നീയല്ല എനിക്ക് ഭക്ഷണം തരുന്നത്; ഒതുക്കാൻ നോക്കിയ സൽമാനോട് തുറന്നടിച്ച സരോജ് ഖാൻ

ബോളിവുഡിലെ സൂപ്പർസ്റ്റാറാണ് സൽമാൻ ഖാൻ. ഹിന്ദി സിനിമാ രം​ഗത്തെ നെടുംതൂണുകളിലൊന്നായി അറിയപ്പെടുന്ന സൽമാന് ബോളിവുഡിൽ ഒരാളെ വളർത്താനും തളർത്താനുമുള്ള കെൽപ്പുണ്ട്. ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. ബോളിവുഡിലേക്ക് കടന്ന് വരുന്ന പല പുതുമുഖങ്ങൾക്കും സൽമാന്റെ പിന്തുണ ലഭിക്കാറുണ്ട്. അതാേടൊപ്പം തന്നെ ഇതിനൊരു മറുവശവുമുണ്ട്. നടൻ വിവേക് ഒബ്റോയുടെ കരിയറിലുണ്ടായ വീഴ്ചയ്ക്ക് കാരണം സൽമാനാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്.

മുൻ കാമുകി ഐശ്വര്യയ്ക്ക് വിവേക് ഒബ്റോയുമായുള്ള സൗഹൃദമാണ് സൽമാനെ ചൊടിപ്പിച്ചത്. നിരവധി അവസരങ്ങൾ വിവേക് ഒബ്റോയ്ക്ക് സൽമാൻ ഖാൻ കാരണം നഷ്ടപ്പെട്ടു. ഇന്നും ഇതിന്റെ പേരിൽ വിമർശനം സൽമാന് കേൾക്കാറുണ്ട്. സൽമാനുമായി അസ്വാരസ്യം വന്ന മറ്റൊരു പ്രമുഖ വ്യക്തിയാണ് അന്തരിച്ച ഡാൻസ് കൊറിയോ​ഗ്രഫർ സരോജ് ഖാൻ. ഒരു അഭിമുഖത്തിൽ സരോജ് ഖാൻ തന്നെയാണ് സൽമാനുമായുണ്ടായ അകൽച്ചയെക്കുറിച്ച് സംസാരിച്ചത്. ‌

Salman Khan

1999 ൽ ഇറങ്ങിയ അന്ധാസ് അപ്നാ അപ്നാ എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവമാണ് അകൽച്ചയ്ക്ക് കാരണമായത്. ആമിർ ഖാനും സൽമാൻ ഖാനുമായിരുന്നു സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തത്. സിനിമയിലെ ഡാൻസ് കൊറിയോ​ഗ്രാഫ് ചെയ്ത സരോജ് ഖാൻ ആമിർ ഖാന് തന്നേക്കാൾ മികച്ച ഡാൻസ് സ്റ്റെപ്പുകൾ നൽകിയതാണ് സൽമാൻ ഖാനെ ചൊടിപ്പിച്ചത്. ഞാനൊരു സൂപ്പർസ്റ്റാർ ആയാൽ നിങ്ങൾക്ക് എന്റെ സിനിമകളിൽ വർക്ക് തരില്ലെന്ന് സൽമാൻ സരോജ് ഖാനോട് പറയുകയും ചെയ്തു.

എന്നാൽ സംവിധായകൻ പറഞ്ഞത് എന്താണോ അതനുസരിച്ചുള്ള ചുവടുകളാണ് സൽമാന് നൽകിയതെന്നായിരുന്നു സരോജ് ഖാന്റെ വാദം. സൽമാൻ തനിക്കൊപ്പം പ്രവർത്തിച്ചില്ലെങ്കിൽ കുഴപ്പമില്ല. ഭക്ഷണം തരുന്ന അള്ളാഹുവാണ്, നീയല്ലെന്ന് സരോജ് ഖാൻ അഭിമുഖത്തിൽ തുറന്നടിക്കുകയും ചെയ്തു. സരോജ് ഖാൻ അന്ന് നൽകിയ ഈ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

Salman Khan, Saroj Khan

സൽമാനുമായി പിന്നീട് സരോജ് ഖാൻ രമ്യതയിലെത്തി. വർഷങ്ങൾ കഴിഞ്ഞാണ് സൽമാൻ തന്റെ വാശി കളഞ്ഞത്. അന്ന് സരോജ് ഖാന് സിനിമകളിൽ അവസരം കുറഞ്ഞ സമയമായിരുന്നു. ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് സൽമാൻ ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് വർക്കുകൾ ഇല്ല, അതിനാൽ യുവനടിമാരെ ക്ലാസിക്കൽ ഡാൻസ് പഠിപ്പിക്കുകയാണെന്ന്.

ഇനി എനിക്കൊപ്പം പ്രവർത്തിക്കാമെന്ന് സൽമാൻ പറഞ്ഞു. വാക്കിന് വില നൽകുന്ന ആളാണ് സൽമാൻ. അതിനാൽ തനിക്ക് തന്ന വാക്ക് പാലിക്കുമെന്നും 2019 ൽ നൽകിയ അഭിമുഖത്തിൽ സരോജ് ഖാൻ പറഞ്ഞു. 2020 ൽ സരോജ് ഖാൻ മരണപ്പെട്ടു. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഡാൻസ് നമ്പറുകളിൽ പലതും കൊറിയോ​ഗ്രഫ് ചെയ്തത് സരോജ് ഖാനാണ്.

മികച്ച കൊറിയോ​ഗ്രാഫർക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ സരോജ് ഖാൻ എട്ട് തവണ ഫിലിം ഫെയർ പുരസ്കാരവും സ്വന്തമാക്കി. ശ്രീദേവിയുടെയും മാധുരി ദീക്ഷിതിന്റെയും പല ഹിറ്റ് നൃത്ത രം​ഗങ്ങളും ഒരുക്കിയത് സരോജ് ഖാനാണ്. ഇവരുമായെല്ലാം അടുത്ത സൗഹൃദം സരോജ് ഖാനുണ്ടായിരുന്നു.

2018 ൽ സരോജ് ഖാൻ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. കാസ്റ്റിം​ഗ് കൗച്ചിനെ ന്യായീകരിച്ച് കൊണ്ട് നടത്തിയ പരാമർശമാണ് പ്രശ്നമായത്. കാസ്റ്റിം​ഗ് കൗച്ചിലൂടെ ജോലി ലഭിക്കുന്നുണ്ട്. പെൺകുട്ടികളെ റേപ്പ് ചെയ്ത് ഉപേക്ഷിക്കുകയല്ല ചെയ്യുന്നത്. കലാവാസനയുള്ള സ്ത്രീകൾ അവരെ വിൽക്കില്ലെന്നും സരോജ് ഖാൻ പറഞ്ഞു. പരാമർശം വിവാദമായതോടെ സരോജ് ഖാൻ മാപ്പും പറഞ്ഞു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X