പിന് ഷൂട്ടിങ്ങ് നടക്കുമ്പോള്‍ പതിനയ്യിയായിരത്തോളം ആളുകള്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നെന്നും സംവിധായകനോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമത് നിഷേധിച്ചെന്നുമാണ് രേഖ പറയുന്നത്.

സില്‍സില എന്ന സിനിമയിലെ തീവ്രമായൊരു രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് തനിക്ക് ചില അസ്വസ്ഥകള്‍ നേരിടേണ്ടതായി വന്നത്. ഇത് വളരെ തീവ്രമായ ഒരു രംഗമായിരുന്നു. അന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ലൊക്കേഷനില്‍ 15,000 ആളുകള്‍ ഉണ്ടായിരുന്നു. എനിക്ക് ഡയലോഗ് പറയാനും അതിനൊപ്പം കരയാനും തുടങ്ങി വലിയ ഡയലോഗുകളായിരുന്നു ഉണ്ടായിരുന്നത്.

ഇത്രയധികം ആളുകളുടെ മുന്നില്‍ വെച്ച് അമിതാഭിനോട്' ഐ ഹേറ്റ് യു' പറയുകയും വൈകാരികമായി അഭിനയിക്കാന്‍ തയ്യാറെടുപ്പ് നടത്തണമെന്നും അതിന് കുറച്ച് കൂടി സമയം വേണമെന്നും സംവിധായകന്‍ യാഷ് ചോപ്രയോട് അഭ്യാര്‍ഥിച്ചെങ്കിലും അദ്ദേഹം അതിന് സമ്മതിച്ചില്ല. ആ സമയത്ത് അമിതാഭ് ബച്ചന്‍ ഒരു കഥ തന്നോട് പറഞ്ഞു.

amitabh

ജയന്റ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നടന്‍ ജെയിംസ് ഡീനിനും സമാനമായൊരു ആശയക്കുഴപ്പം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അദ്ദേഹം തിരിഞ്ഞ് ജനക്കൂട്ടത്തിന്റെ മുന്നിലേക്ക് മൂത്രമൊഴിക്കുന്ന ആ സീന്‍ പൂര്‍ത്തിയാക്കി. ആ സംഭവം നടനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു. ഈ ആളുകള്‍ എന്ത് ചിന്തിച്ചാലും തനിക്കെന്താണെന്ന് അദ്ദേഹം സ്വയം ചിന്തിച്ചു. അതിലൂടെ മികച്ചൊരു രംഗമാണ് താരത്തിന് ലഭിച്ചത്.

അമിതാഭ്ജിയുടെ വാക്കുകള്‍ എനിക്ക് വലിയൊരു ആശ്വാസമായി. ഞാനതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഇത് വെറും അഭിനയം മാത്രമല്ലേ എന്ന് ചിന്തിക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ സെറ്റിലുണ്ടായിരുന്ന 15,000 ആളുകളുടെ മുന്നില്‍ കരയുകയും വൈകാരികമായ ഡയലോഗുകള്‍ അവതരിപ്പിക്കേണ്ടിയും വന്നു. ആക്ഷന്‍ പറഞ്ഞതോടെ ആളുകളെല്ലാം നിശബ്ദരായി.

അമിതാഭിനെ കെട്ടിപ്പിടിക്കുന്നതോട് കൂടി ആ സീന്‍ തീരുകയാണ്. ആ സമയത്ത് ആള്‍ക്കൂട്ടം 'ഓഹ്... ' എന്ന് പറയാന്‍ തുടങ്ങി. എല്ലാവരും ആ സീന്‍ മനോഹരമായത് പോലെ പ്രതികരിച്ചതോടെ എനിക്ക് ആ നിമിഷത്തെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പോലും സാധിച്ചില്ലെന്നാണ് രേഖ പറയുന്നത്.

More from Filmibeat

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X