ഷാരൂഖിനൊപ്പം അഭിനയിക്കവെ സെറ്റിൽ സൽമാൻ; ഐശ്വര്യക്ക് പിന്നാലെ അലഞ്ഞ് നടൻ; ഐശ്വര്യ അന്ന് കരഞ്ഞു!
ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു സൽമാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയവും വേർപിരിയലും. ഐശ്വര്യ ലോക പ്രശസ്തയായ താരമായി നിൽക്കുന്ന സമയം, സൽമാൻ ആണെങ്കിൽ അന്ന് ബോളിവുഡിലെ ബാഡ് ബോയ് ഇമേജിൽ നിൽക്കുന്ന സൂപ്പർ സ്റ്റാർ. ഇരുവരും തമ്മിൽ എങ്ങനെ ഒത്തു ചേർന്നെന്നായിരുന്നു അന്ന് സിനിമാ ലോകത്തെ ചോദ്യം.
ഇവരുടെ സംശയങ്ങൾ പോലെ തന്നെയാണ് പിന്നീട് സൽമാൻ-ഐശ്വര്യ ബന്ധത്തിൽ സംഭവിച്ചത്. സൽമാന്റെ ഉപദ്രവം സഹിക്ക വയ്യാതെ ഐശ്വര്യ ഈ ബന്ധത്തിൽ നിന്ന് പിന്മാറി. സൽമാനെതിരെ ഗുരുതര ആരോപണങ്ങളാണ് ഐശ്വര്യ അന്ന് ഉന്നയിച്ചത്.

സൽമാൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും തന്റെ കരിയറിൽ വരെ നഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ഐശ്വര്യ ആരോപിച്ചു. വർഷങ്ങൾക്കിപ്പുറവും സൽമാൻ-ഐശ്വര്യ പ്രണയ കഥ ബോളിവുഡിൽ നിലനിൽക്കുന്നു. സൽമാൻ ഖാൻ പിന്നീട് നിരവധി നടിമാരുമായി പ്രണയത്തിലായി.
ഐശ്വര്യയാവട്ടെ 2007 ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടന്നു. ഇരുവർക്കും ഇന്ന് ആരാധ്യ എന്ന മകളുമുണ്ട്. ഐശ്വര്യയോളം സൽമാൻ മറ്റാരെയും പിന്നീട് സ്നേഹിച്ചിട്ടില്ല എന്നാണ് സിനിമാ ലോകത്തെ സംസാരം.

ഐശ്വര്യ റായുടെ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ദേവദാസ്. ഷാരൂഖ് ഖാൻ ആയിരുന്നു ഈ സിനിമയിലെ നായകൻ. യഥാർത്ഥത്തിൽ ഈ സിനിമയിൽ സൽമാൻ ഖാനെ നായകനാക്കും എന്നാണ് സൽമാൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലി തെരഞ്ഞെടുത്തത് ആവട്ടെ ഷാരൂഖിനെയും. എന്നാൽ പ്രേക്ഷകർ കാണുന്നില്ലെങ്കിലും ദേവദാസിൽ സൽമാൻ ഖാന്റെ സാന്നിധ്യം ഉണ്ട്.

ഷാരൂഖിനെക്കുറിച്ച് അനുപമ ചോപ്ര എഴുതിയ കിംഗ് ഓഫ് ബോളിവുഡ്: ഷാരൂഖ് ആന്റ് ദ സെഡക്ടീവ് വേൾഡ് ഓഫ് ഇന്ത്യൻ സിനിമ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. കടുത്ത പ്രണയത്തിലായിരുന്ന ഐശ്വര്യയും സൽമാനും ഇടയിൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുത്ത ഒരു സമയം ഉണ്ടായിരുന്നു.
ഈ ഘട്ടത്തിലാണ് ദേവദാസ് ഷൂട്ടിംഗ് നടക്കുന്നത്. ഐശ്വര്യയെ നഷ്ടപ്പെടുമെന്ന ഭയത്തിൽ സൽമാൻ സ്വയം നശിച്ച് കൊണ്ടിരിക്കുന്ന സമയമായിരുന്നത്രെ ഇത്. ദേവദാസ് ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുമ്പോൾ സൽമാൻ ഈ സെറ്റിൽ ഉണ്ടായിരുന്നു. സീനുകൾ ചിത്രീകരിക്കുന്നതിൽ സൽമാൻ ഇടപെടുകയും ചെയ്തിരുന്നു.

സിനിമയിൽ ഐശ്വര്യയുടെ കാലിൽ തറച്ച മുള്ള് ഷാരൂഖ് എടുത്ത് കളയുന്ന ഒരു രംഗം ഉണ്ട്. ഐശ്വര്യയുടെ കാൽപാദവും ഷാരൂഖിന്റെ കൈയും മാത്രമേ ഈ സീനിൽ കാണുന്നുള്ളൂ. യഥാർത്ഥത്തിൽ ആ സീനിൽ കാണുന്ന കൈ സൽമാൻ ഖാന്റേതാണ്. ഷാരൂഖിന്റെ സമ്മത പ്രകാരം സൽമാൻ ആ സീനിൽ എത്തുകയായിരുന്നു. സൽമാനും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ച അവസാന സീൻ ആണിത്.

വൈകാരികമായ ആ സീനിൽ ഐശ്വര്യ കരഞ്ഞെന്നും പുസ്തകത്തിൽ പറയുന്നു. ഈ സിനിമയ്ക്കിടെ പ്രശ്ന കലുഷിതമായിരുന്നു ഐശ്വര്യ-ഷാരൂഖ് ബന്ധം പിന്നീട് അവസാനിച്ചു. സിനിമയിൽ ഷാരൂഖ് ആയിരുന്നു കാമുകിക്ക് വേണ്ടി സ്വയം നശിക്കുന്ന ദേവദാസ് എങ്കിൽ യഥാർത്ഥ ജീവിതത്തിൽ അത് സൽമാൻ ആയിരുന്നെന്നും പുസ്തകത്തിൽ പറയുന്നു.


Click it and Unblock the Notifications