അമിതാഭ് ബച്ചൻ ഈ നടിയോട് അടുത്തപ്പോൾ കോലാഹലമുണ്ടാക്കി രേഖ; കരണത്തടിച്ച് താരത്തിന്റെ പ്രതികരണം

അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ ഒരു കാലത്ത് ബോളിവുഡ് ഏറെ ആഘോഷിച്ചിരുന്നു. നേരത്തെ തന്നെ വിവാഹിതനും, രണ്ടു മക്കളുടെ പിതാവുമായ ബച്ചൻ, ഒപ്പം അഭിനയിച്ച പ്രശസ്ത നടിയെ പ്രണയിച്ചത് അദ്ധേഹത്തിന്റെ കുടുംബ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നിരുന്നാലും, അമിതാഭ് ബച്ചൻ ഈ പ്രണയത്തെ ഇതുവരെ തുറന്നു സംസാരിക്കാൻ തയ്യാറായിട്ടില്ല. രേഖയാവട്ടെ, അദ്ദേഹത്തെ തനിക്ക് ഇഷ്ടമാണെന്ന് പല വട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്നും സീനിയർ നടി അത് പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഒരിക്കൽ അമിതാഭിന്റെ ഭാര്യ ജയാ ബച്ചൻ, രേഖയെ ക്ഷണിച്ചു വരുത്തി അത്താഴം നൽകിയ ശേഷം, അദ്ദേഹത്തെ താൻ ഒരിക്കലും വിട്ടു പോകില്ല എന്ന് തീർത്തു പറഞ്ഞിരുന്നു. എന്നാൽ, വിവാഹിതയായ ബിഗ് ബിയെ എന്നും ഒരു വാശിയോടെ രേഖ പ്രണയിച്ചു കൊണ്ടേയിരുന്നു. അപ്പോഴും, താൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല എന്നും, ജയാ തന്നെയാണ് തനിക്ക് ഏറ്റവും ചേർന്ന ജീവിത പങ്കാളിയെന്നുമായിരുന്നു അമിതാഭ് ബച്ചന്റെ പ്രതികരണം.

Rekha and Amitabh Bachchan
Photo Credit: Filmibeat

ഈ തീരുമാനത്തിന് ശേഷവും ദൃഢവുമായി മുന്നോട്ടു പോയിരുന്ന ബിഗ് ബിയുടെയും രേഖയുടെയും പ്രണയം, ഒരിക്കൽ ഒരിക്കൽ ആടിയുലഞ്ഞു. ആ സംഭവത്തിന് ശേഷമാണ് അമിതാഭ് ബച്ചൻ നടിയോട് പുറമേയ്ക്ക് എങ്കിലും അകലം സൂക്ഷിക്കാൻ തുടങ്ങിയത് എന്നാണ് വിവരം. ഇതിന് കാരണമായത് ആവട്ടെ, അമിതാഭ് മറ്റൊരു നടിയോട് അടുത്ത് പെരുമാറുന്നു എന്നതായിരുന്നു. ഈ വിഷയം വളരെയധികം വഷളാകുകയും, പരസ്യമായി സൂപ്പർസ്റ്റാറും രേഖയും തമ്മിൽ ഒരു വഴക്ക് പോലും നടക്കുകയും ചെയ്തതായി അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമത്തെയാൾ, ഇറാനിയൻ നടി നെല്ലി ആയിരുന്നു, ഇതെല്ലാം സംഭവിച്ചത് ലാവാരിസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചും. പിൽക്കാലത്ത്, പ്രകാശ് മെഹ്‌റ എഴുതിയ 'രേഖ ദി അൺടോൾഡ് സ്റ്റോറി' എന്ന പുസ്തകത്തിൽ, ഈ സംഭവങ്ങളെല്ലാം സംഭവിച്ചത് നടരാജ് സ്റ്റുഡിയോയിലെ എന്റെ സെറ്റിൽ വച്ചാണെന്ന് എഴുതിയിട്ടുണ്ട്. അന്ന് അമിതാഭും രേഖയും തമ്മിൽ ഒരുപാട് വലിയ തർക്കങ്ങൾ നടന്നു. ആ സെറ്റിൽ വച്ച് നടി പരസ്യമായി കരയുക പോലും ചെയ്തു. ഇതിന് കാരണം, നെല്ലിയോട് ബിഗ് ബി പരിധിയിൽ കൂടുതൽ അടുപ്പവും സൗഹൃദവും കാണിക്കുന്നു എന്നതായിരുന്നു.

Lavaris poster  Amitabh and Rekha in Silsila
Photo Credit: IMDb / Filmibeat

അന്ന് സ്റ്റാർ ഡസ്റ്റ് മാസികയിൽ വന്ന റിപോർട്ടുകൾ അനുസരിച്ച്, ചിത്രത്തിന്റെ സെറ്റിൽ രേഖ എത്തി ബഹളം വച്ചതോടെ വിഷയം വളരെയധികം വഷളായി. അന്നത്തെ വഴക്കിനിടയിൽ നിയന്ത്രണം വിട്ട അമിതാഭ് ബച്ചൻ, രേഖയുടെ കരണത്ത് അടിച്ചതായും മാഗസിൻ റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും, ഈ വിവരണങ്ങൾ ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് ഇന്നും ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്തായാലും, ഇതോടു കൂടിയാണ് അമിതാഭ് പൊതു സമൂഹത്തിന് മുന്നിൽ വച്ചെങ്കിലും, രേഖയോട് അടുപ്പം കാണിക്കുന്നത് നിർത്തിയത്. ഇന്നും ഇരുവരും തമ്മിൽ രഹസ്യമായി കാണാറുണ്ടെന്ന് റിപോർട്ടുകൾ ഉണ്ടെങ്കിലും, ഒന്നിനും സ്ഥിരീകരണമില്ല.

അമിതാഭ് ബച്ചനും, ഭാര്യ ജയാ ബച്ചനും, മകൾ ശ്വേത നന്ദ ബച്ചനും, ഇന്ന് രേഖയെപ്പറ്റി സംസാരിക്കാറോ, ഏതെങ്കിലും പൊതു വേദിയിൽ വച്ച് അവരെ കാണുമ്പോൾ ശ്രദ്ധിക്കാറോ ഇല്ല. എന്നാൽ സൂപ്പർതാരത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചനും, ഭാര്യ ഐശ്വര്യ റായിയും, സീനിയർ നടിയോട് ബഹുമാനപൂർവ്വം പെരുമാറുന്നതായി കാണാറുണ്ട്. രേഖയാവട്ടെ, ഇന്നും എല്ലാ അഭിമുഖങ്ങളിലും, അമിതാഭ് ബച്ചനെ താൻ ഇന്നും പ്രണയിക്കുന്നുവെന്ന് സൂചിപ്പിക്കാറുണ്ട്.

More from Filmibeat

Read more about: amitabh bachchan rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X