സഹോദരിയുടെ കല്യാണത്തിന് വന്ന മുന്‍ കാമുകിയെ സല്‍മാന്‍ കളിയാക്കി; കത്രീനയ്ക്ക് നേരിടേണ്ടി വന്ന അപമാനമായിരുന്നത്

നടന്‍ വിക്കി കൗശലുമായിട്ടുള്ള വിവാഹത്തോടെ സന്തുഷ്ട ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം താരങ്ങള്‍ വിവാഹിതരായത്. വിവാഹത്തിന് സിനിമാലോകത്ത് നിന്ന് പ്രമുഖരും എത്തിയിരുന്നു.

എന്നാല്‍ വിവാഹത്തോട് അനുബന്ധിച്ച് നടിയെ കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. അതില്‍ പ്രധാനം നടന്‍ സല്‍മാന്‍ ഖാനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ്. മുന്‍പ് പ്രണയത്തിലായിരുന്നത് കൊണ്ട് സല്‍മാന്‍ ഖാനെയും നടന്‍ രണ്‍ബീര്‍ കപൂറിനെയും കത്രീന വിവാഹത്തിന് ക്ഷണിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കത്രീനയെ സല്‍മാന്‍ കളിയാക്കി വിട്ട കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്. വിശദമായി വായിക്കാം..

 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കത്രീന കൈഫും സല്‍മാന്‍ ഖാനും ഇഷ്ടത്തിലാവുന്നത്

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കത്രീന കൈഫും സല്‍മാന്‍ ഖാനും ഇഷ്ടത്തിലാവുന്നത്. ഇരുവരും ഒരുമിച്ചുള്ള നിരവധി സിനിമകള്‍ പുറത്തിറങ്ങിയ കാലമാണത്. എന്നാല്‍ ആ ബന്ധം അവസാനിപ്പിച്ച് കത്രീന രണ്‍ബീര്‍ കപൂറുമായി ഇഷ്ടത്തിലായി. ആറ് വര്‍ഷത്തിന് മുകളില്‍ രണ്‍ബീറും കത്രീനയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ നിസാര കാര്യങ്ങള്‍ പറഞ്ഞ് ഇരുവരും പിരിഞ്ഞു. അതിന് ശേഷമാണ് വിക്കി കൗശലുമായി പ്രണയത്തിലാവുന്നത്.

മുന്‍ കാമുകന്‍മാരെയോ അവരുടെ കുടുംബത്തെയോ വിവാഹത്തിന് കത്രീന ക്ഷണിച്ചില്ല

സിനിമാ ലോകത്ത് നിന്ന് ആരൊക്കെ വന്നാലും മുന്‍ കാമുകന്‍മാരെയോ അവരുടെ കുടുംബത്തെയോ വിവാഹത്തിന് കത്രീന ക്ഷണിച്ചില്ല. സല്‍മാന്‍ ഖാനെയും തങ്ങളുടെ കുടുംബത്തെയും കത്രീന വിവാഹക്കാര്യം അറിയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി അര്‍പ്പിത ഖാനും വ്യക്തമാക്കി. എന്നാല്‍ 2014 ല്‍ അര്‍പ്പിതയുടെ വിവാഹത്തില്‍ കത്രീന പങ്കെടുത്തിരുന്നു. അന്ന് സല്‍മാന്‍ അവരെ കളിയാക്കി വിട്ടതിനെ പറ്റിയുള്ള വിവരമാണ് വൈറലാവുന്നത്.

കത്രീനയെ സല്‍മാന്‍ വിശേഷിപ്പിച്ചത് കത്രീന കപൂര്‍ എന്നായിരുന്നു

ഹൈദരബാദില്‍ വെച്ചാണ് അര്‍പ്പിതയുടെ വിവാഹം നടത്തിയത്. സല്‍മാന്റെ ക്ഷണത്തെ തുടര്‍ന്ന് നിനാഹത്തിനെത്തിയ കത്രീനയെ സല്‍മാന്‍ വിശേഷിപ്പിച്ചത് കത്രീന കപൂര്‍ എന്നായിരുന്നു. അത് വിവാഹത്തിനെത്തിയ അതിഥികളുടെ മുന്നില്‍ വെച്ച് കളിയാക്കി കൊണ്ടുള്ള വിശേഷണമായിരുന്നു. ഇത് പുറംലോകം അറിഞ്ഞതോടെ വലിയ ട്രോളായി മാറി. കപൂര്‍ എന്ന് വിളിച്ചത് മാത്രമല്ല ഖാന്‍ എന്ന് പേരിനൊപ്പം ചേര്‍ക്കാനുള്ള വലിയ അവസരം നഷ്ടപ്പെടുത്തിയെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 സല്‍മാന്റെ ഈ വാക്കുകള്‍ കേട്ടതോടെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവരൊക്കെ കളിയാക്കി ചിരിച്ചു

സല്‍മാന്റെ ഈ വാക്കുകള്‍ കേട്ടതോടെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവരൊക്കെ കളിയാക്കി ചിരിച്ചു. കത്രീനയെ നാണം കെടുത്താന്‍ സാധിക്കുന്നതിന്റെ അങ്ങേയറ്റമായിരുന്നു അത്. എന്നാല്‍ ആമിര്‍ ഖാന്‍, മിഖ സിംഗ് തുടങ്ങിയവരുടെ കൂടെ വേദിയിലേക്ക് വന്ന് ഡാന്‍സ് കളിക്കാനും അര്‍പ്പിതയുടെ സന്തോഷത്തില്‍ പങ്കുചേരാനും കത്രീന ശ്രമിച്ചിരുന്നു. ഇതോടെ എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയുകയാണെന്ന് സല്‍മാന്‍ കത്രീനയോട് പറയുകയും ചെയ്തു. ഒത്തിരി പ്രണയങ്ങള്‍ വന്ന് പോയെങ്കിലും സല്‍മാന്‍ ഖാന്‍ ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുകയണ്.

അതേ സമയം കത്രീനയുടെ കാമുകനായിരുന്ന രൺബീർ കപൂർ ഇക്കഴിഞ്ഞ ഏപ്രിലിൽ വിവാഹിതനായി. നടി ആലിയ ഭട്ടുമായി പ്രണയത്തിലായിരുന്നു താരം.

Read more about: salman khan katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X