ഒരു സമയം നാല് പെൺകുട്ടികൾ; എല്ലാം അറിയാം; രൺബീറിന്റെ ബന്ധങ്ങളെക്കുറിച്ച് ഋഷി കപൂർ പറഞ്ഞത്; വിവാദമായപ്പോൾ
ബോളിവുഡിൽ രൺബീർ കപൂറിനെ പോലെ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായ മറ്റൊരു യുവ നടൻ ഇല്ല. ഒന്നിലേറെ പ്രണയ ബന്ധങ്ങളും ബ്രേക്കപ്പുകളും ഉണ്ടായ രൺബീർ ഇന്നും ഇതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ കേൾക്കുന്നു. ബന്ധങ്ങളിൽ ആത്മാർത്ഥത കാണിക്കാത്ത വ്യക്തിയാണ് രൺബീറെന്ന് വിമർശകർ പറയുന്നു. ദീപിക പദുകോൺ, കത്രീന കൈഫ് എന്നീ നടിമാരുമായുള്ള ബന്ധം അവസാനിച്ചപ്പോൾ അന്നും വിമർശകർ വിരൽ ചൂണ്ടിയത് രൺബീറിനെതിരെയാണ്.
രൺബീർ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് ദീപിക അക്കാലത്ത് സൂചിപ്പിച്ചിട്ടുമുണ്ട്. എന്നാൽ നടനൊപ്പം എന്നും സ്വന്തം കുടുംബം ഉണ്ടായിരുന്നു. വിവാദങ്ങൾ വരുമ്പോഴെല്ലാം രൺബീറിനെ പിന്തുണച്ച് പിതാവ് ഋഷി കപൂർ സംസാരിച്ചു. ഒരിക്കൽ രൺബീറിന്റെ കുത്തഴിഞ്ഞ ജീവിതത്തെ പിതാവ് പ്രോത്സാഹിപ്പിക്കുന്നു എന്ന് വരെ ആക്ഷേപം വന്നു. ഒരു അഭിമുഖത്തിൽ ഋഷി കപൂർ നടത്തിയ പ്രസ്താവനകളാണ് ഇതിന് കാരണമായത്.

രൺബീറിന്റെ കാസനോവ ഇമേജ് മാധ്യമ സൃഷ്ടിയാണെന്ന് ഋഷി കപൂർ അന്ന് വാദിച്ചു. അവൻ അങ്ങനെയൊരാളല്ല. ആണെങ്കിൽ അതിലെന്താണ്. അവൻ സക്സസ്ഫുളാണ്. ഏത് പെൺകുട്ടിയും അവനെ ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കും. ഈ പ്രായത്തിലല്ലെങ്കിൽ ഏത് പ്രായത്തിലാണ് ഇതൊക്കെ ചെയ്യുകയെന്നും ഋഷി കപൂർ ചോദിച്ചു.
രൺബീർ ഒന്നിലേറെ പെൺകുട്ടികളെ ഒരേ സമയം ഡേറ്റ് ചെയ്യുന്നെന്നും ഋഷി കപൂർ അന്ന് പരോക്ഷമായി പറഞ്ഞു. സോൾമേറ്റിനെ കണ്ടത്തേണ്ട സമയത്ത് അവൻ എല്ലാവർക്കുമൊപ്പം പോകുന്നു. വീട്ടിൽ എ,ബി,സിഡി എന്നിങ്ങനെ പെൺകുട്ടികളെ കാണുന്നു. എയ്ക്ക് ബിയെ അറിയാമെന്നോ സിക്ക് ഡിയെ അറിയാമെന്നോ ഞാൻ കരുതുന്നില്ല. പക്ഷെ വീട്ടിലെ സ്റ്റാഫുകൾക്കും എനിക്കും അറിയാം. ഇപ്പോഴും ഞാനാണ് വീട്ടിലെ ബോസ്. വാർത്ത എന്റെ ചെവിയിലെത്തുമെന്നും ഋഷി കപൂർ പറഞ്ഞു.

പരാമർശം വലിയ തോതിൽ ചർച്ചയായതോടെ വിശദീകരണവുമായി ഋഷി കപൂർ രംഗത്ത് വന്നു. രൺബീർ ഒരു സമയം നാല് പെൺകുട്ടികളെ ഡേറ്റ് ചെയ്യുന്നുണ്ടെന്നല്ല ഞാൻ പറഞ്ഞത്. വീട്ടിലേക്ക് ഒരുപാട് സ്ത്രീകൾ വരുന്നുണ്ട്. അവർ ഡ്രസ് ഡിസൈനേർസോ. സ്റ്റെെലിസ്റ്റോ, അസിസ്റ്റന്റ്സോ ആയിരിക്കും. അതാണ് ഞാൻ പറയാനുദ്ദേശിച്ചത്. അവൻ ഒരു പെൺകുട്ടിയെയും ചതിക്കാൻ പാടില്ല. അത് ശരിയല്ലെന്നും ഋഷി കപൂർ പറഞ്ഞു.
അതേസമയം ഗോസിപ്പുകളിൽ ഒരു കാലത്ത് രൺബീർ കപൂറിനേക്കാൾ മുന്നിലായിരുന്നു ഋഷി കപൂർ. ഋഷി കപൂർ വിവാഹ ശേഷം പോലും മറ്റ് സ്ത്രീകളുമായി ബന്ധം വെച്ചെന്ന് ബോളിവുഡിൽ സംസാരമുണ്ടായി. ഇതേക്കുറിച്ച് ഒരിക്കൽ ഋഷി കപൂറിന്റെ ഭാര്യ നടി നീതു കപൂർ സംസാരിച്ചിട്ടുണ്ട്.
നൂറ് തവണ അദ്ദേഹം ഫ്ലെർട്ട് ചെയ്യുന്നവത് ഞാൻ കണ്ട് പിടിച്ചിട്ടുണ്ട്. ഔട്ട്ഡോർ ലൊക്കേഷനിൽ അദ്ദേഹത്തിനുണ്ടാകുന്ന ബന്ധങ്ങളെക്കുറിച്ച് ആദ്യം അറിയുന്ന ആളാണ് ഞാൻ. പക്ഷെ അത് വെറും വൺ നൈറ്റ് സ്റ്റാൻഡുകൾ ആണെന്ന് എനിക്കറിയാം. രണ്ട് വർഷം മുമ്പ് ഇതിന്റെ പേരിൽ ഞാൻ വഴക്കുണ്ടാക്കുമായിരുന്നു. എന്നാലിപ്പോൾ എത്രത്തോളം പോകുമെന്ന് നോക്കാമെന്ന മനോഭാവമായെന്നും നീതു കപൂർ വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2020 ലാണ് ഋഷി കപൂർ മരിച്ചത്.


Click it and Unblock the Notifications











