For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയോടും സഹോദരിയോടും വരെ വഴക്കായി; നടി അമൃതയുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് സെയിഫ് അലി ഖാന്‍

  |

  ബോളിവുഡ് താരം സെയിഫ് അലി ഖാനും ഭാര്യ കരീന കപൂറും സന്തുഷ്ട ദമ്പതിമാരായി കഴിയുകയാണിപ്പോള്‍. അടുത്തിടെ ഇരുവര്‍ക്കും രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചിരുന്നു. കരീനയ്ക്ക് മുന്‍പ് നടി അമൃത സിംഗിനെയാണ് സെയിഫ് വിവാഹം കഴിച്ചത്. ആ ബന്ധത്തിലും താരത്തിന് രണ്ട് മക്കളുണ്ട്. മൂത്തമകള്‍ സാറ അലി ഖാന്‍ സിനിമയില്‍ സജീവമായി അഭിനയിക്കുന്ന നായികയായി മാറിയിരിക്കുകയാണ്.

  മനോഹരിയായി കൃതി സനോൻ, നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

  അമൃതയുമായി ബന്ധം വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് സെയിഫും മുന്‍ ഭര്‍ത്താവിനെ കുറിച്ച് അമൃത സിംഗും പല തവണ തുറന്ന് സംസാരിച്ചിട്ടുണ്ട്. വ്യത്യസ്തമായ പല കാരണങ്ങളും ചൂണ്ടി കാണിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുന്നത്. നിലവില്‍ രണ്ട് പേരും സ്വസ്ഥമായി ജീവിക്കുകയാണെങ്കിലും ഇരുവരുടെയും പഴയകഥകള്‍ സോഷ്യല്‍ മീഡിയ കുത്തിപൊക്കി.

  മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ എവിടെയും പറയാത്ത ചില കാര്യങ്ങള്‍ സെയിഫ് വെളിപ്പെടുത്തിയിരുന്നു. അമൃതയ്ക്ക് താന്‍ ജീവനാംശം നല്‍കിയത് മുതല്‍ ബന്ധത്തില്‍ എവിടെയാണ് വീഴ്ച വന്നതെന്ന് അടക്കമുള്ള കാര്യങ്ങള്‍ സെയിഫ് അലി ഖാന്‍ പറഞ്ഞിരുന്നു. 'ഞാനും എന്റെ ഭാര്യയും രണ്ട് വഴിക്ക് പോയി. എന്റെ ഭാര്യയുടേതായ സ്ഥാനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ എന്തിനാണ് ഞാന്‍ ഭയപ്പെടുത്തുന്ന ഒരു ഭര്‍ത്താവ് ആണെന്നും കഴിവില്ലാത്ത പിതാവാണെന്നും നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്.

  എന്റെ വാലറ്റില്‍ മകന്‍ ഇബ്രാഹിമിന്റെ ഫോട്ടോ ഉണ്ട്. എപ്പോഴൊക്കെ ഞാന്‍ അതെടുത്ത് നോക്കിയാലും എനിക്ക് കരച്ചില്‍ വരും. എന്റെ മകള്‍ സാറയയെയും ഞാനെപ്പോഴും മിസ് ചെയ്യുന്നുണ്ട്. ഇതിനിടെ തന്റെ അമ്മ ഷാര്‍മിള ടാഗോറും സഹോദരി സോഹ അലി ഖാനും അമൃതയുമായി വഴക്ക് ഉണ്ടായതിനെ കുറിച്ച് കൂടി സെയിഫ് സൂചിപ്പിച്ചു. 'നമ്മള്‍ എത്രമാത്രം വിലക്കെട്ടവരാണെന്ന് നിരന്തരം ഓര്‍മ്മിക്കുന്നതും പരിഹസിക്കുന്നതും നല്ലതല്ല. എല്ലാ കാലത്തും അമ്മയ്ക്കും സഹോദരിയ്ക്കുമെതിരെയുള്ള നിരന്തരമായ പരിഹാസങ്ങളും അപമാനങ്ങളും അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം ഞാന്‍ മറികടന്ന് പോയി.

  അമൃതയ്ക്ക് ജീവനാംശമായി അഞ്ച് കോടി രൂപയാണ് നല്‍കേണ്ടത്. അന്ന് തന്നെ രണ്ടര കോടിയ്ക്ക് മുകളില്‍ കൊടുത്ത് കഴിഞ്ഞിരുന്നു. എന്റെ മകന്‍ പതിനെട്ട് വയസ് പൂര്‍ത്തിയാവുന്നത് വരെ അവന് ഒരു ലക്ഷം രൂപ വീതം എല്ലാ മാസവും കൊടുക്കുമായിരുന്നു. ഞാന്‍ ഷാരുഖ് ഖാന്‍ ഒന്നുമല്ല. എന്റെ അടുത്ത് അത്രയും പൈസയുമില്ല. ഞാന്‍ മരിക്കുന്നതിനുള്ളില്‍ ആ പണം തരാമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് കൊടുത്തിരുന്നു.

  വലിയ താരങ്ങളിലേക്ക് പോകേണ്ട പടമല്ല; തന്റെ പ്രൊഡക്ഷനിലെ രണ്ടാമത്തെ സിനിമയെ കുറിച്ച് പറഞ്ഞ് ബാദുഷ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മക്കള്‍ക്ക് വേണ്ടി ഞാന്‍ അഭിനയിച്ച പരസ്യങ്ങളിലെയും സിനിമകളിലൂടെയും സ്റ്റേജ് ഷോ കളിലൂടെയുമൊക്കെ ലഭിച്ച തുക നല്‍കും. എന്റെ കൈയില്‍ പൈസ ഒന്നുമില്ല. ഞങ്ങളുടെ ബംഗ്ലാവ് അമൃതയ്ക്കും മക്കള്‍ക്കുമായി നല്‍കിയിരുന്നു. ഞാന്‍ പോയതിന് ശേഷം അവള്‍ക്കൊപ്പം ബന്ധുക്കളും അവിടേക്ക് വന്ന് ചേര്‍ന്നു. അത് കാര്യമാക്കേണ്ടതില്ലെന്നും സെയിഫ് പറയുന്നു. എനിക്ക് എന്റെ മക്കളെ വേണമെന്നും അവര്‍ക്ക് വേണ്ടിയാണ് താന്‍ സമ്പാദിക്കുന്നതെന്നുമെല്ലാം പഴയ അഭിമുഖത്തില്‍ സെയിഫ് സൂചിപ്പിച്ചിരുന്നു. നിലവില്‍ മക്കള്‍ വലുതായതോടെ സെയിഫിനൊപ്പവും അമൃതയ്‌ക്കൊപ്പവുമൊക്കെ താമസിക്കാറുണ്ട്.


  ആര്യയെ ഒഴിവാക്കിയതാണോ? പുതിയ തുടക്കത്തിനൊരുങ്ങി ബിഗ് ബോസ് താരം അനൂപ് കൃഷ്ണൻ, സ്റ്റാര്‍ട്ട് മ്യൂസിക് ഉടനെത്തും

  Read more about: saif ali khan
  English summary
  When Saif Ali Khan Opens Up How His Ex-wife Amrita Behave To His Mom And Sister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X