'ദിലീപ് കുമാറിന് ഒരു മകന്‍ ഉണ്ടായിരുന്നെങ്കില്‍ ഷാരൂഖ് ഖാനെ പോലെ ഉണ്ടാവും', താരപത്നി പറഞ്ഞത്‌

By Midhun Raj

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന് ആദരാഞ്ജലികള്‍ നേരുകയാണ് സിനിമാ ലോകം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് 98ാം വയസിലാണ് അദ്ദേഹത്തിന്‌റെ അന്ത്യം. ബോളിവുഡിലെ മുന്‍നിര താരമായി ഏറെകാലം തിളങ്ങിയ നടനാണ് ദിലീപ് കുമാര്‍. വര്‍ഷങ്ങള്‍ നീണ്ട സിനിമ കരിയറില്‍ 62 സിനിമകളാണ് അദ്ദേഹത്തിന്‌റെതായി പുറത്തിറങ്ങിയത്. സിനിമാലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് ദിലീപ് കുമാറിനെ പദ്മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ പുര്‌സ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

നടി സൈറ ബാനുവിനെയാണ് ദിലീപ് കുമാര്‍ ജീവിത സഖിയാക്കിയത്. 1966 ഒക്ടോബര്‍ പതിനൊന്നിന് ആയിരുന്നു ഇവരുടെ വിവാഹം. സൈറ ബാനുവിനേക്കാള്‍ 22 വയസ് പ്രായകൂടുതലുണ്ട് ദിലീപ് കുമാറിന്. ഇരുവര്‍ക്കും കുട്ടികളില്ല. അതേസമയം ഷാരൂഖ് ഖാനെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപ് കുമാറിന്‌റെ ഭാര്യ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്.

മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ്

മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് താരപത്‌നി ഷാരൂഖിനെ കുറിച്ച് മനസുതുറന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാരൂഖ് ഖാനും മകള്‍ സുഹാനയും ദിലീപ് കുമാറിനെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ഷാരൂഖിന്‌റെ സന്ദര്‍ശനത്തെ കുറിച്ച് പിന്നീടാണ് സൈറ ബാനു അറിയിച്ചത്. ദിലീപ് കുമാറും ഷാരൂഖും തമ്മിലുളള ആദ്യ കൂടിക്കാഴ്ച ഹേമമാലിനിയുടെ ആദ്യ സംവിധാനസംരംഭമായ ദില്‍ ആഷ്‌ന ഹേയ് സിനിമയുടെ പൂജയ്ക്കായിരുന്നു എന്ന് നടി ഓര്‍ത്തെടുത്തു.

അന്ന് ദിലീപ് കുമാറാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ്

അന്ന് ദിലീപ് കുമാറാണ് ചിത്രത്തിന് ആദ്യ ക്ലാപ്പ് അടിച്ചത്. ദിലീപ് കുമാറും ഷാരൂഖ് ഖാനും തമ്മിലുളള കൂടിക്കാഴ്ചയ്ക്ക് ശേഷം തനിക്ക് മനസില്‍ തോന്നിയ കാര്യമാണ് സൈറ ബാനു അഭിമുഖത്തില്‍ പറഞ്ഞത്. 'ഞാന്‍ സാബിനോട് എപ്പോഴും പറയുമായിരുന്നു; നമുക്ക് ഒരു മകനുണ്ടായിരുന്നെങ്കില്‍ അവന്‍ ഷാരൂഖ് ഖാനെ പോലെ ആയിരിക്കുമെന്ന്. ഷാരൂഖും സാബും ഒരേപോലെയാണെന്നും സമാനമായ മുടിയുള്ളവരാണെന്നും', സൈറ പറയുന്നു.

അതുകൊണ്ടാണ് ഷാരൂഖിനെ

'അതുകൊണ്ടാണ് ഷാരൂഖിനെ കാണുമ്പോഴെല്ലാം അവന്‌റെ മുടിയില്‍ വിരലുകള്‍കൊണ്ട് തലോടാറുളളതെന്നും' താരപത്നി പറഞ്ഞു. ഒരിക്കല്‍ ഷാരൂഖ് ഖാനെ കണ്ടുമുട്ടിയപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു; ഇന്ന് നിങ്ങള്‍ എന്റെ മുടിയില്‍ തൊട്ടില്ല എന്ന്. അന്ന് ഞാന്‍ ഒരുപാട് സന്തോഷവതിയായിരുന്നു എന്ന്' സൈറ ബാനു പറഞ്ഞു.

Recommended Video

സ്വന്തമെന്ന് തോന്നിപ്പിച്ച വ്യക്തിയാണ് ദിലീപ് കുമാര്‍ | FilmiBeat m malayalam
ഷാരൂഖ് ഖാന് പുറമെ ആമിര്‍ ഖാന്‍

ഷാരൂഖ് ഖാന് പുറമെ ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുമായുളള ബന്ധത്തെകുറിച്ചും സൈറ ബാനു മനസുതുറന്നിട്ടുണ്ട്. എന്ത് അത്യാവശ്യങ്ങളുണ്ടെങ്കിലും ഒരു കോള്‍ മാത്രം അകലെയാണ് സല്‍മാനും ആമിറും എന്നാണ് താരപത്‌നി പറഞ്ഞത്. ദിലീപ് കുമാറിന് പുറമെ സൈറ ബാനുവും ഒരുകാലത്ത് ബോളിവുഡില്‍ സജീവമായി അഭിനയിച്ച താരമാണ്. വിവാഹ ശേഷവും സിനികള്‍ ചെയ്തിരുന്നു താരപത്‌നി.

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X