For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയുടെ പേരിൽ കരിയറും സ്വപ്നങ്ങളും തകർത്തു; വിവേക് ഒബ്റോയിയെ എന്നിട്ടും വെറുതെ വിടാഞ്ഞ സൽമാൻ‌

  |

  ബോളിവുഡിലെ സൂപ്പർ സ്റ്റാർ ആണ് സൽമാൻ ഖാൻ. ഇന്ത്യൻ സിനിമയിൽ വർഷങ്ങളായി നിലനിൽക്കുന്ന സൽമാൻ അന്നും ഇന്നും പ്രേക്ഷകരുടെ ആവേശം ആണ്. സൽമാൻ സിനിമകളിൽ ഇന്ത്യയിലൊന്നാകെ തരം​ഗം തീർത്ത ഒരു കാലവും ഉണ്ടായിരുന്നു. നടനെന്ന രീതിയിൽ സൽമാൻ അത്ര പോരെന്ന് ഒരു വിഭാ​ഗം നിരൂപകർ എപ്പോഴും അഭിപ്രായപ്പെടാറുണ്ട്. എന്നാൽ മാറ്റി നിർ‌ത്താൻ പറ്റാത്ത താരമൂല്യം സൽമാൻ ഖാനുണ്ട്. ഇപ്പോഴും സൽമാൻ സിനിമകൾ ഉണ്ടാക്കുന്ന സാമ്പത്തിക വിജയം വലുതാണ്.

  Also Read: കല്യാണത്തിന് എത്ര ദിവസമുണ്ടെന്ന് നോക്കി ഇരുന്ന ആളാണ് ഞാന്‍; ഇപ്പോള്‍ ആ ക്രഷില്ല, മനസ് തുറന്ന് നടി നമിത പ്രമോദ്

  കരിയറിലെ താരത്തിളക്കത്തോടൊപ്പം തന്നെ വിവാദങ്ങളും സൽമാൻ ഖാനൊപ്പം എപ്പോഴും ഉണ്ടാവാറുണ്ട്. തുടക്ക കാലം മുതൽ സൽമാൻ നിരന്തരം പ്രശ്നങ്ങളിൽ അകപ്പെട്ടിരുന്നു.

  മാൻ വേട്ടയുടെ പേരിൽ ക്രിമിനൽ കേസ് , സിനിമ സെറ്റിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, മുൻ കാമുകിമാരുടെ ആരോപണങ്ങൾ തുടങ്ങി സൽമാനെതിരെ വിവാ​ദങ്ങളുടെ ഒരു നിര തന്നെയുണ്ട്. എന്നാൽ ഇതൊന്നും നടന്റെ കരിയറിനെയോ താരമൂല്യത്തെയോ ബാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

  അതേസമയം ഇവയിൽ മിക്ക വിവാദങ്ങളും പതിയെ വാർത്തകളിൽ നിന്ന് അകന്നെങ്കിലും ഐശ്വര്യ റായിയുമായി സൽമാനുണ്ടായ പ്രശ്നം നടന്റെ കരിയറിൽ ഇന്നും ഒരു കരിനിഴലാണ്.

  സൽമാനോളം വലിയ താരമാണ് ഐശ്വര്യ എന്നത് തന്നെയാണ് ഇതിന് കാരണം. 1999 ൽ ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സൽമാനും ഐശ്വര്യയും പ്രണയത്തിൽ ആവുന്നത്. ഇരുവരും 2002 ഓടെ വേർപിരിഞ്ഞു.

  Also Read: 'സ്നേഹമുള്ള ഭാര്യ, പെർഫെക്ട് മാച്ച്...'; ദിലീപിനൊപ്പം ചേർന്ന് നിന്ന് കാവ്യ മാധവൻ, വിവാഹത്തിൽ തിളങ്ങി താരങ്ങൾ!

  സൽമാന്റെ നിരന്തരം ശല്യവും ഉപദ്രവവും മൂലമാണ് ഐശ്വര്യ ഈ ബന്ധം ഉപേക്ഷിച്ചത് എന്നായിരുന്നു അന്ന് പുറത്ത് വന്ന വിവരം. സൽമാനെതിരെ കനത്ത ആരോപണങ്ങളും ബ്രേക്ക് അപ്പിന് പിന്നാലെ ഐശ്വര്യ റായ് ഉന്നയിച്ചിരുന്നു.

  കരിയറിൽ തനിക്ക് നഷ്ടങ്ങളുണ്ടാക്കി, മാനസികമായും ശാരീരികമായും ഉപ​ദ്രവിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങൾ ആയിരുന്നു ഐശ്വര്യ ഉന്നയിച്ചത്.

  ഇരുവരുടെയും പ്രശ്നങ്ങൾക്കിടെ കുടുങ്ങിയ മറ്റൊരു നടനാണ് വിവേക് ഒബ്റോയ്. സൽമാനുമായുള്ള ബ്രേക്ക് അപ്പിന് ശേഷം വിവേക് ഒബ്റോയും ഐശ്വര്യയും പ്രണയത്തിലാണെന്ന് ​​ഗോസിപ്പ് പരന്നിരുന്നു. ഇരുവരും അന്ന് അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഇതിന്റെ ദേഷ്യം സൽമാൻ വിവേക് ഒബ്റോയുടെ കരിയറിന് മേൽ തീർത്തു. നിരവധി അവസരങ്ങൾ വിവേക് ഒബ്റോയ്ക്ക് നഷ്ടപ്പെട്ടു.

  2003 ൽ ഒരു പത്ര സമ്മേളനവും ഇത് സംബന്ധിച്ച് വിവേക് ഒബ്റോയ് നടത്തി. സൽമാൻ തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട് 41 തവണ ഫോൺ വിളിച്ചതിന്റെ വിവരങ്ങൾ നടൻ പുറത്ത് വിട്ടു. നിരന്തരം സിനിമകൾ നഷ്ടപ്പെട്ടതോടെ വിവേക് ഒബ്റോയ് സൽമാനോട് ക്ഷമ പറഞ്ഞു.

  എന്നാൽ ഇത് കൊണ്ടും കാര്യം ഉണ്ടായില്ല. ഈ സംഭവങ്ങൾക്ക് ശേഷം സൽമാൻ വിവേക് ഒബ്റോയിയെ കളിയാക്കുകയുണ്ടായി. ദസ് കാ ദം എന്ന ഷോയിൽ വെച്ചായിരുന്നു ഇത്. സൈറ്റിൽ നിന്ന് ഓടവെ പരിക്ക് പറ്റിയതിനെ പറ്റി സൽമാൻ ക്രിക്കറ്റർ ഹർഭജൻ സിം​ഗിനോട് സംസാരിക്കുകയായിരുന്നു.

  നിങ്ങൾ വിവേക് ഒബ്റോയ്ക്ക് പിന്നാലെ ആണോ ഓടിയതെന്ന് ഹർഭജൻ തമാശയ്ക്ക് ചോദിച്ചു. ഇത് കേട്ട ചിരിച്ച സൽമാൻ നമുക്ക് വിവേക് ഒബ്റോയിയെക്കുറിച്ച് സംസാരിക്കേണ്ട, അവൻ സമാധാനപരമായ ജീവിതം നയിക്കട്ടെ, അല്ലെങ്കിൽ ജീവിതം ഇനിയും കുറയുമെന്നാണ് സൽമാൻ പറഞ്ഞത്.

  Read more about: salman khan
  English summary
  When Salman Khan Mocked Vivek Oberoi; This Is How Salman Ruined His Career Because Of His Connection With Aishwarya Rai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X