മൂന്ന് സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടായിരുന്നു; സഞ്ജയ് ദത്ത് കാമുകിമാരെ കുറിച്ച് വെളിപ്പെടുത്തിയതിങ്ങനെ
ബോളിവുഡിലെ വിവാദ നായകനായിട്ടാണ് സഞ്ജയ് ദത്ത് അറിയപ്പെടാറുള്ളത്. കേസും വഴക്കും ബഹളവുമൊക്കെ പലപ്പോഴായി നടന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇത്തരം വിവാദങ്ങളെ പറ്റി തുറന്ന് പറയാന്‍ യാതൊരു മടിയുമില്ലാത്ത താരമാണ് സഞ്ജയ് ദത്ത്. ചിലര്‍ ഈ വിവാദമൊക്കെ മറച്ച് വെച്ചിട്ട് നടന്നപ്പോഴും സഞ്ജയ് അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി.
വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിട്ടും ഒത്തിരിയധികം സ്ത്രീകളുടെ ആരാധ്യപുരുഷനായിട്ടും സഞ്ജയ് തിളങ്ങി നിന്നു. മൂന്ന് തവണ വിവാഹതിനായ നടന്‍ പ്രമുഖരായ പല നടിമാരുമായി പ്രണയത്തിലായിരുന്നു. അക്കാലത്തെ ഹിറ്റ് നായികമാരൊക്കെ സഞ്ജയിയുമായി ഇഷ്ടത്തിലായിട്ടുണ്ട്. മാത്രമല്ല ഒരേ സമയം മൂന്ന് പേരുമായി താന്‍ റിലേഷനിലായിട്ടുണ്ടെന്ന് ഒരിക്കല്‍ സഞ്ജയ് തന്നെ വെളിപ്പെടുത്തി.

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്. ബോളിവുഡിലെ സൂപ്പര്‍ നായകനും വില്ലനുമൊക്കെയായ സഞ്ജയ് ദത്തിന്റെ പേരില്‍ ഒത്തിരി വിമര്‍ശനങ്ങളുണ്ട്. നിരവധി കാമുകിമാര്‍ നടനുണ്ടെന്ന പേരില്‍ ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിട്ടുണ്ട്. ഇതേ പറ്റിയാണ് ഒരിക്കല്‍ നടന്‍ മനസ് തുറന്ന് സംസാരിച്ചത്.

തന്റെ കാമുകിമാരുടെ കരിയറിന്റെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടിട്ടില്ല. പക്ഷേ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ പൊസസീവ് ആയിരുന്നെന്നാണ് നടന്‍ പറഞ്ഞത്. 'അവളുടെ കാര്യത്തില്‍ ഞാന്‍ വളരെ പൊസസീവ് ആയിരുന്നു. അവള്‍ എന്റേതാണ്. അതുകൊണ്ട് സ്വന്തം ശരീരം സ്‌ക്രീനില്‍ തുറന്ന് കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു' എന്ന് നടന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ ബയോഗ്രാഫിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അനില്‍ അംബാനിയുടെ ഭാര്യയായ ടീന മുനിമുമായി സഞ്ജയ് ദത്ത് പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. അതേ സമയം സഞ്ജയ് അദ്ദേഹത്തിന്റെ ഭാര്യ റിച്ച ശര്‍മ്മയെ സിനിമയില്‍ അഭിനയിക്കുന്നതിനും അനുവദിച്ചിരുന്നില്ല. വീട്ടില്‍ ഭക്ഷണമുണ്ടാക്കി കാത്തിരിക്കുന്ന വീട്ടമ്മയെ പോലെയാവണം ഭാര്യ എന്നാണ് നടന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്നത്. അങ്ങനെയെങ്കില്‍ ഒരേ സമയം രണ്ട് പേരുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് രണ്ടല്ല മൂന്ന് പേരുമായി തനിക്ക് ബന്ധം ഉണ്ടായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു.
Recommended Video

'ഒരു സമയത്ത് ഞാന്‍ മൂന്ന് ബന്ധം തുടര്‍ന്ന് പോന്നിരുന്നു. നമ്മള്‍ മിടുക്കന്മാരായിരിക്കണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ സാധിക്കില്ല' എന്നും നടന്‍ പറഞ്ഞു. ഇതിനിടെ നടന്‍ രാജ്കുമാര്‍ ഹിരാനി സഞ്ജയ് ദത്തിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ പറഞ്ഞ് രംഗത്ത് വന്നിരുന്നു.
സഞ്ജയ് ദത്ത് എങ്ങനെയാണ് ഇത്രയധികം പെണ്‍കുട്ടികളെ അദ്ദേഹത്തിന്റെ കൂടെ ഉറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന മില്യണ്‍ ഡോളര്‍ രഹസ്യമാണ് രാജ്കുമാര്‍ പങ്കുവെച്ചത്. 'പെണ്‍കുട്ടികളെ പരിചയപ്പെട്ടതിന് ശേഷം തന്റെ അമ്മയുടെ ശവകൂടീരമാണെന്ന് പറഞ്ഞ് ഒരിടത്ത് കൊണ്ട് പോവും. അവര്‍ സത്യമെന്ന് വിശ്വസിക്കും. അങ്ങനെ നടന്‍ എല്ലാവരെയും കബളിപ്പിച്ചു. ശരിക്കുമത് അദ്ദേഹത്തിന്റെ അമ്മയുടെ ശവകുടീരം ആയിരുന്നില്ല. മാത്രമല്ല കാമുകിമാര്‍ ഉപേക്ഷിച്ചാല്‍ അവരോടും അദ്ദേഹം പ്രതികാരം ചെയ്തിരുന്നതായിട്ടാണ്' രാജ്കുമാറിന്റെ വെളിപ്പെടുത്തല്‍.


Click it and Unblock the Notifications











