രൺബീർ അച്ഛനായാൽ...; നടന്റെ ഭാവിയെക്കുറിച്ച് പിതാവ് ഋഷി കപൂർ പറഞ്ഞ വാക്കുകൾ

മികച്ച നടനാണെങ്കിലും രൺബീർ പലപ്പോഴും വാർത്തകളിൽ നിറയുന്നത് ഇക്കാരണം കൊണ്ടല്ല. കരിയറിലുടനീളം ​ഗോസിപ്പുകൾ തേടി വന്ന നടനാണ് രൺബീർ. കുടുംബ ജീവിതത്തിലേക്ക് കടന്നിട്ടും ഇതിന് കുറവില്ല. ടോക്സിക് ഭർത്താവ് എന്ന വിമർശനം നടനെതിരെ വ്യാപകമായി വരുന്നുണ്ട്. ഭാര്യ ആലിയ ഭട്ടിനെ രൺബീർ നിയന്ത്രിക്കുന്നു എന്നാണ് വിമർശനം.

ആലിയ ശബ്ദമുയർത്തി സംസാരിക്കുന്നതോ ലിപ്സ്റ്റിക് ഉപയോ​ഗിക്കുന്നതോ രൺബീറിന് ഇഷ്ടമല്ല. ഇക്കാര്യം തുറന്ന് പറഞ്ഞത് ആലിയ ഭട്ട് തന്നെയാണ്. ഭർത്താവിനെ കുറ്റപ്പെടുത്തി സംസാരിച്ചതല്ലെങ്കിലും ആലിയയുടെ വാക്കുകൾ പല ചർച്ചകൾക്കും തുടക്കമിട്ടു. രൺബീറിന്റെ പഴയ കാലവും നടനെതിരെയുള്ള വിമർശനങ്ങൾക്ക് കാരണമാണ്. ബന്ധങ്ങളിൽ ആത്മാർത്ഥത കാണിക്കാത്ത വ്യക്തിയാണ് രൺബീറെന്ന് ബോളിവുഡിൽ സംസാരമുണ്ട്.

Ranbir Kapoor

ദീപിക പദുകോൺ, കത്രീന കൈഫ് എന്നിവരുമായുള്ള പ്രണയം തകരാൻ കാരണമായതു ഇതാണെന്ന് ബി ടൗൺ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ നടൻ ഇതിനോടൊന്നും പ്രതികരിച്ചില്ല. ആലിയ ഭട്ടുമായി നടൻ പ്രണയത്തിലായപ്പോഴും ബന്ധം അധികകാലം മുന്നോട്ട് പോകില്ലെന്ന് ബി ടൗണിൽ സംസാരം വന്നു. എന്നാൽ ആലിയയെ വിവാഹം ചെയ്ത രൺബീർ കുടുംബസ്ഥനായി ജീവിക്കുകയും ചെയ്തു.

രൺബീർ വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുന്നത് കാണാൻ ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത് പിതാവ് ഋഷി കപൂറാണ്. എന്നാൽ വിവാഹത്തിന് മുമ്പ് ഋഷി കപൂർ അന്തരിച്ചു. കാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു നടൻ. മുമ്പൊരിക്കൽ രൺബീറിനെക്കുറിച്ച് ഋഷി കപൂർ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. രൺബീർ ഭാവിയിൽ എങ്ങനെയുള്ള പിതാവായിരിക്കുമെന്നതിനെക്കുറിച്ചാണ് പിതാവ് സംസാരിച്ചത്.

Ranbir Kapoor

അച്ഛനെന്ന നിലയിൽ തന്നിൽ നിന്ന് ലഭിക്കാത്തതൊക്കെ കുഞ്ഞിന് നൽകാൻ രൺബീർ ശ്രമിക്കും. മകനിൽ പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള ബോധം താൻ വളർത്തിയിട്ടുണ്ടെന്നും ഋഷി കപൂർ അന്ന് വ്യക്തമാക്കി. രൺബീറിന്റെ കുട്ടിക്കാലത്ത് അച്ഛന്റെ സാമീപ്യം അധികം ലഭിച്ചിട്ടില്ല. മകനുമായി സൗഹൃദം ഉണ്ടാക്കാനായില്ലെന്ന് ഋഷി കപൂർ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

അതേസമയം മരണശേഷം ഋഷി കപൂറിനെ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് രൺബീറാണെന്ന് അമ്മ നീതു കപൂർ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. രൺബീറിന്റെ ഫോൺ സ്ക്രീൻ സേവറിൽ ഇപ്പോഴും അദ്ദേഹത്തിന്റെ ഫോട്ടോയുണ്ട്. അദ്ദേഹത്തെ മിസ് ചെയ്യുന്നെന്ന് കരുതി ദുഖിക്കേണ്ടതില്ല, കുടുംബം അദ്ദേഹത്തിന്റെ ഓർമകളെ ആഘോഷിക്കുകയാണെന്നും നീതു കപൂർ തുറന്ന് പറഞ്ഞു.

രാഹ എന്നാണ് രൺബീറിന്റെയും ആലിയയുടെയും മകളുടെ പേര്. മകൾ പിറന്ന ശേഷം കൂടുതൽ സമയവും വീട്ടിൽ തന്നെ ചെലവഴിക്കാനാണ് രൺബീർ താൽപര്യപ്പെടുന്നത്. ആലിയ കരിയറിന്റെ തിരക്കുകളിലാണ്. റോക്കി ഓർ റാണി കീ പ്രേം കഹാനിയാണ് ആലിയയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. വൻ ഹിറ്റായ സിനിമയിൽ ആലിയയുടെ പ്രകടനവും ശ്രദ്ധ നേടി. അടുത്തിടെയാണ് ഹേർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് ചിത്രത്തിലും ആലിയ ഭട്ട് സാന്നിധ്യം അറിയിച്ചത്.

കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് ആലിയ ഇപ്പോഴുള്ളത്. അതേസമയം രൺബീറിനിത് സിനിമാ രം​ഗത്ത് മോശം സമയമാണ്. തൂ ജൂച്ചി മേം മക്കർ ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. അനിമൽ ആണ് റിലീസിനൊരുങ്ങുന്ന രൺബീർ ചിത്രം. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X