നിനക്ക് ചെറുപ്പക്കാരെ മതിയല്ലോ; കത്രീനയോട് സൽമാൻ പറഞ്ഞത്; നടൻ വിഷമം മറച്ചു വെക്കുന്നതാണെന്ന് ആരാധകർ
സൽമാനും കത്രീനയും ഒരു കാലത്ത് നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. പിന്നീട് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു.
ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നായക നടനാണ് സൽമാൻ ഖാൻ. കരിയറിൽ സൽമാൻ ഖാന് അന്നും ഇന്നും ഒരേ പിന്തുണ നൽകുന്ന ആരാധകരുടെ വലിയ നിര തന്നെയുണ്ട്.
ഇന്ത്യൻ സിനിമാ വ്യവസായത്തിൽ തന്നെ സൽമാൻ ഖാനെന്ന പേരിന് വലിയ പ്രസക്തിയുണ്ട്.
ബോളിവുഡ് ഇന്ന് ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നതെങ്കിലും സൽമാനെ അത് വലിയ തോതിൽ ബാധിച്ചിട്ടില്ല.
ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നീ രണ്ട് പേർക്ക് മാത്രമാണ് ബോളിവുഡിനോടുള്ള പ്രേക്ഷക അമർഷത്തിൽ നിന്നും ഒഴിവാകാനായത്.
അത്രമേൽ തങ്ങളുടെ പ്രിയ താരത്തെ വർഷങ്ങളായി പ്രേക്ഷകർ ആരാധിക്കുന്നു.
കരിയറിൽ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും സൽമാൻ ഖാനുണ്ട്. സൽമാൻ ഖാനെ ടോക്സിസിറ്റിയുടെ പ്രതിരൂപമായി കാണുന്നവരാണ് വിമർശകർ.
ബോളിവുഡിലെ മറ്റ് താരങ്ങൾ തങ്ങളുടെ ഇമേജിൽ ശ്രദ്ധാലുക്കളാണെങ്കിൽ സൽമാന് അതിൽ താൽപര്യമില്ല.
ബാഡ് ബോയ് ഇമേജിലാണ് സൽമാൻ എന്നും അറിയപ്പെട്ടത്. മാൻ വേട്ട കേസുൾപ്പെടെ സൽമാനെ ഒരു കാലത്ത് വാർത്തകളിൽ നിറച്ചിരുന്നു.

വ്യക്തി ജീവിതത്തിലെ ഗോസിപ്പുകളാണ് സൽമാനെ എക്കാലത്തും നിരന്തരം പിന്തുടർന്നിരുന്നത്. സൽമാനും ഐശ്വര്യയും തമ്മിലുള്ള വേർപിരിയൽ ഒരുകാലത്ത് ഏറെ ചർച്ചയായിരുന്നു.
ഇതിന് ശേഷം സൽമാനൊപ്പം ഉയർന്ന് കേട്ട പേരാണ് നടി കത്രീന കൈഫിന്റേത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും അല്ലെന്നും പറയപ്പെടുന്നുണ്ട്.
കരിയറിലെ തുടക്കകാലത്ത് കത്രീനയെ വലിയ തോതിൽ സൽമാൻ സഹായിച്ചിട്ടുണ്ട്.
ഇന്ത്യൻ പശ്ചാത്തലത്തിൽ വളർന്ന വ്യക്തിയല്ല കത്രീന. നടിക്ക് തുടക്കത്തിൽ ഹിന്ദിയും വശമില്ലായിരുന്നു. എന്നിരുന്നാലും കരിയറിൽ സ്വന്തമായി ഒരിടം നേടാൻ കത്രീനയ്ക്ക് കഴിഞ്ഞു.
അതിന് സൽമാന്റെ സഹായവും ലഭിച്ചു. സൽമാൻ കത്രീനയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നെന്നും എന്നാൽ രൺബീർ കപൂറിന്റെ വരവോടെ കത്രീന സൽമാനുമായി അകന്നെന്നുമായിരുന്നു റിപ്പോർട്ടുകൾ.
അക്കാലത്ത് സൽമാനെ ഇതേറെ വിഷമിപ്പിച്ചിരുന്നത്രെ. മുമ്പൊരിക്കൽ ബിഗ് ബോസ് ഷോയിൽ അതിഥിയായി വന്നപ്പോൾ കത്രീനയെ ഇക്കാര്യം പറഞ്ഞ് സൽമാൻ കളിയാക്കുകയും ചെയ്തിട്ടുണ്ട്.
ചെറുപ്പക്കാരായ യുവാക്കളെ ഡേറ്റ് ചെയ്യുന്നെന്ന് പറഞ്ഞാണ് കത്രീനയെ സൽമാൻ കളിയാക്കിയത്.
രൺബീർ കപൂറിനേക്കാളും ഇമ്രാൻ ഖാനേക്കാളും ചെറുപ്പക്കാരെ നോക്കുന്നോ എന്നായിരുന്നു സൽമാന്റെ കമന്റ്.

കൊച്ചുകുട്ടികളെ അനുകരിച്ച് കാണിക്കുകയും ചെയ്തു. പഴയ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ കത്രീന ചിരിക്കുന്നത് കാണാം.
എന്നാൽ കത്രീനയ്ക്കിത് തമാശയായി തോന്നിയില്ലെന്നും നടി രസിച്ചെന്ന് വെറുതെ നടിക്കുകയാണെന്നും ചിലർ കമന്റ് ചെയ്തു.
ചിലരാവട്ടെ സൽമാന്റെ ഉള്ളിൽ കത്രീനയെ ലഭിക്കാത്തതിന്റെ വിഷമം ഉണ്ടെന്നും പുറമേക്ക് അഭിനയിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
രൺബീർ കപൂറുമായി ആറ് വർഷത്തോശം നീണ്ട പ്രണയ ബന്ധമായിരുന്നു കത്രീനയ്ക്ക്. പിന്നീട് ഇരുവരും വേർപിരിഞ്ഞു.
രൺബീർ വിവാഹത്തിന് തയ്യാറാവാത്തതാണ് ബന്ധം പിരിയാൻ കാരണമെന്ന് സൂചനയുണ്ടായിരുന്നു.
നടി ആലിയ ഭട്ടാണ് പിന്നീട് രൺബീറിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇരുവരും വിവാഹം കഴിച്ചു.
ഇന്ന് റാഹ എന്ന മകളും ഇരുവർക്കുമുണ്ട്. മറുവശത്ത് കത്രീന കൈഫ് നടൻ വിക്കി കൗശലിനെ വിവാഹം കഴിച്ചു.
ഇന്ന് ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് കത്രീനയും വിക്കിയും. 2021 ഡിസംബറിലായിരുന്നു കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം.


Click it and Unblock the Notifications