'എനിക്ക് അർഹതപ്പെട്ടത് തട്ടിയെടുത്തവൾ'; സണ്ണി ഡിയോളുമായുള്ള ഡിംപിളിന്റെ ബന്ധത്തെ കുറിച്ച് അമൃത സിങ്!

ഒരു കാലത്ത് ബോളിവുഡിൽ‌ തിളങ്ങി നിന്നിരുന്ന നടിയാണ് അമൃത സിങ്. ഇന്ന് മകൾ സാറാ അലി ഖാന് ലഭിക്കുന്നപ്പോലെ അതല്ലെങ്കിൽ അതിനേക്കാൾ മുകളിലായിരുന്നു അമൃതയുടെ പ്രശസ്തി.

സെയ്ഫ് അലി ഖാനുമായുള്ള വിവാഹ ശേഷമാണ് അമൃത സിങ് അഭിനയത്തിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയത്. സെയ്ഫ് അലി ഖാനും അമൃത സിങും പ്രണയിച്ച് വിവാഹിതരായവരായിരുന്നു.

21ആം വയസിലാണ് സെയ്ഫ് അമൃതയെ ജീവിത സഖിയാക്കിയത്. അന്ന് സെയ്ഫിനേക്കാൾ പത്ത് വയസിന് മൂത്തതായിരുന്നു അമൃത.

സെയ്ഫിന് മുമ്പും അമൃതയുടെ ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. ബോളിവുഡ് താരം സണ്ണി ഡിയോൾ ആയിരുന്നു ഒരു കാലത്ത് അമൃതയുടെ കാമുകൻ. 1983ൽ പുറത്തിറങ്ങിയ ബേതാബ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലായത്.

അമൃതയുടെ അരങ്ങേറ്റ ചിത്രവും ആദ്യത്തെ നായകനും സണ്ണി ഡിയോൾ തന്നെയായിരുന്നു. ഓൺ സ്ക്രീൻ ജോഡി പിന്നീട് ഓഫ് സ്ക്രീനിലും നീണ്ടനാൾ പ്രണയിച്ചു.

അമൃതയെ പ്രണയിക്കുമ്പോൾ സണ്ണി വിവാഹിതനായിരുന്നു. പക്ഷെ ആ വസ്തുത മറച്ചുവെച്ചാണ് സണ്ണി അമൃതയെ പ്രണയിച്ചത്.

അമൃതയും സണ്ണി ഡിയോളും

പിന്നീട് സത്യം തിരിച്ചറിഞ്ഞപ്പോൾ‌ അമൃതയുടെ അമ്മ അടക്കമുള്ളവർ സണ്ണിയുമായുള്ള ബന്ധത്തെ എതിർത്തു. വിദേശത്ത് സ്ഥിരതാമസക്കാരിയായ പൂജയെയായിരുന്നു സണ്ണി വിവാഹം ചെയ്തിരുന്നത്.

സിനിമയിൽ തുടക്കകാരനായിരുന്നതിനാൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് സണ്ണിയും വീട്ടുകാരും വിവാഹം മറച്ചുവെച്ചത് എന്നാണ് അക്കാലത്ത് പ്രചരിച്ച വാർത്തകൾ.

പതിയെ സണ്ണിയും അമൃതയും അകന്നു. കുറച്ച് നാളുകൾക്ക് ശേഷം ഡിംപിൾ കപാഡിയയുടെ പേരിനൊപ്പം സണ്ണി ​ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി.

ഡിംപിൾ കപാഡിയയുമായുള്ള ബന്ധം

അക്കാലത്ത് സണ്ണി മാത്രമല്ല ‍ഡിംപിൾ കപാഡിയയും വിവാഹിതയായിരുന്നു. ഇരുവരും വിവാഹ ബന്ധങ്ങൾ വേർപ്പെടുത്താതെയാണ് ലിവിങ് ടു​ഗെതറിന് സമാനമായ ജീവിതം നയിച്ചത്.

ഒരിക്കൽ ഇരുവരുടേയും ബന്ധത്തെ കുറിച്ച് സണ്ണിയുടെ മുൻ കാമുകിയും സെയ്ഫ് അലി ഖാന്റെ മുൻ ഭാര്യയുമായ അമൃത സിങ് പ്രതികരിച്ചിരുന്നു.

'എനിക്ക് തോന്നുന്നത് അവൾ കേക്ക് ഉണ്ടാക്കുകയും സ്വയം കഴിക്കുകയുമാണെന്നാണ്. അവൾക്ക് നഷ്ടപ്പെടാനൊന്നുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം അവൾ ആഗ്രഹിക്കുന്നിടത്ത് തന്റെ പുരുഷനെ കിട്ടുന്നുവെന്നതാണ്. അതിനിപ്പോൾ ഭാവിയില്ലെങ്കിലും എന്താണ്? നേരത്തെ തന്നെ ഒരു ജീവിതം ജീവിച്ച് കഴിഞ്ഞ സ്ഥിതിക്ക് ആഗ്രഹിക്കുന്നത് പോലൊരു ബന്ധമുള്ളപ്പോൾ സന്തോഷിക്കുയല്ലേ ചെയ്യുക'എന്നായിരുന്നു അമൃത പറഞ്ഞത്.

അമൃതയുടെ പ്രതികരണം

അർജുൻ, മൻസിൽ മൻസിൽ, ആഗ് ക ഗോള, ഗുണാഹ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഡിംപിളും സണ്ണിയും നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു.

വിദേശത്ത് ഇരുവരും ഒരുമിച്ച് യാത്ര നടത്തിയതിന്റെ ചിത്രങ്ങളും അക്കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. അറുപത്തിയഞ്ചുകാരിയായ ഡിംപിൾ കപാഡിയയെ രാജേഷ് ഖന്നയാണ് വിവാഹം ചെയ്ത്.

1973ൽ വിവാഹിതരായ ഇരുവർക്കും രണ്ട് മക്കളാണുള്ളത്. മക്കളിൽ ഒരാളായ ട്വിങ്കിൾ ഖന്ന ഒരു കാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു.

സെയ്ഫുമായി പിരിഞ്ഞപ്പോൾ

സെയ്ഫ് അലിഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷം മക്കൾക്ക് വേണ്ടിയാണ് അമൃത സിങ് ജീവിച്ചത്. സാറയുടെ ബാല്യകാലത്താണ്‌ താരദമ്പതിമാർ വിവാഹമോചിതരാകുന്നത്.

'സന്തോഷമുള്ള രണ്ട് വീടുകളിൽ സന്തോഷമുള്ള രണ്ട് മാതാപിതാക്കൾ ഉണ്ടെങ്കിൽ താൻ എന്തിനാണ് സങ്കടപ്പെടുന്നതെന്നാണ്' സാറ അച്ഛനമ്മമാരുടെ വിവാഹമോചനത്തെക്കുറിച്ച് ഒരിക്കൽ പറഞ്ഞത്.

1991ലാണ് സെയ്ഫും അമൃതയും വിവാഹിതരാകുന്നത്. 13 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2004ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ഈ ബന്ധത്തിൽ സാറയെക്കൂടാതെ ഇബ്രാഹിം അലി ഖാൻ എന്നൊരു മകൻ കൂടിയുണ്ട്.

Read more about: sunny deol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X