'കെമിസ്ട്രി ഉണ്ടായിട്ട് എന്താ കാര്യം... എല്ലാം അവസാനിച്ചില്ലേ...'; ഐശ്വര്യ-വിവേക് പ്രണയത്തെ കുറിച്ച് കരൺ ജോഹർ!

ക്യാ കെഹ്ന, കൽ ഹോ നാ ഹോ, ദിൽ ചാഹ്താ ഹേ, സലാം നമസ്തേ തുടങ്ങിയ ചിത്രങ്ങളിൽ ജോഡികളായി എത്തി ആരാധകരെ സമ്പാദിച്ചവരാണ് ബോളിവുഡ് അഭിനേതാക്കളായ സെയ്ഫ് അലി ഖാനും പ്രീതി സിന്റയും. അഭിനേതാക്കൾ എന്നതിലുപരി നല്ല സുഹൃത്തുക്കളുമാണ് ഇരുവരും. കോഫി വിത്ത് കരൺ എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഇരുവരും ഐശ്വര്യ റായ്-വിവേക് ഒബ്റോയ് ഓൺസ്ക്രീൻ കെമിസ്ട്രിയെ കുറിച്ച് പറ‍ഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഐശ്വര്യയുടെയും വിവേകിന്റെയും പ്രണയം തകർന്നതിനെ കുറിച്ചടക്കമുള്ള ചർച്ചകളും പ്രീതിയും സെയ്ഫും കരണും ചേർന്ന് നടത്തി.

Saif Ali Khan And Karan Johar, Aishwarya Rai and Vivek Oberoi, Aishwarya Rai and Vivek Oberoi love, Aishwarya Rai  Vivek Oberoi, സെയ്ഫ് അലി ഖാനും കരൺ ജോഹറും, ഐശ്വര്യ റായിയും വിവേക് ഒബ്‌റോയിയും, ഐശ്വര്യ റായിയും വിവേക് ഒബ്‌റോയിയും പ്രണയിക്കുന്നു, ഐശ്വര്യ റായ് വിവേക് ഒബ്‌റോയ്

സിനിമയിലെ നടന്മാരും നടിമാരും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചുള്ള സംഭാഷണങ്ങൾക്കിടെയാണ് ഐശ്വര്യ-വിവേക് ജോഡി വിഷയമായത്. 'അവർ തമ്മിലുള്ള രസതന്ത്രം മികച്ചതാണ്. ഞാൻ ഉദ്ദേശിച്ചത് എന്തെന്നാൽ... അടുത്ത കാലത്തായി നോക്കുകയാണെങ്കിൽ പ്രേമിക്കുന്നവർ സ്ക്രീനിലും അവരുടെ ഓഫ് സ്ക്രീൻ കെമിസ്ട്രി കാണിക്കേണ്ട ആവശ്യമില്ല. അതേസമയം പരസ്പരം ഇഷ്ടപ്പെടാത്തവർ നല്ല ജോഡികളായി സിനിമകളിൽ അഭിനയിക്കാറുമുണ്ട്. ക്യൂൻ! ഹോ ഗയാ നാ സിനിമയിലെ ഐശ്വര്യ-വിവേക് ഒബ്റോയി കെമിസ്ട്രി വളരെ മനോഹരമായിരുന്നു' സെയ്ഫ് അലി ഖാൻ കരൺ ജോഹറിനോട് പറഞ്ഞു.

സെയ്ഫ് പറഞ്ഞ് നിർത്തിയതും ഉടൻ തന്നെ കരൺ ഇടപെട്ട് ഇങ്ങനെ പറഞ്ഞു. 'അത് അവസാനിച്ചില്ലേ... ഇനി പറഞ്ഞിട്ട് കാര്യമില്ല' ഐശ്വര്യ-വിവേക് ബന്ധം തകർന്നുവെന്ന് കരൺ പറയാതെ പറഞ്ഞുവെന്ന മുഖഭാവമായിരുന്നു പിന്നീട് സെയ്ഫിന്റേയും പ്രീതി സിന്റയുടേയും മുഖത്ത്. തുടർന്ന് മറ്റ് നടിമാർക്കൊപ്പം താൻ എങ്ങനെ പ്രവർത്തിച്ചുവെന്ന് സെയ്ഫ് സംസാരിക്കാൻ തുടങ്ങി. 'ഞാൻ ഒരുപാട് ആളുകളുമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം...... മിക്ക ആളുകളും വളരെ നല്ലവരായിരുന്നു. ചില ആളുകൾ വ്യത്യസ്തമായി പെരുമാറുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. നമ്മൾ സമയം പാഴാക്കുന്നവരാണെന്ന് ചിലർ കരുതാറുണ്ട്. ഞാനും പ്രീതിയുമായി നല്ല സൗഹൃദം പങ്കിടുന്നു. അവളോടൊപ്പം അഭിനയിക്കാനും എളുപ്പമാണ്. രണ്ടുപേരും തമ്മിലുള്ള വൈബാണ് അതിന് കാരണം' സെയ്ഫ് പറഞ്ഞ് നിർത്തി.

ഐശ്വര്യ റായിയും വിവേക് ഒബ്‍റോയിയും തമ്മിലുള്ള പ്രണയം ഒരു കാലത്ത് ആവേശത്തോടെയാണ് ബോളിവുഡ് ആഘോഷിച്ചത്. ഗോസിപ്പ് കോളങ്ങളിലെ ഏറ്റവും ഹിറ്റായ പ്രണയ ജോഡിയായിരുന്നു ഇരുവരും. വിവേകിന് മുമ്പ് സൂപ്പർതാരം സൽമാൻ ഖാൻ ആയിരുന്നു ഐശ്വര്യയുടെ കാമുകൻ. ഇരുവരും തമ്മിലുള്ള പ്രണയം ബ്രേക്ക് അപ്പ് ആയതോടെയാണ് ഐശ്വര്യ വിവേകുമായി അടുത്തത്. ഐശ്വര്യയുമായി പ്രണയത്തിലായതാണ് തന്റെ കരിയറിനെ അബദ്ധത്തിലാക്കിയതെന്ന് വിവേക് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രണയത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് സൽമാൻ ഖാൻ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി താരം പറഞ്ഞിരുന്നു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു വിവേകിനെ സൽമാൻ ഭീഷണിപ്പെടുത്തിയിരുന്നത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X