ഭാര്യയും മക്കളുമുണ്ടന്ന് നടന്‍ മറച്ച് വച്ചു; ഇറ്റാലിയന്‍ സുന്ദരിയെ പ്രണയിച്ച് വഞ്ചിച്ച് സെയിഫ് അലി ഖാൻ
നടി കരീന കപൂറിനെ വിവാഹം കഴിച്ച് രണ്ട് മക്കളുടെ കൂടെ സന്തുഷ്ടനായി കഴിയുകയാണ് നടന്‍ സെയിഫ് അലി ഖാന്‍. കരീനയ്ക്ക് മുന്‍പ് നടി അമൃത സിംഗിനെ വിവാഹം കഴിക്കുകയും അതില്‍ രണ്ട് മക്കള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ നാല് മക്കളുടെ പിതാവാണ് സെയിഫ് അലി ഖാന്‍.
സെയിഫിനെക്കാളും ഏറെ പ്രായവ്യത്യാസമുള്ള ആളായിരുന്നു ആദ്യഭാര്യ അമൃത സിംഗ്. തുടക്കത്തില്‍ സന്തുഷ്ടമായിരുന്ന ബന്ധം പിന്നീട് വഷളാവുകയായിരുന്നു. അങ്ങനെ അമൃതയുമായി പിരിഞ്ഞ് നില്‍ക്കുന്ന സമയത്ത് സെയിഫിന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്ന് വന്നിരുന്നു. ഇതേ പറ്റിയുള്ള വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

അമൃതയുമായിട്ടുള്ള ബന്ധം നിലനില്‍ക്കുന്ന കാലത്താണ് ഇറ്റാലിയന്‍ മോഡലും നടിയുമായ റോസ കാറ്റലോനയും സെയിഫും ഇഷ്ടത്തിലാവുന്നത്. കെനിയയില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കൂടി കാഴ്ചയ്ക്ക് ശേഷം രണ്ടാളും ഇഷ്ടത്തിലായി. ശേഷം രണ്ടാളും പാര്‍ട്ടികളിലും പൊതുപരിപാടികളിലുമൊക്കെ ഒന്നിച്ച് പോയി തുടങ്ങി. അങ്ങനെയിരിക്കെ പ്രണയത്തിന്റെ ആവേശത്തില്‍ ഇന്ത്യയില്‍ വന്നപ്പോഴാണ് സെയിഫ് വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണെന്ന കാര്യം റോസ അറിയുന്നത്.

റോസയുമായി പ്രണയത്തിലായപ്പോഴും തന്റെ കുടുംബ പശ്ചാതലം സെയിഫ് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ സെയിഫിന്റെ മക്കളായ സാറ അലി ഖാനോടും ഇബ്രാഹിം അലി ഖാനോടും നല്ല ബന്ധമുണ്ടാക്കാന്‍ റോസയ്ക്ക് സാധിച്ചു. ഇന്ത്യയില്‍ നിലനില്‍ക്കാന്‍ തന്നെ സഹായിച്ചത് അവരാണെന്നാണ് റോസ ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ സെയിഫുമായിട്ടുള്ള അവരുടെ പ്രണയം അധികകാലം നീണ്ടില്ല. രണ്ട് വര്‍ഷത്തോളം നീണ്ട ഡേറ്റിങ്ങിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്.

ആ പ്രണയ പരാജയം റോസയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. മാത്രമല്ല അമൃത സിംഗിനെ പറ്റിയും അവരുടെ മക്കളെ പറ്റിയും പ്രണയത്തിലാവുന്നതിന് മുന്‍പ് തനിക്ക് അറിയില്ലായിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ റോസ പറഞ്ഞു. ഇന്ത്യയിലെത്തിയതിന് ശേഷമാണ് താനിതെല്ലാം അറിയുന്നത്. അതുവരെ സെയിഫ് എല്ലാം അവളില്‍ നിന്നും രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ മക്കളുമായി അടുത്തതിന് ശേഷമുള്ള വേര്‍പിരിയല്‍ കഠിനമായ വേദന നല്‍കിയെന്നും റോസ സൂചിപ്പിച്ചു.

തന്റെ ജീവിതത്തില്‍ ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നോര്‍ത്ത് താന്‍ വളരെ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറ്റുള്ള ആളുകള്‍ എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് അറിയാന്‍ പറ്റില്ലല്ലോ എന്നാണ് റോസ ചോദിക്കുന്നത്. എന്തായാലും റോസുമായിട്ടുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് സെയിഫ് കരീനയെ പരിചയപ്പെടുന്നത്.
ഏറെ കാലം പുറകേ നടന്നതിന് ശേഷം സെയിഫിനെ ഇഷ്ടമാണെന്ന് കരീന സമ്മതിച്ചു. അങ്ങനെയാണ് 2012 ല്‍ താരവിവാഹം നടക്കുന്നത്. ഇപ്പോള്‍ തൈമൂര്‍ അലി ഖാന്‍, ജഹാംഗീര്‍ അലി ഖാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളുടെ കൂടെ പിതാവാണ് സെയിഫ്.


Click it and Unblock the Notifications