പാർട്ടിക്കിടെ വഴക്ക്; ഐശ്വര്യയുടെ പേര് വരെ വലിച്ചിഴച്ചു; ഷാരൂഖും സൽമാനും തമ്മിലുണ്ടായ പ്രശ്നം

ബോളിവു‍‍ഡിൽ പകരം വെക്കാനില്ലാത്ത സൂപ്പർതാരങ്ങളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. ഹിന്ദി സിനിമാ രം​ഗത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളായ ഇരുവർക്കുമുള്ള ആരാധക വൃന്ദം അത്ഭുതപ്പെടുത്തും. സൂപ്പർതാരങ്ങളായി ആഘോഷിക്കപ്പെടാൻ ഇഷ്ടപ്പെടുന്നവരാണ് സൽമാനും ഷാരൂഖും. എന്നാൽ രണ്ട് പേരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. പെരുമാറ്റം മുതൽ തെരഞ്ഞെടുക്കുന്ന സിനിമകളിൽ വരെ ഈ വ്യത്യാസം പ്രകടമാണ്. ഒരു വേദിയെ ഒന്നടങ്കം സംസാരത്തിലൂ‌ടെ കൈയിലാക്കാൻ സാമർഥ്യമുള്ള താരമാണ് ഷാരൂഖ്. ഹൃദ്യമായ പെരുമാറ്റം കൊണ്ട് ഏവരുടെയും പ്രിയങ്കരനായി മാറുന്ന താരം.

ഷാരൂഖിനൊപ്പം പ്രവർത്തിച്ച എല്ലാവർക്കും നടനെക്കുറിച്ച് പറയാൻ നൂറ് നാവാണ്. പ്രത്യേകിച്ച് നടിമാർക്ക് താരം നൽകുന്ന ബഹുമാനവും പരി​ഗണനയും ഏവരും എടുത്ത് പറയാറുണ്ട്. എന്നാൽ സൽമാൻ ഇങ്ങനെയല്ല. ബോളിവുഡിൽ ബാഡ് ബോയ് ഇമേജുള്ള നടനാണ് സൽമാൻ ഖാൻ. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന സൽമാൻ പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ബോളിവുഡിൽ ഒരുപിടി താരങ്ങളുടെ കരിയർ തകർക്കാൻ പോലും സൽമാൻ ശ്രമിച്ചി‌ട്ടുണ്ടെന്നാണ് ആരോപണം. പ്രണയബന്ധങ്ങൾ പോലും പ്രശ്ന കലുഷിതമായിരുന്നു. ഐശ്വര്യ റായുമായുള്ള ബ്രേക്കപ്പ് സമയത്ത് വന്ന ആരോപണങ്ങൾ സൽമാന്റെ ഇമേജിനെ വലിയ തോതിൽ ബാധിച്ചു.

Salman Khan, Sharukh Khan

സൽമാനും ഷാരൂഖും ഇന്ന് അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ മുമ്പൊരിക്കൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. കുറച്ച് കാലം ഇതിന്റെ പേരിൽ രണ്ട് പേരും പരസ്പരം സംസാരിക്കാതെയുമായി. 2008 ൽ നടി കത്രീന കൈഫിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചുള്ള പാർട്ടിക്ക് എത്തിയതായിരുന്നു സൽമാനും ഷാരൂഖും. പാർട്ടിക്കിടെ ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഷാരൂഖിനോട് ചില കാര്യങ്ങളിലിലുളള വിയോജിപ്പ് സൽമാൻ പ്രകടിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

മേൻ ഓർ മിസിസ് ഖന്ന എന്ന തന്റെ സിനിമയിൽ അതിഥി വേഷം ചെയ്യാൻ പറ്റുമോ എന്ന് സൽമാൻ ഷാരൂഖിനോട് ചോദിച്ചിരുന്നു. എന്നാൽ ഷാരൂഖ് ഇതിന് ചെയ്യാറായില്ല. അതിന് മുമ്പ് ഷാരൂഖിന്റെ ഓം ശാന്തി ഓം എന്ന സിനിമയിൽ സൽമാൻ ഖാൻ അതിഥി വേഷം ചെയ്തിരുന്നു. ഷാരൂഖ് അവതാരകനായ കോൻ ബനേ​ഗ ക്രോർപതി എന്ന ഷോയിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ പകരം തന്റെ ക്ഷണം നിരസിച്ചതിന്റെ നീരം സൽമാനുണ്ടായിരുന്നു. ഇത് പാർട്ടിക്കിടെ പ്രകടിപ്പിക്കുകയും ചെയ്തു.

Salman Khan, Sharukh Khan

സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ നിങ്ങൾ വിളിക്കൂ, അത് കഴിഞ്ഞാൽ ഒരു ബന്ധവും വെക്കില്ലെന്ന് ഷാരൂഖിനോട് സൽമാൻ തുറന്ന് പറഞ്ഞു. ഇത് വാക്കേറ്റത്തിലെത്തി. തല്ലിന്റെ വക്കിലെത്തിയപ്പോൾ ഷാരൂഖിന്റെ ഭാര്യ ​ഗൗരി ഖാൻ ഇടപെട്ടു. ഭർത്താവിനൊപ്പം ​ഗൗരി വീട്ടിലേക്ക് പോകുകയും ചെയ്തു. ഷാരൂഖിനെതിരെ വീണ്ടും ചില പൊതുവേദികളിൽ സൽമാൻ സംസാരിക്കുകയുമുണ്ടായി. ഐശ്വര്യ റായിയെ ഷാരൂഖ് അപമാനിച്ചെന്ന് ഒരിക്കൽ സൽമാൻ ആരോപിച്ചു. ഐശ്വര്യ അഭിഷേക് ബച്ചനൊപ്പം വിവാഹജീവിതം നയിക്കുന്ന കാലത്താണ് സൽമാൻ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്.

പിന്നീടൊരിക്കൽ സൽമാന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ് ഷാരൂഖും രം​ഗത്ത് വന്നു. സൽമാൻ ഒരു കുട്ടിയെ പോലെയാണ് ചിന്തിക്കുന്നത്. ഞാൻ ഒരു പിതാവിനെ പോലെയും. ഞങ്ങൾ തമ്മിൽ സമാനതകളൊന്നും ഇല്ല. ഞങ്ങൾ ഞങ്ങളുടെ ലോകത്ത് സന്തുഷ്ടരാണ്. ഞങ്ങൾ വീണ്ടും ഒരുമിച്ചാൽ നല്ലതാണ്. ഒരുമിച്ചില്ലെങ്കിൽ അതിനേക്കാൾ നല്ലതാണ്. ഞങ്ങൾ സുഹൃത്തുക്കളല്ലെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി. 2013 ലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചത്.

Read more about: salman khan sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X