'മാന്യമായി പെരുമാറാൻ അറിയാത്ത സൽമാനെ പാർട്ടിക്ക് വിളിക്കരുത്'; ഷാരൂഖിനോട് പൊട്ടിത്തെറിച്ച സലീം ഖാൻ!

ബോളിവുഡിന്റെ ഭായ്ജാനായ സൽമാൻ ഖാൻ മൂക്കത്ത് ദേഷ്യമുള്ള വ്യക്തി കൂടിയാണ്. ആരാധകരോടും സഹപ്രവർത്തകരോടുമെല്ലാം അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിച്ചിട്ടുമുണ്ട്. സൽമാന്റെ പെരുമാറ്റം വളരെ മോശമായി മാറിയപ്പോൾ ഇനി മുതൽ സൽമാനെ പാർട്ടികൾക്ക് പോലും വിളിക്കരുതെന്ന് അദ്ദേഹത്തിന്റെ പിതാവ് സലീം ഖാൻ ബോളിവുഡിനെ വിലക്കിയ സ്ഥിതി വരെ ഉണ്ടായിരുന്നു. സൽമാൻ ഖാന്റെ മുൻകോപം കാരണം അദ്ദേഹത്തിന്റെ കാമുകിമാർ പോലും ബന്ധം ഉപേക്ഷിച്ച് പോകുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.

സൽമാന്റെ മുൻകോപത്തിന് ഇരയായിട്ടുള്ള താരമാണ് നടി ഐശ്വര്യ റായി. ഒരുകാലത്ത് മാധ്യമങ്ങൾ ഏറെയാഘോഷിച്ച പ്രണയകഥയായിരുന്നു മുൻ ലോകസുന്ദരി ഐശ്വര്യറായ് ബച്ചന്റേയും സൽമാൻഖാന്റേയും പ്രണയം. വളരെക്കുറച്ചുകാലം മാത്രം നീണ്ടുനിന്ന പ്രണയത്തിനുശേഷം പ്രണയത്തകർച്ചയുടെ യഥാർഥകാരണം ഐശ്വര്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. സൽമാൻ ദേഷ്യം വരുമ്പോൾ തന്നെ ശാരീരികമായും മാനസീകമായും ഉപദ്രവിക്കുമായിരുന്നുവെന്നും സഹതാരങ്ങളായ അഭിഷേകുമായും ഷാരൂഖുമായുമൊക്കെ തനിക്ക് മോശം ബന്ധമുണ്ടെന്ന് സംശയിക്കുകയും ചെയ്തിരുന്നതായും ഐശ്വര്യ അന്ന് വെളിപ്പെടുത്തിയിരുന്നു.

ഐശ്വര്യ പോലും തള്ളി പറഞ്ഞ സൽമാൻ ഖാൻ

അദ്ദേഹത്തിന്റെ മദ്യപാനവും ക്രൂരതയും സഹിച്ചാണ് അത്രയും നാൾ കൂടെ നിന്നതെന്നും ഇനി തന്നെക്കൊണ്ട് അതിന് കഴിയില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. തന്നോട് പ്രണയത്തിലായിരുന്ന സമയത്തും മറ്റ് പെൺകുട്ടികളുമായി അടുപ്പമുണ്ടായിരുന്നുവെന്ന് സൽമാൻ തന്നോട് തുറന്ന് സമ്മതിച്ചതായും മറ്റേതൊരു സ്ത്രീയേയും പോലെ സ്നേഹിക്കുന്ന പുരുഷന്റെ അത്തരം പ്രവർത്തികൾ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും ഇത്തരം ദുരനുഭവങ്ങൾക്ക് ശേഷമാണ് സൽമാനുമായി പിരിയാൻ തീരുമാനിച്ചതെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. വേർപിരിയാൻ തീരുമാനിച്ചപ്പോൾ മുതൽ ഇനിയൊരിക്കലും സൽമാനൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന തീരുമാനം ഐശ്വര്യ എടുത്തിരുന്നു. ഇതുവരെ ആ തീരുമാനത്തിൽ നിന്ന് അവർ വ്യതിചലിച്ചില്ല.

സംവിധായകനെ തല്ലി

സൽമാന്റെ മുൻകോപത്തെ കുറിച്ച് ഷാരൂഖ് ഖാൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. എന്റെ വീട്ടിൽ ഒരു പാർ‌ട്ടി നടന്നിരുന്നു. അതിൽ ജാക്കി ഷ്റോഫ് ഉൾപ്പടെയുള്ള താരങ്ങളും സൽമാൻ ഖാനുമെല്ലാം ഉണ്ടായിരുന്നു. അന്ന് സൽമാൻ നന്നായി മദ്യപിച്ചിരുന്നു. പെട്ടന്ന് പാർട്ടിയിലെ കാര്യങ്ങൾ മാറി മറിഞ്ഞു. സംവിധായകൻ സുഭാഷ് ഘായിയെ ഐശ്വര്യ റായിയുടെ പേര് പറഞ്ഞ് സൽമാൻ മർദ്ദിക്കാൻ തുടങ്ങി. ഉടൻ എല്ലാവരും വന്ന് ഇരുവരേയും പിടിച്ച് മാറ്റി. സുഭാഷ് ഘായിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞയച്ചു. പിറ്റേ ദിവസം സൽമാൻ‌ ഖാന്റെ അച്ഛൻ സലീം ഖാൻ എന്നെ വിളിച്ച് ​ദേഷ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
ഷാരൂഖിനോട് ദേഷ്യപ്പെട്ട് സൽമാൻ‌ ഖാന്റെ അച്ഛൻ

പൊതുപരിപാടികളിൽ മാന്യമായി പെരുമാറാൻ അറിയാത്ത സൽമാനെ എന്തിനാണ് നിങ്ങൾ പാർട്ടിക്ക് വിളിക്കുന്നത്? ഒരു സീനിയർ സംവിധായകനെ തല്ലാൻ അവന് എങ്ങനെ ധൈര്യം വന്നു? ഇനിയൊരിക്കലും അവനെ അത്തരം പാർട്ടികളിലേക്ക് വിളിക്കരുത്... അയാൾക്ക് സ്വയം എങ്ങനെ പെരുമാറണമെന്ന് അറിയില്ല. അദ്ദേഹം പറഞ്ഞ ശേഷം ഞാൻ അദ്ദേഹത്തോട് പറഞ്ഞു എന്തുകൊണ്ടാണ് നിങ്ങൾ സൽമാനോട് ഇതൊന്നും ചോദിക്കാത്തത് എന്ന്. സൽമാൻ അമിതമായി മദ്യപിച്ചിട്ടുണ്ടന്നാണ് ഞാൻ മനനസിലാക്കിയത്. പക്ഷേ അന്ന് വൈകുന്നേരം വ്യക്തിപരമായ എന്തോ തർക്കം ഇരുവരും തമ്മിൽ ഉണ്ടായിരുന്നിരിക്കണം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം സൽമാൻ സുഭാഷിന്റെ വീട്ടിലേക്ക് പോയി ക്ഷമാപണം നടത്തിയെന്നും ഞാൻ അറഞ്ഞിരുന്നു. ചെയ്യാൻ പാടില്ലാത്തതാണ് താൻ ചെയ്തതെന്ന് സൽമാൻ‌ സുഭാഷിനോട് പറഞ്ഞതായിട്ടാണ് ‍ഞാൻ പിന്നീട് മനസിലാക്കിയത്. സൽമാനും ഷാരൂഖും അന്നും ഇന്നും അടുത്ത സുഹൃത്തുക്കളാണ്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X