അതിനവൾ ധൈര്യപ്പെടില്ല; മകന്റെ കാമുകിയെക്കുറിച്ച് ഋഷി കപൂർ; കത്രീന ഈ കുടുംബത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് ആരാധകർ

ബോളിവുഡിൽ ഏറെ ചർച്ചയായതാണ് രൺബീർ കപൂറും കത്രീന കൈഫും തമ്മിലുണ്ടായിരുന്ന പ്രണയം. ആറ് വർഷം നീണ്ട ബന്ധമായിരുന്നു ഇവരുടേത്. മുംബൈയിൽ ഒരുമിച്ച് താമസിച്ച രൺബീറും കത്രീനയും പ്രണയം രഹസ്യമാക്കി വെച്ചില്ല. എന്നാൽ പിന്നീട് എന്താണ് ഇവർക്കിടയിൽ സംഭവിച്ചത് എന്നതിൽ വ്യക്തതയില്ല. ​ജ​ഗ ജസൂസ് എന്ന സിനിമയ്ക്കിടെയാണ് ഇരുവരും ബ്രേക്കപ്പാകുന്നത്. സിനിമയുടെ ഷൂട്ടിം​ഗ് പൂർത്തിയാക്കാൻ അണിയറ പ്രവർത്തകർ പാടുപെട്ടു. സെറ്റിൽ ഇരുവരും പരസ്പരം സംസാരിച്ചത് പോലുമില്ല.

സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ ഒരുമിച്ചെങ്കിയെങ്കിലും താരങ്ങൾ തമ്മിലുള്ള അകൽച്ച പ്രകടമായിരുന്നു. കത്രീന കൈഫിനോട് രൺബീറിന്റെ വീട്ടുകാർക്ക് വലിയ താൽപര്യമില്ലെന്ന് ഇവരുടെ പ്രണയകാലത്ത് തുടരെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ലിവ് ഇൻ റിലേഷനിലായിരുന്ന കത്രീനയും രൺബീറും കുടുംബത്തിനൊപ്പം വിരുന്നിനും മറ്റും ഒത്തുചേരാറുണ്ടായിരുന്നു. ഒരിക്കൽ രൺബീറിന്റെ അമ്മ നീതു കപൂർ ഒരു പാർട്ടിക്കിടെയെടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയായി.

 Ranbir Kapoor, Katrina Kaif

ഫോ‌ട്ടോയിൽ നിന്നും കത്രീന കൈഫിന്റെ മുഖം ക്രോപ് ചെയ്ത് നീക്കിയ ശേഷമാണ് നീതു കപൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നീതു കപൂറിന് കത്രീനയുടെ ആരാധകരിൽ നിന്നും വലിയ തോതിലുള്ള വിമർശനം അന്ന് വന്നു. രൺബീറിന്റെ പിതാവ് ഋഷി കപൂറും കത്രീനയോട് അകലം കാണിച്ചെന്ന പരാതി ആരാധകർക്കുണ്ട്. ഋഷി കപൂർ ഒരിക്കൽ കത്രീനയെക്കുറിച്ച് നടത്തിയ പരാമർശമാണ് ഇതിന് കാരണമായത്.

അവൾ എന്നെ പപ്പ എന്ന് വിളിച്ച് തുട‌ങ്ങിയെന്ന് ഒരു ന്യൂസ് പേപ്പറിൽ വാർത്ത വന്നു. എന്ത് മണ്ടത്തരമാണത്. അവൾ ഒരിക്കലും എന്റെയടുത്ത് അത്തരം സ്വാതന്ത്ര്യം എടുക്കാൻ ധൈര്യപ്പെടില്ല. എന്തിനാണ് രൺബീറിന്റെ സ്വകാര്യ വിഷയങ്ങളിൽ തന്നെ വലിച്ചിഴയ്ക്കുന്നതെന്നും ഋഷി കപൂർ അന്ന് ചോദിച്ചു.

Rishi Kapoor, Ranbir Kapoor, Katrina Kaif

ഋഷി കപൂറിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകവെ രൺബീറിനും കുടുംബത്തിനുമെതിരെ വിമർശനങ്ങൾ വരുന്നുണ്ട്. കത്രീനയെ രൺബീറിന്റെ മാതാപിതാക്കൾ ബഹുമാനിച്ചില്ലെന്നും ബന്ധത്തിൽ നിന്ന് പിന്മാറിയത് കത്രീനയെടുത്ത ഏറ്റവും നല്ല തീരുമാനമാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. നടൻ വിക്കി കൗശലിനെയാണ് കത്രീന വിവാഹം ചെയ്തത്. കത്രീന തന്റെ മാതാപിതാക്കൾക്ക് സ്വന്തം മകളെ പോലെയാണെന്ന് വിക്കി അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

രൺബീർ കത്രീനയ്ക്ക് ചേർന്ന പങ്കാളിയല്ലെന്നും വാദമുണ്ട്. കത്രീനയുമായി അകന്ന ശേഷം നടി ആലിയ ഭട്ടിനെ പ്രണയിച്ച രൺബീർ ആലിയയെ വിവാഹവും ചെയ്തു. ഇന്ന് രാഹ മകളും ദമ്പതികൾക്കുണ്ട്. അടുത്തിടെ രൺബീർ ടോക്സിക് ഭർത്താവ് ആണെന്ന വിമർശനം സോഷ്യൽ മീഡ‍ിയയിൽ വന്നിരുന്നു. രൺബീറിന് താൻ ലിപ്സ്റ്റിക് ഇടുന്നതോ ശബ്ദമുയർത്തി സംസാരിക്കുന്നതോ ഇഷ്ടമല്ലെന്ന് ആലിയ പറയുകയുണ്ടായി. ഈ പരാമർശമാണ് വിമർശനത്തിന് കാരണമായത്.

നിലവിൽ അനിമൽ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് രൺബീർ കപൂർ. ആലിയ ഭട്ടനും കരിയറിലെ തിരക്കുകളിലാണ്. ടൈ​ഗർ ത്രീയാണ് കത്രീനയുടെ അടുത്തിടെ റിലീസ് ചെയ്ത സിനിമ. കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് രൺബീറും ആലിയയും വിവാഹിതരായത്.

2021 ഡിസംബറിലായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം. രൺബീറുമായി വേർപിരിയാൻ കാരണമെന്തെന്ന് കത്രീന കൈഫ് ഒരിക്കൽ പോലും തുറന്ന് പറഞ്ഞിട്ടില്ല. രൺബീറും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണുണ്ടായത്.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X