For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാറിടം കാണിക്കുന്ന വസ്ത്രവുമായി വന്ന കത്രീനയെ സല്‍മാന്‍ വടി കൊണ്ട് തല്ലി; രക്ഷകയായി വന്നത് കരീന കപൂറും

  |

  ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായികമാരെയെല്ലാം പ്രണയിച്ചിട്ടുള്ള നടനാണ് സല്‍മാന്‍ ഖാന്‍. നടി കത്രീന കൈഫുമായിട്ടും ഏറെ കാലം സല്‍മാന്‍ ഇഷ്ടത്തിലായിരുന്നെങ്കിലും ആ ബന്ധം പാതിവഴിയില്‍ അവസാനിച്ചു. കഴിഞ്ഞ വര്‍ഷം നടന്‍ വിക്കി കൗശലിനെ വിവാഹം കഴിച്ച് കുടുംബിനിയായി കഴിയുകയാണ് കത്രീന. എന്നാല്‍ ഇപ്പോഴും സിംഗിളായി വിവാഹം കഴിക്കാതെ ജീവിക്കുകയാണ് സല്‍മാന്‍.

  ഇരുവരും പ്രണയത്തിലായിരുന്ന കാലത്ത് പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് 2012 ല്‍ പുറത്തിറങ്ങിയ ഏക് താ ടൈഗര്‍ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ പ്രശ്‌നമാണ്. അന്ന് വടി കൊണ്ട് സല്‍മാന്‍ കത്രീനയെ തല്ലുനന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. സെറ്റിലുണ്ടായിരുന്ന കരീനയാണ് ഈ പ്രശ്‌നം അവസാനിപ്പിച്ചത്. വിശദമായി വായിക്കാം..

  Also Read: 2 വർഷമായി ഭാര്യയെ കണ്ടിട്ട്; ഞങ്ങൾ ഡിവോഴ്‌സായെന്ന കഥ വന്നു, നടി സ്വാസികയുമായുള്ള ബന്ധത്തെ കുറിച്ച് ബിബിന്‍

  കബീര്‍ ഖാന്റെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് മൂവിയായിരുന്നു ഏക് താ ടൈഗര്‍. പിന്നീട് ടൈഗര്‍ സിന്ദാ ഹേ എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗവും എടുത്തിരുന്നു. ഈ ചിത്രത്തിലും സല്‍മാനും കത്രീനയും തന്നെയാണ് അഭിനയിച്ചത്. ഏക് താ ടൈഗര്‍ സെറ്റില്‍ കത്രീന ധരിച്ച് വന്ന വസ്ത്രമാണ് സല്‍മാന്‍ ഖാനെ ചൊടിപ്പിച്ചത്. കത്രീനയുടെ വസ്ത്രം വളരെ ചെറുതും മാറിടങ്ങള്‍ പുറത്ത് കാണാവുന്ന വിധത്തിലുള്ളതുമായിരുന്നു. ഇത് സല്‍മാന് തീരെ ഇഷ്ടപ്പെട്ടില്ല.

  Also Read: അധ്യാപകരുടെ ഷൂ മണപ്പിച്ചു; ഷാരൂഖ് ഖാന് അധ്യാപകരിൽ നിന്നും ലഭിച്ച ശിക്ഷയിങ്ങനെ, കുസൃതിയായിരുന്നെന്ന് താരം

  കാമുകിമാരുടെ കാര്യത്തില്‍ കുറച്ച് പൊസസ്സീവായ സല്‍മാന്‍ നടിയെ കൈയ്യില്‍ കിട്ടിയ വടിയെടുത്ത് അടിക്കുകയായിരുന്നു. ഈ വാര്‍ത്ത കാട്ടുതീ പോലെ ബോളിവുഡിലാകെ പരന്നു. നടി കരീനയാണ് അന്ന് കത്രീനയെ രക്ഷിക്കാനായി ഓടി വന്നതെന്നും പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. അന്ന് നടന്ന സംഭവമിങ്ങനെയാണ്...

  'തന്റെ നായികയായ കത്രീന വരുന്നതും കാത്ത് സെറ്റിലിരിക്കുകയായിരുന്നു സല്‍മാന്‍. കത്രീന വാനിറ്റി വാനില്‍ നിന്നും സൈഡ് കീറലുള്ളതും ശരീരം കാണുന്നതുമായ വസ്ത്രം ധരിച്ച് പുറത്തേക്ക് വന്നു. ഇത് കണ്ട് പ്രകോപിതനായ സല്‍മാന്‍ നീയിതെന്താണ് ധരിച്ചതെന്നും അതിന്റെ ആവശ്യമെന്താണെന്നും ചോദിച്ച് ചാടി വീണു. എന്നാല്‍ സിനിമയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള വേഷമാണിതെന്ന് കത്രീന പറഞ്ഞെങ്കിലും സല്‍മാന്‍ ദേഷ്യത്തിലായിരുന്നു.

  എന്നാല്‍ സംവിധായകനെ ഞാനൊന്ന് കാണട്ടേ എന്ന് പറഞ്ഞ സല്‍മാന്‍ വളരെ മോശമായ രീതിയില്‍ വരെ സംസാരിച്ചു. പിന്നെ വടിയെടുത്ത് കത്രീനയെ അടിക്കുക വരെ ചെയ്തതായിട്ടാണ് വിവരം. സല്‍മാനുമായി പ്രശ്‌നമുണ്ടായതോടെ കത്രീന വാനില്‍ കയറിയിരിക്കുകയും സഹായത്തിനായി നടി കരീന കപൂറിനെ വിളിക്കുകയും ചെയ്തു. തൊട്ടടുത്ത് തന്നെ ചിത്രീകരണ തിരക്കിലായിരുന്ന കരീന ഏക് താ ടൈഗറിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് എത്തുകയും സല്‍മാനുമായി സംസാരിക്കുകയും ചെയ്തു.

  അങ്ങനെ ആ പ്രശ്‌നം അവിടെ തീരുകയായിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ അക്കാലത്തെ പ്രമുഖ മാഗസിനുകളില്‍ പോലും തമാശക്കഥ പോലെ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദേഷ്യത്തിന്റെ കാര്യത്തില്‍ എന്നും വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിട്ടുള്ള നടനാണ് സല്‍മാന്‍ ഖാന്‍. കത്രീനയ്ക്ക് മുന്‍പ് നടി ഐശ്വര്യ റായിയുമായിട്ടും സല്‍മാന്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. സിനിമയുടെ സെറ്റില്‍ മദ്യപിച്ചെത്തിയും അല്ലാതെയുമായി നടന്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയതായി മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.

  Read more about: salman khan katrina kaif
  English summary
  When Salman Khan Hit Katrina Kaif With A Stick At Ek Tha Tiger Movie Location. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X