മനുഷ്വത്വം ഇല്ലാത്തവൾ; മാധുരി ദീക്ഷിതിനെതിരെ സഞ്ജയ് ദത്തിന്റെ ഭാര്യയുടെ സഹോദരി പറഞ്ഞത്
ഇക്കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ ബോളിവുഡിനെ ഇളക്കി മറിച്ച നിരവധി പ്രണയങ്ങൾ താരങ്ങൾ തമ്മിൽ ഉണ്ടായിട്ടുണ്ട്. ഇവയിൽ ചിലത് സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ചവയും വർഷങ്ങൾക്കിപ്പുറവും പലരുടെയും സംസാര വിഷയം ആയവയുമാണ്. ബോളിവുഡിൽ ഒരുകാലത്ത് വലിയ വിവാദമായ സംഭവം ആയിരുന്നു നടി മാധുരി ദീക്ഷിതും സഞ്ജയ് ദത്തും തമ്മിലുള്ള പ്രണയം. സജൻ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ആണ് മാധുരിയും സഞ്ജയും പ്രണയത്തിലാവുന്നത്. ഈ സമയത്ത് സഞ്ജയ് ദത്ത് മറ്റൊരു സ്ത്രീയുമായി വിവാഹിതൻ ആയിരുന്നു.

റിച്ച ശർമ്മ ആയിരുന്നു നടന്റെ ആദ്യ ഭാര്യ. മാധുരിയും സഞ്ജയും അടുക്കുന്ന സമയത്ത് റിച്ച ന്യൂയോർക്കിൽ ആയിരുന്നു. കാൻസർ രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്നു ഇവർ. ഈ സമയത്ത് മാധുരി-സഞ്ജയ് ഗോസിപ്പുകൾ വ്യാപകമായി പ്രചരിക്കാനും തുടങ്ങി.
സാഹിബാൻ, സജൻ, ഖൽനയക് തുടങ്ങി നിരവധി സിനിമകളിലൂടെ മാധുരി-സഞ്ജയ് ജോഡി തരംഗം സൃഷ്ടിച്ചു. അഭിമുഖങ്ങളിൽ മാധുരി നടനെ പുകഴ്ത്തി സംസാരിക്കാൻ തുടങ്ങി. ഗോസിപ്പുകൾ പരക്കുന്നതറിഞ്ഞ് സഞ്ജയുടെ ഭാര്യ റിച്ച ശർമ്മ ഭർത്താവിന്റെയടുത്ത് തിരിച്ചെത്തി.

ഈ സമയത്ത് സഞ്ജയ് ദത്ത് റിച്ചയെ വിവാഹമോചനം ചെയ്യാൻ ഒരുങ്ങുകയായിരുന്നത്രെ. സഞ്ജയുടെ പ്രവൃത്തികൾ റിച്ചയെ എത്രമാത്രം ബാധിച്ചെന്ന് മുമ്പൊരിക്കൽ റിച്ചയുടെ സഹോദരി ഇന ശർമ്മ തുറന്ന് പറഞ്ഞിരുന്നു. ന്യൂയോർക്കിൽ നിന്ന് തിരിച്ചെത്തിയ ഭാര്യയെ മടിയോടെ ആണത്രെ സഞ്ജയ് സ്വീകരിച്ചത്. ആ സമയത്ത് ഭാര്യക്ക് ആവശ്യമായ സ്നേഹമോ കരുതലോ സഞ്ജയ് നൽകിയില്ല. 15 ദിവസത്തിനുള്ളിൽ റിച്ച തിരിച്ചു പോവുകയും ചെയ്തു.

അന്ന് നൽകിയ അഭിമുഖത്തിൽ മാധുരി മനുഷ്യത്തമില്ലാത്ത പ്രവൃത്തിയാണ് ചെയ്തതെന്ന് റിച്ചയുടെ സഹോദരി പറഞ്ഞിരുന്നു. ഇതിനിടെ സഞ്ജയ്-റിച്ച വിവാഹ മോചനവും നടന്നു. ഏറെ നാൾ നീണ്ട നിയമ വിസ്താരങ്ങൾക്ക് ശേഷമായിരുന്നു വിവാഹ മോചനം. മകൾ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ ഇരുവർക്കും തർക്കം ഉണ്ടായിരുന്നു.

മാധുരി ദീക്ഷിതിന് സഞ്ജയ് ദത്തുമായുള്ള പ്രണയം മൂലം സമൂഹത്തിൽ മോശം പ്രതിഛായ വരുന്നതിൽ നടിയുടെ കുടുംബം അസ്വസ്ഥരായിരുന്നു. സഞ്ജയുടെ വിവാഹ മോചന സമയത്ത് മാധുരിയും വാർത്തകളിൽ നിറഞ്ഞിരുന്നു.
എന്നാൽ കുറച്ച് നാളുകൾക്കൊടുവിൽ ഇരുവരും വേർപിരിഞ്ഞു. 1997 ലാണ് ഇരുവരും വേർപിരിയുന്നത്. രണ്ട് വർഷത്തിനുള്ളിൽ നടി മറ്റൊരു വിവാഹവും കഴിച്ചു. ശ്രീരാം മാധവ് നേനെ ആണ് മാധുരിയുടെ ഭർത്താവ്.

ഗോസിപ്പുകളിൽ നിന്നും വിവാദങ്ങളിൽ നിന്നും മാധുരി പതിയെ മാറി. എന്നാൽ സഞ്ജയ് ദത്ത് അപ്പോഴും ബോളിവുഡിലെ വിവാദ പുരുഷനായി തുടർന്നു. സഞ്ജയ് ദത്തിന്റെ ജീവിത കഥ ആധാരമാക്കി സഞ്ജു എന്ന സിനിമയും ബോളിവുഡിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
രൺബീർ കപൂർ ആയിരുന്നു സിനിമയിലെ നായകൻ. വൻ വിജയമായ സിനിമക്ക് നേരെ വിമർശനവും വന്നിരുന്നു. സഞ്ജയ് ദത്തിന്റെ കുറ്റകൃത്യങ്ങൾ മറച്ച് വെച്ച് നടനെ വാഴ്ത്തുന്ന സിനിമ ആണെന്നായിരുന്നു ആരോപണം.


Click it and Unblock the Notifications