എ.ആർ റഹ്മാൻ ആവറേജ് സം​ഗീതസംവിധായകനെന്ന് സൽമാൻ, സൽമാൻ ആദ്യം നല്ല സിനിമകൾ ചെയ്യട്ടെയെന്ന് റഹ്മാൻ!

സൽമാൻ ഖാനും എ.ആർ റഹ്‌മാനും ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസ വ്യക്തിത്വങ്ങളാണ്. ഒരാൾ തന്റെ അഭിനയിക്കാനുള്ള കഴിവിന് പേരുകേട്ട വ്യക്തിയാണെങ്കിൽ‌ മറ്റെയാൾ സംഗീതത്തിലുള്ള തന്റെ കഴിവുകൾക്ക് പേരുകേട്ടയാളാണ്.

ഇരുവരെയും ഒഴിച്ച് നിർത്തി ഒരു ഇന്ത്യൻ സിനിമയെ കുറിച്ച് സിനിമാപ്രേമികൾ‌ക്ക് ചിന്തിക്കാനാവില്ല. ഇരുവരും തമ്മിൽ‌ ഒരിക്കൽ ഒരു പൊതുവേദിയിൽ വെച്ച് വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയിരുന്നു. സൽമാനായിരുന്നു ആ പ്രശ്നത്തിന് തുടക്കമിട്ടത്.

ബോളിവുഡ് പുരസ്കാര വേദികളിൽ മുതിർന്ന താരങ്ങൾ അവതാരകരായി എത്തുമ്പോൾ മറ്റ് പലതാരങ്ങളും പലപ്പോഴും പരിഹസിക്കപ്പെടാറുണ്ട്. അപൂർവമായി ചിലർ പ്രതികരിക്കും. മറ്റുചിലരാകട്ടെ തങ്ങളുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്താൽ സഹിച്ച് നിൽക്കും.

മാധവൻ അടക്കമുള്ള താരങ്ങൾ മുഖം നോക്കാതെ തന്നെ കളിയാക്കാൻ ശ്രമിച്ച ഷാരൂഖിനും സെയ്ഫ് അലിഖാനും കുറിക്കുകൊള്ളുന്ന മറുപടി നൽകിയത് വൈറലായിരുന്നു.

Salman Khan ,AR Rahman

അത്തരത്തിൽ‌ തന്നെ പരിഹ​സിക്കാൻ ശ്രമിച്ച സൽമാൻ ഖാന് എ.ആർ റഹ്മാൻ നൽകിയ കിടിലൻ മറുപടിയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2014ൽ നടന്ന ഒരു സ്റ്റേജ് പരിപാടിയുടെ വീഡിയോയാണ് വീണ്ടും ആരാധകർ കുത്തിപ്പൊക്കിയിരിക്കുന്നത്. റഹ്മാനും സൽമാൻ ഖാനുമൊപ്പം അന്നത്തെ കേന്ദ്രമന്ത്രി കപിൽ സിബലും വേദിയിൽ ഉണ്ടായിരുന്നു.

ചടങ്ങിൽ വെച്ച് സൽമാൻ ഖാൻ യാതൊരു പ്രകോപനവുമില്ലാതെ ഓസ്‌കാർ പുരസ്കാര ജേതാവ് കൂടിയായ എ.ആർ റഹ്മാനെ ശരാശരി സംഗീതജ്ഞൻ എന്ന് അഭിസംബോധന ചെയ്ത് തമാശ സൃഷ്ടിച്ചു. നിങ്ങൾ എല്ലാവർക്കും അറിയാം എ.ആർ റഹ്മാൻ ഒരു ആവറേജാണെന്ന് എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്.

ഇത് പറഞ്ഞശേഷം സൽമാൻ റഹ്മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേയെന്ന് ചോദിക്കുകയും ചെയ്തു. ഇതിന് റഹ്മാൻ തലയാട്ടി. പക്ഷെ സൽമാന്റെ നേരം നോക്കാതെയുള്ള തമാശ റഹ്മാന് ദഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ കയ്യിൽ പിടിക്കാൻ സൽമാൻ ശ്രമിച്ചപ്പോൾ അതിന് നിൽക്കാതെ അദ്ദേഹം പോക്കറ്റിൽ നിന്ന് കൈയ്യെടുക്കാതെ നിന്നു.

ശേഷം റഹ്മാനൊപ്പം ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്ന് സൽമാൻ പറയുമ്പോഴും അദ്ദേഹം പ്രതികരിച്ചില്ല. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോഴാണ് സൽമാനുള്ള കുറിക്കുകൊള്ളുന്ന മറുപടി റഹ്മാൻ നൽകിയത്.

salman khan, ar rahman

ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ എന്നായിരുന്നു റഹ്മാൻ പറഞ്ഞത്. വീഡിയോ വീണ്ടും വൈറലായതോടെ സൽമാൻ, റഹ്മാൻ ആരാധകർ രണ്ടായി തിരിഞ്ഞാണ് കമന്റുകൾ‌ കുറിക്കുന്നത്. സൽമാൻ ഖാനെ പിന്തുണച്ച് കുറച്ച് പേർ എത്തിയപ്പോൾ മറ്റുള്ളവർ എ.ആർ റഹ്മാനെ പിന്തുണച്ചു.

എ.ആർ റഹ്മാന് സൽമാൻ ഖാനെ ഇഷ്ടമല്ലെന്നുള്ളത് ശരീരഭാഷയിലൂടെ വ്യക്തമാകുന്നുണ്ട്. ഓസ്കാർ അവാർഡ് നേടിയ പ്രതിഭയെ സൽമാൻ ശരാശരി എന്ന് അഭിസംബോധന ചെയ്തത് ഇഷ്ടപ്പെട്ട് കാണില്ലെന്നാണ് ഒരാൾ കുറിച്ചത്. എല്ലാവരും സന്തോഷത്തോടെ സമ്മതിക്കും സല്ലു ഒരു വിഡ്ഢിയാണെന്നുള്ളത് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

ഇരുവരും തമ്മിൽ പുറത്ത് വന്നിട്ടില്ലാത്ത എന്തെങ്കിലും വൈരാ​ഗ്യമുണ്ടോയെന്ന സംശയവും വീഡിയോ വീണ്ടും വൈറലായതോടെ ആരാധകർക്ക് സംശയമായി. അതേസമയം 2020ൽ ഒരു സംഘം തന്നെക്കുറിച്ച് സിനിമാമേഖലയിൽ ഉള്ളവർക്കിടയിൽ തെറ്റായ കിംവദന്തികൾ പ്രചരിപ്പിച്ചതായി എ.ആർ റഹ്മാൻ വെളിപ്പെടുത്തിയിരുന്നു.

തന്റെ കരിയർ ഇല്ലാതാക്കാൻ ചിലർ‌ ശ്രമിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ സിനിമ സംഗീതത്തിൽ എ.ആർ റഹ്മാനോളം ജനപ്രീതിയുള്ള മറ്റൊരു പ്രതിഭയില്ലെന്ന് തന്നെ പറയാം. ഇന്ത്യൻ മണ്ണിലേക്ക് ആദ്യമായി ഓസ്കാർ പുരസ്കാരം എത്തിച്ചതിനപ്പുറം ഇന്നും ട്രെൻഡിങിലും ഹിറ്റ്ലിസ്റ്റിലും മുന്നിൽ നിൽക്കുന്നത് എ.ആർ റഹ്മാൻ്റെ പാട്ടുകൾ തന്നെയാണ്.

Read more about: salman khan ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X