പാര്‍ട്ടിയില്‍ വെച്ച് സല്‍മാന്‍ ഖാനെ തല്ലി പെണ്‍കുട്ടി; എന്നിട്ടും ദേഷ്യപ്പെടാതെ സൂപ്പര്‍താരം
ബോളിവുഡിലെ മൂന്ന് കിംഗ് ഖാന്മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങളായി സൂപ്പര്‍താര പദവിയില്‍ തന്നെ നില്‍ക്കുകയാണ് താരം. മസില്‍ ബോഡി കൊണ്ട് യുവാക്കളടക്കം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള സല്‍മാന്‍ പക്ഷേ വിവാദ നായകന്‍ കൂടിയാണ്. പലപ്പോഴും കേസുകളില്‍ കുടുങ്ങിയും പ്രശ്‌നങ്ങളുണ്ടാക്കിയുമെല്ലാം താരത്തിന് ജയില്‍ വാസം വരെ ലഭിച്ചിരുന്നു. സ്ഥിരമായി വിവാദങ്ങള്‍ ഉണ്ടാക്കി തുടങ്ങിയതോടെ ബോളിവുഡിലെ ബാഡ് ബോയ് എന്ന ഇമേജും സല്‍മാന്റെ പേരിലായി.
ഡല്‍ഹിയില്‍ നിന്നും ഒരു പെണ്‍കുട്ടി സല്‍മാന്‍ ഖാനെ തല്ലുന്നത് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. പൊതുസ്ഥലത്ത് വെച്ച് നടന്ന ഈ കാര്യം അന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. ഇപ്പോഴിതാ അന്ന് നടന്ന സംഭവങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും പ്രചരിക്കുകയാണ്. വിശദമായി വായിക്കാം...

2009 ലാണ് വിവാദമായ ഈ സംഭവം നടക്കുന്നത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് സിനിമാ താരങ്ങളടക്കം പങ്കെടുക്കുന്നൊരു പാര്‍ട്ടി നടക്കുകയായിരുന്നു. അതിലേക്ക് ഡല്‍ഹിയിലെ പ്രശസ്തനും ധനികനുമായ ഒരാളുടെ മകള്‍ മോണിക്ക ഇടിച്ച് കയറി വന്നിരുന്നു. സ്വകാര്യമായി നടത്തിയ പാര്‍ട്ടിയിലേക്ക് ഈ പെണ്‍കുട്ടി മദ്യപിച്ച് കയറി എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ സല്‍മാന്റെ മുഖത്തിനിട്ട് ആ കുട്ടി അടിക്കുകയായിരുന്നു. എന്നാല്‍ ഏറ്റവും അത്ഭുതം സല്‍മാന്‍ വളരെ ശാന്തനായി തന്നെ പ്രതികരിച്ചതാണ്.
സാധാരണ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെ വരാറുള്ള സല്‍മാന്‍ ഇവിടെ ആത്മസംയമനം പാലിച്ചിരുന്നു. ആ പെണ്‍കുട്ടിയെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും അവര്‍ക്ക് പുറത്ത് കടക്കാനുള്ള വഴി കാണിക്കാന്‍ സെക്യൂരിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു. സല്‍മാന് പുറമേ നടി സുസ്മിത സെന്‍, സല്‍മാന്റെ സഹോദരന്‍ സുഹൈല്‍ ഖാന്‍. ഷിബാനി കശ്യാപ്. വിജേന്ദര്‍ സിംഗ് എന്നിവരടക്കം പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് അതിഥികളെയും ഈ പെണ്‍കുട്ടി അപമാനിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പുരുഷ സുഹൃത്തിനൊപ്പം ആദ്യം പാര്‍ട്ടിയിലേക്ക് പ്രവേശിക്കാന്‍ ആയിരുന്നു മോണിക്ക ശ്രമിച്ചത്. വളരെ ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും അകത്തേക്ക് പ്രവേശിക്കണമെന്ന് ആക്രേശിക്കുകയും ചെയ്തു. എന്നാല്‍ മോണിക്കയെ അകത്തേക്ക് കടത്തി വിടരുതെന്നാണ് സെഹൈല്‍ ഖാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ബഹളം കേട്ട് സല്‍മാന്‍ മോണിക്ക ബഹളം വെക്കുന്നിടത്തേക്ക് ചെന്നു. അവള്‍ മോശമായി പെരുമാറുകയും സുസ്മിത സെന്നിനെ അധിക്ഷേപിക്കുകയും ചെയ്തു. സല്‍മാന്‍ വളരെ മാന്യമായി പെണ്‍കുട്ടിയോട് പോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവള്‍ പെട്ടെന്ന് നടനെ തല്ലുകയായിരുന്നു.


Click it and Unblock the Notifications











