മീനാക്ഷിയെ കണ്ടിട്ട് റിഷി കപൂറിന് മനസിലായില്ല എന്നോ?
ഒരുക്കാലത്ത് ബോളിവുഡിന്റെ താരസുന്ദരിയായിരുന്ന മീനാക്ഷി ശേഷാദ്രിയെ ഇപ്പോള്‍ കണ്ടാല്‍ മനസിലാക്കാന്‍ പ്രയാസമാണ് പോലും. റിഷി കപൂറും മീനാക്ഷി ശേഷാദ്രിയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ റിഷി കപൂറിന് മീനാക്ഷിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്തുകൊണ്ട് മീനാക്ഷിയെ റിഷി കപൂര്‍ തിരിച്ചറിഞ്ഞില്ല എന്നല്ലേ?
മീനാക്ഷി ഇപ്പോള്‍ കൂടുതല്‍ ചെറുപ്പമായി ആളാകെ മാറിയതാണ് തനിക്ക് മീനാക്ഷിയെ കണ്ടിട്ട് മനസിലാകാത്തതെന്നാണ് റിഷി കപൂര്‍ പറയുന്നത് . സിനിമയില്‍ നിന്നും വിട്ട് നിന്ന മീനാക്ഷി വര്‍ഷങ്ങള്‍ക്ക് ശേഷം താര കുടുംബങ്ങളെ കാണാനെത്തിയതായിരുന്നു. ഇതിനിടെയാണ് മീനാക്ഷിയോടൊപ്പം നായകനായി അഭിനയിച്ച റിഷി കപൂറിനെ കാണാന്‍ കപൂറിന്റെ വീട്ടില്‍ എത്തുന്നത്.

ദാമിനി, വിജയ്,സദ്‌ന, ഘര്‍ പരിവാര്‍,ബഡേ ഘര്‍ കി ബേട്ടി എന്നീ ചിത്രങ്ങളിലാണ് മീനാക്ഷി ശേഷാദ്രിയും റിഷി കപൂറും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള സിനിമകള്‍. 1997 ലെ ഘടക് എന്ന ചിത്രമാണ് മീനാക്ഷി അവസാനം അഭിനയിച്ചത്.
മീനാക്ഷി ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. മികച്ച നര്‍ത്തകി കൂടിയായ താരത്തിന് ഇപ്പോള്‍ സിനിമയേക്കാള്‍ താത്പര്യം ഡാന്‍സിനോടാണ്. അതുകൊണ്ട് തന്നെ താരം ഇപ്പോള്‍ ഒഡീസി, ഭരതനാട്യം, കഥക് എന്നിവ പഠിച്ച് വരികയാണ്. സണ്ണി ഡിയോള്‍ സംവിധാനം ചെയ്യുന്ന ഗായലിലൂടെ മീനാക്ഷി തിരിച്ചു വരുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താരം അത് നിഷേധിക്കുകയായിരുന്നു.


Click it and Unblock the Notifications











