For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍കാമുകനായിരുന്ന സല്‍മാന്‍ ഖാനെ കുറിച്ച് പറഞ്ഞ് ബോളിവുഡ് സുന്ദരി സോമി അലി

  |

  പ്രായം കൂടി വരികയാണെങ്കിലും ബോളിവുഡിന്റെ മസില്‍മാനായ സല്‍മാന്‍ ഖാന്‍ ഇപ്പോഴും അവിവിഹാതിരനായി തുടരുകയാണ്. ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ള മുന്‍നിര നായികമാര്‍ സല്‍മാനുമായി പ്രണയത്തിലായിരുന്നു എങ്കിലും അവരെയൊന്നും താരം വിവാഹം കഴിച്ചതുമില്ല. അതേ സമയം സല്‍മാന് ദുബായില്‍ ഭാര്യയും കുട്ടിയും ഉള്ളതായിട്ടും ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

  ഇത്തവണ വേറിട്ട ഫോട്ടോഷൂട്ട് തിരഞ്ഞെടുത്ത് നടി തമന്ന, പച്ചപ്പിന് നടുവിൽ നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം

  ഇപ്പോഴിതാ നടി സോമി അലി ഖാന്‍ സല്‍മാനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. സല്‍മാനുമായി പ്രണയത്തിലായ ചില നടിമാരില്‍ ഒരാളാണ് സോമി അലി. ഇത്രയും കാലത്തിനിടയില്‍ സല്‍മാന്‍ ഖാന്‍ സിംഗിളായി ജീവിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഓരോ പ്രണയങ്ങളും തകര്‍ന്നതിന് ശേഷവും താരം മറ്റ് നടിമാരുമായി ഇഷ്ടത്തിലാവുകയായിരുന്നു. അങ്ങനെയാണ് സോമി അലിയുമായി അടുപ്പത്തിലാവുന്നത്.

  somy

  നടി സംഗീത ബിജിലാനിയെ സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങി നില്‍ക്കുന്നതിന് ഇടയിലായിരുന്നു സോമി അലി താരത്തിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. മറ്റ് പ്രണയങ്ങള്‍ പോലെ സോമിയും സല്‍മാന്റെ ജീവിതത്തില്‍ നിലനില്‍ക്കാതെ പോയി. ഹം ദില്‍ ദേ ചുക്കേ സനം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും നീല കണ്ണുകളോടെ വന്ന ഐശ്വര്യ റായിയെ കണ്ടതോടെയാണ് സല്‍മാന്‍ സോമിയെ മറക്കുന്നത്.

  റിസ്‌ക് എടുത്ത് പ്രണയിച്ച് വിവാഹിതരായി; ഒരു വര്‍ഷം കൊണ്ട് ആ ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് നടി നീന ഗുപ്ത

  ഐശ്വര്യ റായിയോട് ഇഷ്ടം തോന്നി തുടങ്ങിയതോടെ സോമിയുമായിട്ടുള്ള ബന്ധത്തിന് വിള്ളല്‍ ഉണ്ടായി. എങ്കിലും ഒരിക്കല്‍ പോലും ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞ് സല്‍മാനെ മോശക്കാരനാക്കാന്‍ നടി ശ്രമിച്ചിരുന്നില്ല. ഒരിക്കല്‍ ഐശ്വര്യ റായിയെ കുറിച്ചും സല്‍മാന്‍ ഖാനെ കുറിച്ചും ഒരു പത്രസമ്മേളനത്തില്‍ നടന്‍ വിവേക് ഒബ്രോയി പറഞ്ഞ കാര്യങ്ങളെ കുറിച്ച് സോമി അലിയോടും ചോദ്യം വന്നിരുന്നു.

  somy

  മറ്റ് ആളുകള്‍ എന്തൊക്കെ സംസാരിക്കുന്നു എന്ന കാര്യത്തില്‍ തനിക്കൊരു ഉത്തരവാദിത്തവും ഇല്ല. പക്ഷേ ഏത് സമയത്തും ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്താല്‍ അത്തരമൊരു അരക്ഷിതാവസ്ഥയില്‍ പറഞ്ഞ് പോവുമെന്ന് ഞാനും പറയാം. സല്‍മാന്‍ ഖാന്റെ കടുത്ത ആരാധികയായിരുന്ന സോമി അദ്ദേഹത്തെ വിവാഹം കഴിക്കണം എന്ന ഒരൊറ്റ ആഗ്രഹത്തില്‍ ഇന്ത്യയിലേക്ക് വന്ന ആളായിരുന്നു. മേനെ പ്യാര്‍ കിയ എന്ന സൽമാൻ്റെ ആദ്യ സിനിമ കണ്ടതോടെയാണ് സോമിയ്ക്ക് താരത്തോട് ആഘാതമായ പ്രണയം ആരംഭിക്കുന്നത്.

  കാവ്യ മാധവനും ആ ഭാഗ്യമുണ്ടായി; മമ്മൂട്ടി മുതൽ പൃഥ്വിരാജ് വരെ, ഏറ്റവും കൂടുതൽ നായകന്മാരായി അഭിനയിച്ച താരങ്ങള്‍

  സല്‍മാന്റെ ആദ്യ സിനിമ കണ്ടതിന് ശേഷമുള്ള രാത്രിയില്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നത് താന്‍ സ്വപ്‌നം കണ്ടതായി സോമി അലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അന്നേരം തന്നെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് അമ്മയെ വിളിച്ചു. എന്നിട്ട് സ്യൂട്ട്‌കേസ് എടുക്കാനും ഇപ്പോള്‍ തന്നെ ഇന്ത്യയിലേക്ക് പോയി ആ നടനെ വിവാഹം കഴിക്കണമെന്നും പറഞ്ഞു. അതൊരു വലിയ സ്വപ്‌നമാണെന്നും താന്‍ പറഞ്ഞു. കേവലം പതിനാറ് വയസിലാണ് സോമി അലി പ്രണയത്തിൻ്റെ പേര് പറഞ്ഞ് ഇന്ത്യയിലേക്ക് എത്തുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കാവ്യ മാധവന് യോജിക്കുന്ന ശബ്ദം വേറെയില്ല; കാവ്യയുടെ വിജയത്തിന് പിന്നില്‍ പങ്കുവഹിച്ച ആളെ കുറിച്ച് ആരാധകര്‍

  English summary
  When Salman Khan Ex-Girlfriend Somy Ali opens up about Salman Khan and Vivek Oberoi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X