അമൃത സിംഗുമായുള്ള വിവാഹ മോചനം; മകൾ സാറ പ്രതികരിച്ചതെങ്ങനെയെന്ന് സെയ്ഫ്
ബോളിവുഡിലെ താര ദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും വ്യക്തി ജീവിതം എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ട്. താരങ്ങളുടെ മുൻ പ്രണയം, വിവാഹം എന്നിവയാണ് പ്രധാനമായും ചർച്ചയാവാറ്. മുൻ ഭാര്യ അമൃത സിംഗുമായുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം കഴിക്കുന്നത്.
ബോളിവുഡിലെ ഒരു കാലത്തെ താര ദമ്പതികളായിരുന്നു അമൃത സിംഗും സെയ്ഫ് അലി ഖാനും. 1991 ൽ വിവാഹിതാരായ ഇരുവരും 2004 ഓടെ വേർപിരിഞ്ഞു. വേർപിരിയുന്ന സമയത്ത് ഇരുവർക്കും ഇബ്രാഹിം അലി ഖാൻ, സാറ അലി ഖാൻ എന്നീ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. സാറ ഇന്ന് ബോളിവുഡിലെ യുവ നടിയായി തിളങ്ങുകയാണ്.
മുമ്പൊരിക്കൽ അമൃത സിംഗുമായുള്ള വിവാഹ മോചനത്തെ പറ്റി തന്റെ മകൾ സാറ പറഞ്ഞിനെക്കുറിച്ച് സെയ്ഫ് അലിഖാൻ സൂചിപ്പിച്ചിരുന്നു. വിവാഹ മോചനം മക്കളെ എങ്ങനെ ബാധിക്കും എന്നതിൽ ആശങ്കയുണ്ടായിരുന്നെന്ന് സെയ്ഫ് തുറന്നു പറഞ്ഞു. പക്ഷെ അതിന്റെ നല്ല വശങ്ങളെ പറ്റി പറഞ്ഞപ്പോഴാണ് സാറയുടെ കാര്യം സെയ്ഫ് സൂചിപ്പിച്ചത്.

വിവാഹ മോചിതനാവുന്നതിന് മുമ്പേത്തേക്കാൾ കൂടുതൽ സമയം ഇപ്പോൾ നിങ്ങളെന്റെ കൂടെ ചെലവഴിക്കുന്നുണ്ടെന്നാണത്രെ ചെറിയ കുട്ടിയായിരുന്ന സാറ പറഞ്ഞത്. അമൃതയുമായി സുഹൃദ് ബന്ധം സാധ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായും സെയ്ഫ് അന്ന് പറഞ്ഞു.
അതേസമയം വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായ കാലത്ത് സെയ്ഫ് അമൃത സിംഗിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു, അഞ്ച് കോടി നഷ്ട പരിഹാരമായി അമൃത സിംഗ് ആവശ്യപ്പെട്ടെന്നും ഒപ്പം താമസിച്ചിരുന്ന ബംഗ്ലാവ് അമൃതയും ബന്ധുക്കളും കൈയടക്കി എന്നുമായിരുന്നു സെയ്ഫിന്റെ ആരോപണം.
തന്റെ മക്കളെ ഒറ്റയ്ക്ക് കാണാൻ അമൃത അനുവദിക്കുന്നില്ലെന്നും സെയ്ഫ് അന്ന് ആരോപിച്ചു. തനിക്ക് സിനിമകളിൽ നിന്നും പരസ്യങ്ങളിൽ നിന്നും കിട്ടുന്ന തുക മുഴുവൻ കുട്ടികൾക്ക് കൊടുക്കുകയാണെന്നും തന്റെ കൈയിൽ പണമൊന്നും ഇല്ലെന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു.

'അഞ്ച് കോടിയായിരുന്നു അമൃതയ്ക്ക് കൊടുക്കേണ്ടത്. ഇതിൽ രണ്ട് കോടിയോളം കൊടുത്തു. എന്റെ മകന് 18 വയസ് തികയുന്നത് വരെ 1 ലക്ഷം രൂപ വീതം കൊടുക്കുന്നുണ്ട്. ഞാൻ ഷാരൂഖ് ഖാനല്ല. ഇത്രയും പണം എന്റെ കൈയിൽ ഇല്ല. ബാക്കി തുക നൽകുമെന്ന് ഞാനവൾക്ക് ഉറപ്പ് നൽകി,' സെയ്ഫ് വർഷങ്ങൾക്ക് മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications