വീട്ടിൽ ഭക്ഷണം പോലുമില്ലാത്ത കാലം; ചായ കുടിച്ചത് അങ്കിളിന്റെ വീട്ടിൽ നിന്ന്; സൽമാന്റെ പ്രതിസന്ധി നാളുകൾ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. സൽമാന് മാത്രം അവകാശപ്പെടാൻ കഴിയുന്ന വലിയ ആരാധക വൃന്ദം ബോളിവുഡിലുണ്ട്. സൽമാൻ ചിത്രങ്ങൾ ബോക്സ് ഓഫീസിലുണ്ടാക്കുന്ന തരം​ഗവും ചെറുതല്ല. അന്നും ഇന്നും ബാഡ് ബോയ് ഇമേജിലാണ് സൽമാൻ ബി ടൗണിൽ അറിയപ്പെടുന്നത്. ഇതിന്റെ പേരിൽ നടനെ വിമർശിക്കുന്നവരും ചെറുതല്ല.

ബി ടൗണിൽ ഒരാളുടെ കരിയർ വളർത്താനും തളർ‌ത്താനുമുള്ള കെൽപ്പ് സൽമാനുണ്ട്. ഇഷ്ടമില്ലാത്തവരെ ഒതുക്കാൻ നടൻ മടിക്കാറുമില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിവേക് ഒബ്റോയ്ക്ക് കരിയറിൽ സംഭവിച്ച തകർച്ചയാണ്. ഒരുകാലത്ത് കൈനിറയെ അവസരങ്ങളുമായി കരിയറിൽ സജീവമായിരുന്ന വിവേക് ഒബ്റോയ്ക്ക് പിന്നീട് സിനിമകൾ നഷ്ടമായി. സൽമാന്റെ കൈകളാണ് ഇതിന് പിന്നിലെന്ന് ബി ടൗണിൽ സംസാരമുണ്ട്.

Salman Khan

അതേസമയം ഇന്നത്തെ താരമൂല്യമോ രാജകീയ ജീവിതമോ ഒന്നും ഇല്ലാത്ത ഒരുകാലം സൽമാനുമുണ്ടായിരുന്നു. സ്വന്തം വീട്ടിൽ കഴിക്കാൻ ഭക്ഷണം പോലും ഇല്ലാത്ത കാലം. മുമ്പൊരിക്കൽ സൽമാൻ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഫിലിം മേക്കറായ പിതാവ് സലിം ഖാൻ സാമ്പത്തിക പ്രതിസന്ധിൾ നേരിട്ട കാലമായിരുന്നു ഇത്. സൽമാൻ അന്ന് ചെറിയ കുട്ടിയാണ്.

അച്ഛന് അന്ന് പ്രതിസന്ധി കാലമായിരുന്നു. രാവിലെ എണീറ്റ് ബ്രഷ് ചെയ്ത് പ്രാതൽ കഴിക്കാനായി അങ്കിളിന്റെ വീട്ടിൽ പോകും. അവിടെ നിന്ന് ചായയും ബണ്ണും കഴിക്കും. വീട്ടിൽ കാശില്ലെന്ന് തനിക്ക് അറിയാമായിരുന്നെന്നും സൽമാൻ തുറന്ന് പറഞ്ഞു. എന്നാൽ ഇക്കാലത്ത് സൽമാന്റെ വികൃതികളുണ്ടാക്കിയ പ്രശ്നങ്ങളും ചെറുതല്ല. ഇതേക്കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. ദീപാവലി ആഘോഷത്തിന് പേപ്പറുകൾ കത്തിക്കുകയായിരുന്നു സൽമാൻ.

Salman Khan

പേപ്പർ തീർന്നപ്പോൾ സലിം ഖാന്റെ മാസ ശമ്പളമായ 750 രൂപയുടെ നോട്ടുകളും അതിൽ വെച്ച് കത്തിച്ചു. ഇതറിഞ്ഞ പിതാവ് തന്നെ പൊതിരെ തല്ലിയെന്ന് സൽമാൻ ഓർത്തു. എന്നാൽ കുട്ടിക്കാലത്തെ ഇത്തരം വഴക്കുകളൊന്നും സൽമാൻ-സലിം ഖാൻ ബന്ധത്തെ ബാധിച്ചില്ല. അച്ഛനാണ് എക്കാലവും തനിക്ക് മാതൃകയായതെന്നും അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

സലിം ഖാന് ആദ്യ ഭാര്യ സൽമ ഖാനിൽ പിറന്ന മകനാണ് സൽമാൻ. അർബാസ് ഖാൻ, സൊഹൈൽ ഖാൻ, അൽവിര എന്നീ സഹോദരങ്ങളും നടനുണ്ട്. പിന്നീട് ഹെലൻ റിച്ചാർഡ്സെൻ എന്ന നടിയെയും സലിം ഖാൻ വിവാഹം ചെയ്തു. അർപിത ഖാൻ എന്ന മകളെ ഇവർ എടുത്ത് വളർത്തി.

കുടുംബം സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച കാലം ഇന്നും വൈകാരികമായാണ് സൽമാൻ ഓർക്കാറ്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നൻമാരിൽ ഒരാളാണ് സൽമാൻ. 100 കോടി രൂപയ്ക്ക് മുകളിലാണ് ഒരു സിനിമയ്ക്ക് മാത്രം നടൻ വാങ്ങുന്ന പ്രതിഫലം. ബി​​ഗ് ബോസ് ഷോയിൽ നിന്നും വലിയ തുക താരത്തിന് ലഭിക്കുന്നു. ഒരു എപ്പിസോഡിന് 25 കോടി രൂപ വെച്ചാണ് നടൻ വാങ്ങുന്നത്. വർഷങ്ങളായി ബി​ഗ് ബോസിന്റെ അവതാരകൻ സൽമാനാണ്.

2850 കോടിയുടെ ആസ്തി നടനുണ്ടെന്നാണ് വിവരം. അതേസമയം 57 കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതനാണ്. നേരത്തെ പല നടിമാരുമായി പ്രണയത്തിലായെങ്കിലും ഈ ബന്ധങ്ങളെല്ലാം പരാജയപ്പെട്ടു. നടന്റെ ടോക്സിസ് സ്വഭാവമാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. മുൻ കാമുകി സൊമി അലിയുൾപ്പെടെ സൽമാനെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X