For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റൊരു സ്ത്രീ കൂടെയുള്ളതിനാല്‍ മക്കളെ കാണാന്‍ സമ്മതിച്ചില്ല; ആദ്യ ഭാര്യയെ കുറിച്ച് സെയിഫ് അലി ഖാന്‍

  |

  ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പ്രണയകഥകളാണ് നടന്‍ സെയിഫ് അലി ഖാന്റേത്. നടി അമൃത സിംഗിനെയാണ് സെയിഫ് ആദ്യം വിവാഹം കഴിക്കുന്നത്. തന്നെക്കാള്‍ പ്രായം കൂടുതലുള്ള ആളായിരുന്നെങ്കിലും അമൃതയെ പ്രണയിക്കുകയും വിവാഹം കഴിഞ്ഞ് പതിമൂന്ന് വര്‍ഷത്തോളം ജീവിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് മക്കളും സെയിഫിനുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷം അദ്ദേഹം മോഡലായ റോസ കാറ്റലാനോയുമായി ഇഷ്ടത്തിലാവുകയും ചെയ്തിരുന്നു.

  ഹോട്ട് ലുക്കിൽ കരിഷ്മ തന്ന, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  ആ ബന്ധം അധികം നീണ്ട് പോയില്ലെങ്കിലും വൈകാതെ കരീനയുമായി താരം അടുത്തു. വര്‍ഷങ്ങളോളം പുറകേ നടന്നതിന് ശേഷമാണ് സെയിഫിനോട് കരീന തന്റെ ഇഷ്ടം പറഞ്ഞതും. ഒടുവില്‍ ഇരുവരും വിവാഹം കഴിക്കുകയും രണ്ട് ആണ്‍മക്കള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. എങ്കിലും സെയിഫിന്റെ ആദ്യ വിവാഹത്തെ കുറിച്ചും അമൃത സിംഗിനെ കുറിച്ചുമുള്ള കഥകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയിലൂടെ വൈറലാവും. അത്തരത്തില്‍ ചില രസകരമായ കാര്യങ്ങളാണ് വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

  മുന്‍പൊരു അഭിമുഖത്തില്‍ അമൃതയുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് പറഞ്ഞതിനൊപ്പം തന്റെ മക്കളായ സാറ അലി ഖാനെയും ഇബ്രാഹിം അലി ഖാനെയും കാണാന്‍ ഭാര്യ സമ്മതിച്ചിരുന്നില്ലെന്ന കാര്യം കൂടി സെയിഫ് സൂചിപ്പിച്ചിരുന്നു. 'ഞാനും ഭാര്യയും വേര്‍പിരിഞ്ഞ് ഞങ്ങളുടേതായ വഴിക്ക് പോയി. എന്റെ ഭാര്യയുടെ ജീവിതത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ മോശം ഭര്‍ത്താവും അച്ഛനുമാണെന്ന് എന്തിനാണ് എപ്പോഴും ഓര്‍മ്മിപ്പിച്ച് കൊണ്ടിരിക്കുന്നത്. മകന്‍ ഇബ്രാഹിമിന്റെ ഫോട്ടോ എല്ലായിപ്പോഴും എന്റെ പേഴ്‌സില്‍ ഉണ്ടാവും.

  മക്കളുടെ ഫോട്ടോ എടുത്ത് നോക്കുമ്പോഴെല്ലാം തനിക്ക് കരച്ചില്‍ വരുമായിരുന്നു. മകള്‍ സാറയെ ഞാന്‍ എപ്പോഴും മിസ് ചെയ്യുമായിരുന്നു. മക്കളെ കാണാന്‍ അമൃത എന്നെ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് എന്നെ വന്ന് കാണാനോ എന്റെ കൂടെ താമസിക്കാനുള്ള അനുവാദമോ അവര്‍ കൊടുത്തില്ല. കാരണം എന്റെ ജീവിതത്തില്‍ പുതിയൊരു സ്ത്രീ ഉണ്ടെന്നും അവര്‍ അമ്മയ്ക്ക് എതിരായി കുട്ടികളെ സ്വാധീനിക്കുമെന്നും കരുതി, അത് വളരെ പൈശാചികമായ കാര്യമാണെന്ന് അമൃതയ്ക്ക് അറിയാമെന്നും സെയിഫ് സൂചിപ്പിച്ചിരുന്നു.

  അമൃത ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ മക്കള്‍ ബന്ധുക്കളുടെയോ വേലക്കാരുടെയോ കൂടെയാണ് ജീവിക്കുന്നത്. എന്റെ കുടുംബത്തിന് പിന്തുണ നല്‍കാന്‍ ഞാനിവിടെ ഉള്ളപ്പോള്‍ അവളെന്തിനാണ് അങ്ങനെ പെരുമാറുന്നതെന്നും അഭിമുഖത്തില്‍ നടന്‍ സൂചിപ്പിച്ചു. അമൃതയുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാന്‍ കാരണം നിരന്തരം പഴികള്‍ കേള്‍ക്കേണ്ടി വന്നത് കൊണ്ടാണ്. എന്നെ മോശമായി പറയുന്നതിനൊപ്പം തന്റെ അമ്മയും സഹോദരിയുമായിട്ടും വഴക്ക് കൂടുന്നതും പതിവായിരുന്നു. നമ്മള്‍ വില ഇല്ലാത്തവരാണെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ച് കൊണ്ടേ ഇരിക്കും. അതെല്ലാം സഹിച്ച് നിന്നു. പക്ഷേ അമ്മയ്ക്കും സഹോദരിയ്ക്കുമെതിരെ അധിഷേപങ്ങളും പരിഹാസങ്ങളും വന്നതും സഹിക്കാന്‍ സാധിച്ചില്ല.

  സിനിമയില്‍ നിന്ന് ഒരുപാട് ആലോചന വന്നു; കൂടെ അഭിനയിച്ചവരില്‍ സുരേഷ് ഗോപിയാണ് ഏറ്റവും കംഫര്‍ട്ടെന്ന് നടി മാതു

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അമൃതയ്ക്കും മക്കള്‍ ജീവിക്കാന്‍ വേണ്ടി ഭീമമായൊരു തുക സെയിഫ് അലി ഖാന്‍ ജീവനാംശമായി നല്‍കുകയും ചെയ്തിരുന്നു. അക്കാലത്ത് തന്നെ അഞ്ച് കോടിയോളം ഭാര്യയ്ക്ക് മാത്രം നല്‍കിയെന്നും മക്കള്‍ക്ക് പതിനെട്ട് വയസ് ആവുന്നത് വരെ അവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ അയച്ച് കൊടുത്തതിനെ കുറിച്ചുമൊക്കെ സെയിഫ് വെളിപ്പെടുത്തി. നിലവില്‍ മക്കള്‍ വളര്‍ന്നതോടെ അച്ഛനും അമ്മയ്ക്കുമൊപ്പം മാറി മാറിയാണ് താമസിക്കുന്നത്. രണ്ടാനമ്മയായ കരീനയ്‌ക്കൊപ്പമുള്ള സാറയുടെ ചിത്രങ്ങളും വൈറലാവാറുണ്ട്.

  മലൈകയെക്കാള്‍ പങ്കാളിയ്ക്ക് 12 വയസ് കുറവ്; താരപുത്രനുമായുള്ള ബന്ധത്തില്‍ കേള്‍ക്കേണ്ടി വന്നതിനെ കുറിച്ച് നടി

  Read more about: saif ali khan
  English summary
  When Saif Ali Khan Get Emotional And Revealed His Ex-wife Never Allowed Him To Meet His Childrens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X