twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവി എല്ലാ പുരുഷൻമാരുടെയും ഫാന്റസി; സ്ത്രീകൾ ഇങ്ങനെ മെലിഞ്ഞാലെങ്ങനെ ശരിയാവും! സെയ്ഫ് പറഞ്ഞത്

    |

    ഇന്ത്യൻ സിനിമയിൽ ഒരിക്കലും മറക്കാനാവാത്ത നടി ആണ് അന്തരിച്ച ശ്രീദേവി. ബി​ഗ് സ്ക്രീനിൽ മാത്രം കാണാൻ പറ്റുന്ന വിസ്മയം ആയിരുന്നു ഒരു കാലത്ത് ശ്രീദേവി. അഭിനയ മികവും വശ്യമായ സൗന്ദര്യവും ഒത്തു ചേർന്ന ശ്രീദേവി ഒരു ശിൽപ്പം പോലെ അഴകളവുകൾ തികഞ്ഞ നടി ആയിരുന്നു. 80 കളിലും 90 കളിലും തരം​ഗം സൃഷ്ടിച്ച ശ്രീദേവിക്ക് ശേഷം മറ്റൊരു ശ്രീദേവി ഇന്ത്യൻ സിനിമയിൽ വന്നിട്ടില്ല.

    ബോളിവുഡ് നടിമാരും തെന്നിന്ത്യൻ നടിമാരും അതാത് മേഖലകളിൽ മാത്രം അറിയപ്പെടുന്നവരായി ചുരുങ്ങിയിരിക്കുന്നു. ശ്രീദേവി ആവട്ടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ തിരക്കേറിയപ്പോൾ ഹിന്ദി സിനിമകളിലാണ് നടി കൂടുതലും അഭിനയിച്ചത്.

    Also Read: അച്ഛനേയും അമ്മയേയും തെറി പറഞ്ഞാല്‍ തിരിച്ചും തെറി പറയും; ഭീഷണിപ്പെടുത്താന്‍ നോക്കണ്ട: ഉണ്ണി മുകുന്ദന്‍Also Read: അച്ഛനേയും അമ്മയേയും തെറി പറഞ്ഞാല്‍ തിരിച്ചും തെറി പറയും; ഭീഷണിപ്പെടുത്താന്‍ നോക്കണ്ട: ഉണ്ണി മുകുന്ദന്‍

    പല പുരുഷ താരങ്ങളെക്കാൾ താരമൂല്യം അക്കാലത്ത് ശ്രീവിദ്യക്ക് ഉണ്ടായിരുന്നു

    വൈവിധ്യമാർന്ന വേഷങ്ങളും ശ്രീദേവിയെ തേടി എത്തി റൊമാൻസ്, കോമഡി, ആക്ഷൻ, ഡാൻസ് തുടങ്ങി എല്ലാം ശ്രീവിദ്യയുടെ കൈയിൽ ഭദ്രമായിരുന്നു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. എന്നാൽ ചെയ്ത സിനിമകളിലൂടെ ഇന്നും പ്രേക്ഷക മനസ്സിൽ ശ്രീദേവി നില നിൽക്കുന്നു.

    കരിയറിൽ തിളങ്ങുമ്പോഴും ശ്രീദേവിക്ക് ​ഗോസിപ്പുകളെയും വിവാദങ്ങളെയും നേരിടേണ്ടി വന്നു. പല പുരുഷ താരങ്ങളെക്കാൾ താരമൂല്യം അക്കാലത്ത് ശ്രീവിദ്യക്ക് ഉണ്ടായിരുന്നു. അതിനാൽ സിനിമാ ലോകത്ത് ശ്രീവിദ്യക്ക് ശത്രുക്കളും ഉണ്ടായിരുന്നത്രെ.

    ശ്രീദേവിയെ പുകഴ്ത്തി സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ

    Also Read: ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്Also Read: ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്

    ശ്രീവിദ്യയുടെ കടുത്ത ആരാധകർ ആയിരുന്നു അക്കാലത്തെ പല യുവ താരങ്ങളും. മുമ്പൊരിക്കൾ ശ്രീദേവിയെ പുകഴ്ത്തി സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു.

    ശ്രീദേവിയുടെ സൗന്ദര്യം കണ്ട് അമ്പരന്നെന്നാണ് സെയ്ഫ് അലി ഖാൻ പറഞ്ഞത്. 'അവർ തീർച്ചയായും എല്ലാം പുരുഷന്റെയും ഫാന്റസി ആണ്. അവിശ്വസനീയമായ കണ്ണുകളാണ്. അവർ അഹങ്കാരി ആയിരുന്നില്ല'

    ശ്രീദേവി കരിയറിന്റെ മികച്ച സമയത്ത് നിൽക്കവെ

    'വളരെ പ്രൊഫഷണൽ ആയിരുന്നു. അവർ മെലിഞ്ഞിട്ടാണ്, പക്ഷെ വേദനിപ്പിക്കുന്ന രീതിയിൽ മെ‍ലിഞ്ഞിട്ടല്ല. എനിക്ക് അതാണിഷ്ടം. എല്ലാം പെൺകുട്ടികളും വല്ലാതെ മെലിയരുതെന്നാണ് എന്റെ അഭിപ്രായം, സെയ്ഫ് അലി ഖാൻ പറഞ്ഞതിങ്ങനെ.

    ശ്രീദേവി കരിയറിന്റെ മികച്ച സമയത്ത് നിൽക്കവെ സെയ്ഫ് അലി ഖാനൊപ്പം ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു.

     എന്നാൽ ഇവർ ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല

    ശ്രീദേവിയോടൊപ്പം അഭിനയിക്കണമെന്നത് തന്റെ വലിയ ആ​ഗ്രഹമാണെന്നും സെയ്ഫ് അലി ഖാൻ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവർ ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. അന്ന് നടി അമൃത സിം​ഗ് ആയിരുന്നു സെയ്ഫ് അലി ഖാന്റെ ഭാര്യ. പിൽക്കാലത്ത് ഇരുവരും വേർപിരിഞ്ഞു.

    ഈ ബന്ധത്തിൽ സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നീ രണ്ട് മക്കളും ഇരുവർക്കും ഉണ്ട്. നടി കരീന കപൂറാണ് സെയ്ഫിന്റെ ഇപ്പോഴത്തെ ഭാര്യ. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.

    കരിയറിൽ വലിയൊരു ഹിറ്റ് അടുത്തിടെ സെയ്ഫ് അലി ഖാന് ലഭിച്ചിട്ടില്ല

    വിക്രം വേദ ആണ് സെയ്ഫ് അലി ഖാന്റെ ഏറ്റവും പുതിയ സിനിമ. ഹൃതിക് റോഷനൊപ്പം അഭിനയിച്ച ഈ സിനിമ കനത്ത പരാജയം ആയിരുന്നു. കരിയറിൽ വലിയൊരു ഹിറ്റ് അടുത്തിടെ സെയ്ഫ് അലി ഖാന് ലഭിച്ചിട്ടില്ല. ഭാര്യ കരീന കപൂറും സിനിമാ രം​ഗത്ത് തുടരുന്നു. ലാൽ സിം​ഗ് ഛദ്ദ ആണ് കരീന കപൂറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

    Read more about: sridevi
    English summary
    When Saif Ali Khan Praised Late Actress Sridevi's Beauty; Old Comment Goes Viral Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X