ജൂഹി ചൗളയെ പ്രണയിച്ച സല്‍മാന്‍ ഖാന്‍, അദ്ദേഹമായിരുന്നു തടസ്സം, അന്നത്തെ വാക്കുകള്‍ വീണ്ടും വൈറല്‍

സ്‌ക്രീനിലെ പ്രണയകഥ മാത്രമല്ല താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ശ്രദ്ധിക്കപ്പടാറുണ്ട്. ബോളിവുഡിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ സല്‍മാന്‍ ഖാന്റെ പ്രണയകഥ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായ ജൂഹി ചൗളയുമായുള്ള പ്രണയത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോള്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജൂഹി 53ാം പിറന്നാളാഘോഷിച്ചത്. അതിനിടയിലായിരുന്നു സല്ലുവിന്‍രെ വാക്കുകളും വൈറലായത്.

നായികയായി തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ജൂഹി ബിസിനസുകാരനെ വിവാഹം ചെയ്തത്. സിനിമയില്‍ അധികമാര്‍ക്കും അറിയില്ലായിരുന്നു ഇവരുടെ വിവാഹം. അഭിനയത്തില്‍ ഇനി അവസരം ലഭിക്കില്ലേയെന്ന തരത്തിലുള്ള ആശങ്കയെത്തുടര്‍ന്നായിരുന്നു താരം വിവാഹം രഹസ്യമാക്കിയത്. പിറന്നാള്‍ ദിനത്തില്‍ തനിക്ക് പൂക്കളയക്കുന്നവരോട് മറ്റൊരു നിര്‍ദേശമായിരുന്നു താരം മുന്നോട്ട് വെച്ചത്. പൂവ് അയക്കുന്നതിന് പകരം മരങ്ങള്‍ വെച്ച് പിടിപ്പിക്കാനായിരുന്നു താരം പറഞ്ഞത്.

ജൂഹി ചൗളയെ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് സൽമാൻ ഖാൻ. മുന്‍പ് പറഞ്ഞിരുന്നു. അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ജൂഹിയോട് തനിക്കുണ്ടായിരുന്ന ഇഷ്ടം തുറന്നു പറയുന്ന സൽമാന്റെ പണ്ടത്തെ ഒരു ചാറ്റ് ഷോയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

Juhi Chawla

ആരാധന തോന്നുന്ന വ്യക്തിത്വമായിരുന്നു ജൂഹിയുടേത്. ജൂഹിയുടെ അച്ഛനോട് ജൂഹിയെ എനിക്ക് തരുമോയെന്ന് ചോദിച്ചെങ്കിലും 'നോ' എന്നായിരുന്നു മറുപടി. ജൂഹിയെ വിവാഹം ചെയ്യാൻ മാത്രം താൻ വളർന്നിരുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതെന്നും സൽമാൻ ഖാന്‍ പറയുന്നു.

പ്രധാന കഥാപാത്രങ്ങളായി ഇരുവരും ഒരു സിനിമയിൽ പോലും ഒന്നിക്കാത്തതിന്റെ കാരണവും സൽമാൻ വെളിപ്പെടുത്തിയിരുന്നു. ജൂഹി തന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നായിരുന്നു സൽമാന്‍ പറഞ്ഞത്. ഐശ്വര്യ റായി, കത്രീന കൈഫ് തുടങ്ങി നിരവധി നായികമാരുടെ കാമുകനായി ഗോസിപ്പ് കോളങ്ങളില്‍ സല്ലു നിറഞ്ഞു നിന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X