»   »  കരീന - സെയ്ഫ് സൂപ്പർ ലൗവ് സ്റ്റോറി! പ്രണയത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട്, കരീന തന്നെ വെളിപ്പെടുത്തുന്നു

കരീന - സെയ്ഫ് സൂപ്പർ ലൗവ് സ്റ്റോറി! പ്രണയത്തിൽ ഒരു ട്വിസ്റ്റ് ഉണ്ട്, കരീന തന്നെ വെളിപ്പെടുത്തുന്നു

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മോസ്റ്റ് ക്യൂട്ട് റോമാന്റിക് ജോഡി ആരാണെന്നു ചോദിച്ചാൽ പ്രേക്ഷകർ ഇപ്പോഴും പറയുന്ന ഒരു താര ജോഡി കരീന കപൂറും സെയ്ഫ് അലീ ഖാനുമാണ്. വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഒരു രാജകുമാരനെപ്പൊലെയുള്ള ഒരു കുഞ്ഞുമുണ്ട് ഇവർക്ക്. എന്നാൽ രണ്ടും ഇപ്പോഴും പ്രണയം ആസ്വദിക്കുകയാണ്.

kareena-seyf

ഏതു വേഷത്തിലായാലും അമല സുന്ദരി തന്നെ! സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അറിയാമോ?ചിത്രങ്ങൾ കാണാം

ഇത് വെറും ഗോസിപ്പ് കോളത്തിലെ വാർത്ത മാത്രമല്ല. ഇതു താരങ്ങൾ തുറന്നു സമ്മതിക്കുന്ന ഒന്നുകൂടിയാണ്. ബോളിവുഡിൽ പ്രണയദിനത്തിന്റെ ആഘോഷങ്ങൾ ചൂട് പിടിക്കുകയാണ്. ഈ വേളയിൽ കരീന തന്നെ ഇരുവർക്കിടയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു രഹസ്യം ആരാധകരെ അറിയിക്കുകയാണ്.

മെർസലിലെ സാമന്തയായി ഒരു അഡാറ് ലവിലെ മൊഞ്ചത്തി എത്തിയാലോ! എങ്ങനെ ഉണ്ടാകും; വീഡിയോ കാണാം...

പാരീസ് യാത്ര

വർഷങ്ങൾക്കു മുൻപുള്ള ഒരു പാരീസ് യാത്രയിലാണ് സെയ്ഫ് കരീനയോട് പ്രണയം തുറന്നു പറഞ്ഞത്. സിനിമ ഷൂട്ടിങിന് വേണ്ടിയാണ് താരങ്ങൾ പാരീസിലെത്തിയത്. ഇരുവരും ഓരേ ഹോട്ടലിലായിരുന്നു താമസം. നോർത്രദാം പള്ളി കാണുവൻ ഞങ്ങൾ ഒരുമിച്ചായിരകുന്നു പോയത്. അന്ന് അവിടത്തെ മനോഹര സായ്ഹനത്തിൽ വെച്ചായിരുന്നു സെയ്ഫ് തന്റെ ഉള്ളിലുള്ള പ്രണയം തന്നോട് തുറന്ന് പറഞ്ഞതെന്ന് കരീന പറഞ്ഞു.

സ്ഥലത്തിന് ഏറെ പ്രത്യേകത

പാരീസ് ഇവരുടെ കുടുംബത്തിന് ഏറെ പ്രധാന്യമുള്ള സ്ഥലമാണ്. സെയ്ഫിന്റെ അമ്മ ഷർമിള ടാഗോറിനോട് അച്ഛൻ മൻസൂർ അലിഖാൻ പട്ടൗഡി പ്രണയം തുറന്നു പറഞ്ഞതു ഒരു പരീസ് യാത്രയിലായിരുന്നുവെത്ര.

പ്രണയദിന സ്പെഷ്യൽ

വാലൻന്റെൻസ് ഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ്. ഈ സമയത്താണ് കരീനയുടെ വെളിപ്പെ
ടുത്തൽ. എന്തായാലും താരത്തിന്റെ വെളിപ്പെടുത്തൽ പുതിയ ചർച്ചയ്ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ബോളിനുഡിലെ പുതിയ ചർച്ച കരീന-സെയ്ഫ് പരീസ് പ്രണയമാണ്. ദീർഘ നാളത്തെ പ്രണയത്തിനു ശേഷം താരങ്ങൾ 2012 ലായിരുന്നു വിവാഹിതരായത്. ഇതു ബോളിവുഡിനെ ഇളക്കി മറിച്ച വിവാഹമായിരുന്നു.2016 ൽ ഇവർക്ക് തൈമൂർ അലി ഖാൻ പട്ടൗരി പിറന്നു.

സെയ്ഫിന്റെ ആദ്യ വിവാഹം

അച്ഛന്റെ വിവാഹത്തിന് മകൻ പഴം വിളമ്പി എന്നു പറയുന്നതു പോലെ സെയ്ഫിന്റെ ആദ്യ വിവാഹത്തിനു കരീന പങ്കെടുത്തിരുന്നത്രേ. വീട്ടുകാരോടെപ്പമാണ് സെയ്ഫ്- അമൃത സിംഗ് വിവാഹത്തിന് താരം പങ്കെടുത്തത്. അന്ന് കരീനയ്ക്ക് പ്രായം വെറും 10 വയസായിരുന്നു.സെയ്ഫ്- അമൃത സിംഗ് ബന്ധത്തിലുണ്ടായ കുട്ടികളാണ് സാറ അലീഖാനും, ഇബ്രാഹിം അലീഖാനം

English summary
When Royal Met Regal: Everything You Need To Know About Saif And Kareena's Love Story

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam