ആമീറിന്റെ ആ പെരുമാറ്റത്തിൽ ദിവ്യ കരഞ്ഞു!! അവസാന നിമിഷം താരത്തെ രക്ഷിച്ചത് സൽമാൻ
ചുരുങ്ങി സമയം കൊണ്ട് സിനിമ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ദിവ്യ ഭാരതി.നക്ഷത്ര കണ്ണുകളുള്ള ആരേയും ആകാർഷിക്കുന്ന പുഞ്ചിരിയുള്ള സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച താരമായിരുന്നു ദിവ്യ ഭാരതി. സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ചിട്ടും അഭിനയിച്ച് കൊതി തീരും മുൻപ് തന്നെ താരം ഈ ലോകത്തിൽ നിന്ന് എന്നന്നേക്കുമായി യാത്ര പറയുകയായിരുന്നു.
19ാം വയസ്സിലാണ് ദിവ്യ വെള്ളിത്തിരയിൽ എത്തുന്നത്. മൂന്ന് വർഷം കൊണ്ട് കോളിവുഡ്, ടോളിവുഡ്, ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു.തെലുങ്കിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം കേവലം 21 സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. ഇപ്പോഴിത പുറത്തു വരുന്നത് നടിയും അമീർ ഖാനും തമ്മിലുണ്ടായ പ്രശ്നത്തെ കുറിച്ചാണ്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്.

ലണ്ടനിലെ ഷോയ്ക്കിടയിൽ പ്രശ്നം
നടി ബോളിവുഡിൽ സജീവമായിരുന്ന കാലം. ലണ്ടനിലെ ഒരു സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു അമീറും ദിവ്യയും തമ്മിൽ പ്രശ്നം നടക്കുന്നത്. ദിവ്യയുടെ എന്തോ പെരുമാറ്റം ആമീറിന് ഇഷ്ടപ്പെട്ടിരുന്നില്ല. അത് അദ്ദേഹം പരിപാടിയുടെ സംഘാടകരോട് അന്ന് തന്നെ പറയുകയും ചെയ്തിരുന്നു. ഇത് അന്ന് വാർത്താ പ്രാധാന്യം നേടിയിരുന്നതുമാണ്,

ദിവ്യയ്ക്കൊപ്പം നൃത്തം ചെയ്യില്ല
അന്നത്തെ പരിപാടിയിൽ ദിവ്യയും ആമീർഖാനും തമ്മിലുള്ള ഡാൻസ് പരിപാടിയുണ്ടായിരുന്നു. എന്നാൽ അതിൽ നിന്ന് ആമീർ ഖാൻ പിൻമാറുകയായിരുന്നു. സംഘടകർ പറഞ്ഞിട്ടു പോലും നടിയോടൊപ്പം നൃത്തം ചെയ്യില്ലെന്ന് താരം കടുപ്പിച്ചു പറഞ്ഞിരുന്നു . തുടർന്ന് അന്നത്തെ ഷോ ആമീർ ജൂഹി ചൗളയ്ക്കൊപ്പമായിരുന്നു ചെയ്തിരുന്നത്.

നടിയ്ക് പിൻമാറാൻ കഴിയില്ല
ആമീറിന്റെ പെരുമാറ്റം ദിവ്യയെ വല്ലാതെ സങ്കടപ്പെടുത്തിയ നടി പൊട്ടിക്കരയുകയും ചെയ്തു.. ഏറ്റെടുത്ത് ആ പരിപാടിയിൽ നിന്ന് ദിവ്യയ്ക്ക് പിൻമാറാനും സാധിക്കില്ലായിരുന്നു. അങ്ങനെ പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന സമയത്താണ് ദിവ്യയ്ക്ക് സഹായവുമായി സൽമാൻഖാൻ എത്തിയത്. ആമീറിനു പകരം സൽമാൻഖാനാണ് അന്ന് താരത്തിനോടൊപ്പം നൃത്തം ചെയ്തത്.

ഫ്ലറ്റിൽ നിന്ന് താഴെ വീണു
1993 ഏപ്രിൽ 5 നായിരുന്നു സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ മരണം. ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് കാല് വഴുതി താഴെ വീണായിരുന്നു താരത്തിന്റെ മരണം. മരണം സംഭവിക്കുമ്പോൾ താരം മദ്യലഹരിയിൽ ആയിരുന്നെന്നും ഇതാണ് മരണ കാരണമെന്നുമാണ് പോലീസ് നിഗമനം. എന്നാൽ നടിയുടെ മരണത്തെ സംബന്ധിച്ച് നിരവധി കഥകൾ പ്രചരിച്ചിരുന്നു. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു പ്രചരിച്ചിരുന്നു. ഭർത്താവ് സംവിധായകനെതിരെ ആരോപണങ്ങളും ഉയർന്നിരുന്നു.


Click it and Unblock the Notifications











