അവൾ സന്തോഷമായി ജീവിക്കട്ടെ; ഐശ്വര്യ റായ് കുറ്റപ്പെടുത്തിയ ശേഷവും സൽമാൻ ഖാൻ പറഞ്ഞത്

ബോളിവുഡിൽ പല താരങ്ങളും പ്രണയത്തിലായിട്ടുണ്ടെങ്കിലും വർഷങ്ങൾക്കിപ്പുറവും ചർച്ചയാകുന്ന പ്രണയ കഥയാണ് സൽമാൻ ഖാന്റെയും ഐശ്വര്യ റായുടേതും. രണ്ട് പേരുടെയും ജീവിതത്തിലെ മറക്കാനാകാത്ത സംഭവങ്ങളിലൊന്നാണിത്. സൽമാന്റെ പ്രതിച്ഛായക്ക് ഈ പ്രണയത്തകർച്ചയുണ്ടാക്കിയ കോട്ടം ചെറുതല്ല. ബാ‍ഡ് ബോയ് ഇമേജിലാണ് അന്നും ഇന്നും സൽമാൻ സിനിമാ രം​ഗത്ത് അറിയപ്പെടുന്നത്. നടന്റെ മോശം സംഭവമാണ് ഐശ്വര്യ റായ് ബന്ധം ഉപേക്ഷിക്കാൻ കാരണമായതെന്ന് ബോളിവുഡിൽ അടക്കം പറച്ചിലുണ്ട്.

1997 ലാണ് ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലി ചിത്രമായ ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു അടുപ്പം തുടങ്ങിയത്. ഐശ്വര്യയെ ഭ്രാന്തമായി സ്നേഹിച്ച സൽമാൻ പക്ഷെ പലപ്പോഴും അതിര് കടന്നു. ഐശ്വര്യ അഭിനയിക്കുന്ന സെറ്റുകളിൽ സൽമാനെത്തുന്നത് പതിവായി. മദ്യപിച്ചെത്തി നടിയെ ശല്യം ചെയ്തു. സഹപ്രവർത്തകരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് നടിയെ സംശയിച്ചു. ഒടുവിൽ സഹികെട്ടാണ് ഐശ്വര്യ ഈ ബന്ധം ഉപേക്ഷിക്കുന്നത്.

Salman Khan, Aishwarya Rai

ബ്രേക്കപ്പിന് ശേഷം ഒരിക്കൽ മാധ്യമങ്ങളോട് സംസാരിക്കവെ ഐശ്വര്യ റായ് തന്നെയാണ് ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. പൊതുവെ സൽമാനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ ബോളിവുഡിലെ ആരും ധൈര്യപ്പെടാറില്ല. എന്നാൽ ലോകമറിയപ്പെടുന്ന താരസുന്ദരിയായ ഐശ്വര്യ ന‌ടത്തിയ തുറന്ന് പറച്ചിൽ വലിയ തോതിൽ ചർച്ചയായി. സൽമാന്റെ ഇമേജിന് വലിയ മങ്ങലുണ്ടാക്കാൻ ഇത് കാരണമായി.

എന്നാൽ പിന്നീട് സൽമാനെക്കുറിച്ച് ഐശ്വര്യ സംസാരിച്ചിട്ടില്ല. കഴിഞ്ഞ് പോയ അധ്യായം വീണ്ടും വലിച്ചിഴയ്ക്കാൻ നടി ആ​ഗ്രഹിച്ചില്ല. അഭിഷേക് ബച്ചനുമായാണ് പിന്നീട് ഐശ്വര്യ അടുക്കുന്നത്. 2007 ൽ ഇരുവരും വിവാഹവും ചെയ്തു. ഐശ്വര്യ-അഭിഷേക് വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം സൽമാൻ ഖാൻ ന‌ടത്തിയ പ്രതികരണം ബോളിവുഡിനെ തെല്ലൊന്ന് അമ്പരപ്പിച്ചിരുന്നു.

Salman Khan, Aishwarya Rai

ഐശ്വര്യയുടെ കുടുംബ ജീവിതത്തിന് ആശംസകൾ അറിയിക്കുകയാണ് സൽമാൻ ചെയ്തത്. അവൾ അഭിഷേകിനെ വിവാഹം ചെയ്തതിൽ ഞാൻ സന്തോഷവാനാണ്. നല്ലൊരു കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് അഭിഷേക്. അവൾ സന്തോഷകരമായ ജീവിതം ജീവിക്കാനാണ് താന​ഗ്രഹിക്കുന്നതെന്നും സൽമാൻ ഖാൻ അന്ന് വ്യക്തമാക്കി.

ഐശ്വര്യയെ നഷ്‌ടപ്പെട്ടപ്പോൾ ഏറെ നിരാശപ്പെട്ട സൽമാൻ ഇത്തരമൊരു പ്രതികരണം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് മറ്റ് പ്രണയ ബന്ധങ്ങളിലേക്ക് കടന്നപ്പോഴും സൽമാന് നിരാശയാണുണ്ടായത്. കത്രീന കൈഫാണ് സൽമാൻ പിന്നീട് പ്രണയിച്ച താര സുന്ദരി. നടിക്ക് കരിയറിലെയും ജീവിതത്തിലെയും രക്ഷകനായി നിന്നെങ്കിലും ഈ ബന്ധവും മുന്നോട്ട് പോയില്ല.

57 കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതനാണ്. വിവാഹത്തിന്റെ പ്രായം കഴിഞ്ഞ് പോയെന്നാണ് സൽമാൻ പറയുന്നത്. ബ്രേക്കപ്പിന് ശേഷം സൽമാനുമായി ഒരു സൗഹൃദത്തിന് പോലും ഐശ്വര്യ റായ് തയ്യാറായി‌ട്ടില്ല. അഭിമുഖങ്ങളിൽ ഇതേക്കുറിച്ചുള്ള ചോദ്യങ്ങളും നടി പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. സൽമാനെതിരെ തിരിഞ്ഞ മിക്കവർക്കും പിന്നീട് കരിയറിൽ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്.

അത്രമാത്രം സ്വാധീനം നടനുണ്ട്. എന്നാൽ വിവാദങ്ങൾ ഐശ്വര്യയുടെ ബോളിവുഡിലെ സ്ഥാനം നഷ്‌ടപ്പെടുത്തിയില്ല. സ്വാധീനങ്ങളെ കവച്ച് വെക്കാൻ പറ്റുന്ന താരമൂല്യം ഒരു പരിധി വരെ ഐശ്വര്യ റായ്ക്കുണ്ടായിരുന്നു. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത തമിഴ് ചിത്രം മികച്ച വിജയം നേടി. കിസി കാ ഭായ് കിസി കാ ജാൻ ആണ് സൽമാന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X