അമ്മയെ വേണ്ട കുഞ്ഞിനെ മതി, വാടക ഗർഭധാരണത്തിലൂടെ അച്ഛനാകാൻ ഒരുങ്ങിയ സൽമാന് സംഭവിച്ചത്, തീരുമാനം മാറ്റി
ബോളിവുഡിലെ പല താരങ്ങളും വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളാവാറുണ്ട്. നടൻ ഷാരൂഖ് ഖാൻ, നിർമ്മാതാവും അവതാരകനുമായ കരൺ ജോഹർ, എക്താ കപൂർ, സണ്ണി ലിയോൺ ഏറ്റവും ഒടുവിൽ നടി ശിൽപ ഷെട്ടി തുടങ്ങിയവർ വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായിരുന്നു. സ്വന്തം ചോരയിൽ കുഞ്ഞുങ്ങൾ ജനിക്കണമെന്നുള്ള താൽപര്യമാണ് താരങ്ങളെ വാടക ഗർഭധാരണത്തിന് പ്രേരിപ്പിച്ചത്. ഷാരൂഖ് ഗൗരി ദമ്പതികളുടെ ഇളയ മകനായ അബ്രാം ഖാന്റെ ജനനം വാടക ഗർഭധാരണത്തിലൂടെയാണ്. അതുപോലെ തന്നെ നടി ശിൽപ ഷെട്ടിയുടെ മകൾ സമിഷ ജനിച്ചതും ഇങ്ങനെയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ശിൽപയ്ക്കും രാജ് കുന്ദ്രക്കും മകൾ ജനിക്കുന്നത്.
നിർമ്മാതാക്കളായ എക്തകപൂറും കരൺ ജോഹറും സിംഗിൾ പാരൻസാണ്. ഇരട്ട കുഞ്ഞുങ്ങളാണ് കരൺ ജോഹറിന്. ആൺകുഞ്ഞാണ് ഏക്ത കപൂറിന്. ബോളിവുഡിലെ നിത്യ ബ്രഹ്മചാരി സൽമാൻ ഖാനും വാടക ഗർഭധാരണത്തിലൂടെ അച്ഛനാകാൻ തായ്യാറെടുത്തിരുന്നു. എന്നാൽ പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. വാടക ഗർഭധാരണത്തിലൂടെ അച്ഛനാകാനുള്ള ശ്രമം പകുതി വഴിയിൽ ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സൽമാൻ ഖാൻ. 2015 ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിമുഖത്തിൽ സൽമാൻ പറയുന്നത് ഇങ്ങനെ. തനിക്ക് ഒരുകുഞ്ഞിനെ വേണം എന്നാൽ അതിനൊരു അമ്മയെ വേണ്ടന്നാണ് നടൻ പറയുന്നത്. ഇതിനുള്ള കാരണവും നടൻ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കൊരു മികച്ച ഭർത്താവ് ആകാൻ കഴിയില്ല. എന്നാൽ മികച്ചൊരു അച്ഛനായിരിക്കുമെന്നു സല്ല ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. തനിക്കൊരു കുഞ്ഞിനെ മാത്രമാണ് ആവശ്യം എന്നാൽ അതിനൊരു അമ്മ കൂടി വന്നാൽ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ സംഭവിക്കും. ഞാനൊരു ഭർത്താവ് ടൈപ്പ് വ്യക്തിയല്ല.

തന്റെ ഈ സ്വഭാവം ഒരിക്കലും മാറില്ലെന്നും സൽമാൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അങ്ങനെ മാറുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് അനീതിയാണെന്നും താരം തുറന്ന് പറഞ്ഞു. ഞാൻ ഒരിക്കലും മാറില്ലെന്നും വാടക ഗർഭധാരണവുമായി മുന്നോട്ട് പോയെന്നും സൽമാൻ പറഞ്ഞു. എന്നാൽ പിന്നീട് ചിന്തിച്ചപ്പോൾ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും നടൻ വെളിപ്പെടുത്തി.

അമ്മയില്ലാത്ത കുഞ്ഞുങ്ങളുടെ മനസ്സിനെ കുറിച്ചോർത്താണ് ആ ചിന്ത പകുതി വഴിയിൽ അവസാനിപ്പിച്ചതെന്ന് സൽമാൻ പറഞ്ഞു. അമ്മയില്ലാത്ത കുഞ്ഞങ്ങളെ ഞാൻ വളർത്തിയാൽ ഭാവിയിൽ മക്കൾ എന്ത് വിചാരിക്കും. ഞങ്ങൾ അമ്മയുമായി വളരെ സ്നേഹത്തിലും അടുപ്പത്തിലുമാണ് ജീവിക്കുന്നത്. കുട്ടികൾ വളരുമ്പോൾ അവർ എന്നോട് അവരുടെ അമ്മയെ കുറിച്ച് ചോദിക്കും. അച്ഛന്റെ സ്വാർത്ഥ താൽപര്യമാണ് അമ്മയില്ലാതെ തങ്ങളെ വളർത്തിയതെന്ന് അവർ ചിന്തിക്കും. അത് വളരെ സങ്കീർണ്ണമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും നടൻ പറയുന്നു.
Recommended Video

ബാച്ചിലറായി തുടരുന്ന സൽമാൻ ഖാൻ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സജീവ ചർച്ചയാണ്. താരത്തിന്റെ വിവാഹ വാർത്ത തന്നെയാണ് പലപ്പോഴും ചൂട് പിടിച്ച ചർച്ചയാകുന്നത്. വിവാഹത്തിനോട് താൽപര്യമില്ലെങ്കിലും കുഞ്ഞുങ്ങളോട് സല്ലു ഭായ്ക്ക് വലിയ താൽപര്യമാണ്. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ സഹോദരി അർപ്പിത ഖാന്റെ കുട്ടികളേടൊപ്പം കളിക്കുന്ന ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കുട്ടികളോടുള്ള താൽപര്യം താരം പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്.


Click it and Unblock the Notifications