ഞങ്ങളിപ്പോൾ ഒരു വീട്ടിൽ അല്ല; കണ്ടത് യാദൃശ്ചികമായി; രൺബീർ കത്രീനയ്ക്കൊപ്പം പോയപ്പോൾ പിതാവ് പറഞ്ഞത്

അനിമൽ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടൻ രൺബീർ കപൂർ. ഏറെക്കാലത്തിന് ശേഷമാണ് രൺബീറിന് വലിയൊരു ഹിറ്റ് സിനിമ ലഭിക്കുന്നത്. കരിയറിലെ പ്രശസ്തിക്കൊപ്പം രൺബീറിന്റെ വ്യക്തി ജീവിതവും എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. ന‌ടി ആലിയ ഭട്ടിനൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് രൺബീർ കപൂറിപ്പോൾ. വിവാഹത്തിന് മുമ്പ് ​ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചർച്ചാ വിഷയമായിരുന്നു രൺ‌ബീറിന്റെ ബന്ധങ്ങൾ. നടി കത്രീന കൈഫുമായി ആറ് വർഷത്തോളം ലിവ് ഇൻ റിലേഷനിലായിരുന്നു രൺബീർ കപൂർ.

ഈ ബന്ധം തകർന്ന ശേഷമാണ് ആലിയ ഭ‌ട്ട് നടന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ജ​ഗ ജസൂസ് എന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് രൺബീറും കത്രീനയും അകലുന്നത്. കത്രീനയുമായുള്ള രൺബീറിന്റെ ബന്ധത്തിൽ കുടുംബത്തിന് താൽപര്യം ഇല്ലായിരുന്നെന്ന് ​ഗോസിപ്പുകൾ‌ വന്നിട്ടുണ്ട്. ഈ അഭ്യൂഹത്തിന് ആക്കം കൂട്ടുന്ന ചില സംഭവങ്ങളുമുണ്ടായി. അന്തരിച്ച നടൻ ഋഷി കപൂറാണ് രൺബീറിന്റെ പിതാവ്. രൺബീർ വീട് വിട്ട് കത്രീനയ്ക്കൊപ്പം താമസം തുടങ്ങിയതിൽ ഋഷി കപൂറിന് നീരസം തോന്നി.

Rishi Kapoor

ഇക്കാര്യം ഒരിക്കൽ മാധ്യമങ്ങൾക്ക് മുമ്പിൽ ഋഷി പ്രകടിപ്പിക്കുകയും ചെയ്തു. ഒരു ഇവന്റിന് ഒരുമിച്ചെത്തിയതായിരുന്നു ഋഷി കപൂറും രൺബീറും. അന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഞങ്ങൾ ഒരു വീട്ടിൽ അല്ല താമസിക്കുന്നത്. വെവ്വേറെയാണ്. ഇന്ന് നിങ്ങളുടെ മുന്നിൽ ഒരേ സമയത്ത് ഇവിടെ എത്തിയത് യാദൃശ്ചികമായാണെന്ന് ഋഷി കപൂർ പറഞ്ഞു. ദേഷ്യത്തിലാണ് നടൻ സംസാരിച്ചത്. രൺബീർ അച്ഛന്റെ വാക്കുകൾ കേട്ട് അടുത്ത് നിൽക്കുന്നുമുണ്ട്.

കത്രീനയോട് ഋഷി കപൂറിന് നീരസം ഉണ്ടായിരുന്നു എന്നതിന് മറ്റ് തെളിവുകളുമുണ്ട്. ഒരു അഭിമുഖത്തിൽ ഋഷി കപൂർ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. കത്രീന തന്നെ പപ്പ എന്ന് വിളിക്കാൻ തുടങ്ങിയെന്ന് വാർത്ത വന്നു. രൺബീറും കത്രീനയും റിലേഷൻഷിപ്പിലായിരിക്കാം. പക്ഷെ തന്നെ കത്രീന പപ്പ എന്ന് വിളിക്കാൻ ധൈര്യപ്പെടില്ലെന്നാണ് ഋഷി കപൂർ പറഞ്ഞത്. അന്ന് ഈ പരാമർശം വലിയ തോതിൽ ചർച്ചയായി. റിപ്പോർട്ടുകൾ പ്രകാരം രൺബീറിന്റെ അമ്മ നീതു കപൂറിനും കത്രീനയോട് വലിയ താൽപര്യം ഇല്ലായിരുന്നു.

Rishi Kapoor

അമ്മയുടെ ഓമന മകനാണ് രൺബീർ. മകൻ വീട് വിട്ട് താമസം തുടങ്ങിയത് നീതുവിനെയും വിഷമിപ്പിച്ചിരുന്നു. അച്ഛനുമായുള്ള രൺബീറിന്റെ ബന്ധം പല ഘട്ടങ്ങൾ കണ്ടിട്ടുണ്ട്. ചെറുപ്പത്തിൽ അച്ഛനോട് താൻ അകൽച്ച കാണിച്ചിരുന്നെന്ന് രൺബീർ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. 2020 ലാണ് ഋഷി കപൂർ മരിക്കുന്നത്. അച്ഛന്റെ വിയോ​ഗത്തെക്കുറിച്ച് നേരത്തെ നടൻ സംസാരിച്ചിട്ടുണ്ട്. മകൾ രാഹയാണ് രൺബീറിന് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ആൾ. അച്ഛനായതിന്റെ സന്തോഷത്തിലാണ് നടൻ.

മകൾക്കൊപ്പം സമയം ചെലവഴിക്കാനാണ് താനിന്ന് ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നതെന്ന് രൺബീർ തുറന്ന് പറഞ്ഞിട്ടുണ്ട്. 2022 ലാണ് രൺബീറും ആലിയ ഭട്ടും വിവാഹിതരായത്. അമ്മയായ ശേഷവും ആലിയ കരിയറിൽ സജീവമാണ്. അടുത്തുടെയാണ് മകളുടെ മുഖം രൺ‌ബീറും ആലിയയും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത്. മകളുടെ ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. ഋഷി കപൂറിന്റെ മുഖഛായയാണ് രാഹയ്ക്കെന്നാണ് ആരാധകർ പറയുന്നത്.

More from Filmibeat

Read more about: rishi kapoor ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X