»   » ക്യാന്‍സര്‍ രോഗിയായ റിച്ചയെ സഞ്ജയ് ഒഴിവാക്കിയതിന് പിന്നില്‍ മാധുരി ദീക്ഷിത്?

ക്യാന്‍സര്‍ രോഗിയായ റിച്ചയെ സഞ്ജയ് ഒഴിവാക്കിയതിന് പിന്നില്‍ മാധുരി ദീക്ഷിത്?

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ മുന്‍നിര താരങ്ങളായ സഞ്ജയ് ദത്തും മാധുരി ദീക്ഷിതും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ബോളിവുഡ് പാടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. പ്രണയത്തിലല്ലെന്ന് തെളിയിക്കാനായി ഇരുവരും കാണിച്ചിരുന്ന അപരിചിതത്വത്തെക്കുറിച്ചൊക്കെ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. പൊതുവേദികളിലോ ഷൂട്ടിങ്ങ് സെറ്റിലോ വെച്ച് കണ്ടാല്‍ ഇരുവരും അധികം സംസാരിക്കാറില്ലായിരുന്നു. എന്നാല്‍ ആ സമയത്തും ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമായിരുന്നു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫാനാണ്, അവരുടെ പരിശ്രമത്തെക്കുറിച്ച് അറിയാമെന്നും മഞ്ജു വാര്യര്‍!

മാധുരി ദീക്ഷിതിനെ വിവാഹം ചെയ്യുന്നതിനായി ഭാര്യ റിച്ചയെ സഞ്ജയ് ഉപേക്ഷിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെ ആ സമയത്ത് പ്രചരിച്ചിരുന്നു. റിച്ചയുമായുള്ള ബന്ധത്തില്‍ കരിനിഴല്‍ വീഴാന്‍ കാരണം മാധുരിയാണെന്ന തരത്തിലുള്ള ആരോപണങ്ങളുമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് യാസര്‍ ഉസ്മാന്‍. സഞജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയി എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

75 ദിവസവും 35 സിനിമയും, ആകെ ഒരൊറ്റ ചിത്രമാണ് സൂപ്പര്‍ഹിറ്റായത്, എന്ത് പറ്റി മലയാള സിനിമയ്ക്ക്?

വെള്ളിത്തിരയിലെ മികച്ച പ്രണയജോഡികള്‍

അഭ്രപാളിയില്‍ നിറഞ്ഞുനിന്നിരുന്ന പ്രണയജോഡികള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലും പ്രണയം തോന്നുന്നത് സ്വഭാവികമായ കാര്യമാണ്. ആരാധകരും ശരിക്കും ഇവര്‍ ഒരുമിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. ഒരുപാട് ചിത്രങ്ങളില്‍ കൂടെ അഭിനയിക്കുമ്പോള്‍ സ്വഭാവികമായും ഒരടുപ്പം തോന്നുമെന്ന് മുന്‍പ് ചില താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. സഞ്ജയ് ദത്തിന്റെ സിനിമാജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായ സാജനിലെ നായിക മാധുരിയായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഈ സിനിമ വിജയിച്ചതിനെത്തുടര്‍ന്ന് പിന്നീട് പുറത്തിറങ്ങുന്ന സിനിമകളിലും ഇരുവരും ഒരുമിച്ചെത്തി. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ബോളിവുഡ് വിധിയെഴുതിയത്.

പരസ്യമായ രഹസ്യം

ഒരുമിച്ചുള്ളപ്പോള്‍ ഇരുവരും അധികം സംസാരിക്കാറുണ്ടായിരുന്നില്ല. ചിലപ്പോള്‍ കണ്ട ഭാവം തന്നെ നടിക്കാറില്ലായിരുന്നു. എന്നിട്ടും ഇവരുടെ പ്രണയത്തെക്കുറിച്ച് സിനിമാലോകം മനസ്സിലാക്കി. അഭിമുഖങ്ങളിലും മറ്റുമായി ഇരുവരും അന്യോന്യം പുകഴ്ത്താനും തുടങ്ങി. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായി ഇരുവരും മാറുകയായിരുന്നു.സാഹിബാന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മുഴുന്‍ സമയവും മാധുരിയുടെ പിന്നാലെയായിരുന്നു സഞ്ജയ്. മറ്റുള്ളവരെക്കുറിച്ചോര്‍ക്കാതെ നായികയുടെ പിറകെ നടക്കുകയായിരുന്നു താരമെന്ന് പുസ്‌കത്തില്‍ പറയുന്നു.

റിച്ചയെ കാണാന്‍ കൂട്ടാക്കിയില്ല

സഞ്ജയ് ദത്തിന്‍രെ ഭാര്യയായ റിച്ച കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു ഈ സമയം. മാധുരിയുമായുള്ള സഞ്ജയ് ദത്തിന്‍രെ വഴിവിട്ട ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ റിച്ച നാട്ടിലേക്ക് തിരിച്ചുവരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തിരികെ നാട്ടിലെത്തിയ റിച്ചയെ കാണാന്‍ പോലും സഞ്ജയ് ദത്ത് തയ്യാറായിരുന്നില്ല. നിരവധി തവണ ശ്രമിച്ചെങ്കിലും താരം ഭാര്യയ്ക്ക് പിടികൊടുത്തില്ല. തുടര്‍ന്ന് അവര്‍ ന്യൂയോര്‍ക്കിലേക്ക് തന്നെ തിരിച്ചുപോരുകയായിരുന്നു. ഏറെത്താമസിയാതെ അവരേത്തേടി വിവാഹ മോചന ഹര്‍ജിയുമെത്തി.

മാധുരി ദീക്ഷിതിന്റെ നിലപാട്

സഞ്ജയും മാധുരിയും തമ്മിലുള്ള വിവാഹം നടക്കുമെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ അവിടെ മാധുരി സ്വന്തം തീരുമാനം അറിയിക്കുകയായിരുന്നു. രോഗിയായ ഭാര്യയെ ഉപേക്ഷിക്കാനോ സഞ്ജയെ ജീവിത പങ്കാളിയാക്കാനോ ആലോചിച്ചിരുന്നില്ലെന്ന് മാധുരി വ്യക്തമാക്കുകയായിരുന്നു. സഞ്ജയ് ദത്തിന്‍രെ വിവാഹ മോചന നോട്ടീസ് എത്തിയതോടെ റിച്ച മാനസികമായി ആകെ തകരുകയായിരുന്നു. പൂര്‍ണമായും മാറിയെന്ന് കരുതിയ അസുഖം വീണ്ടും വന്നതോടെ അവരുടെ തകര്‍ച്ച പൂര്‍ണ്ണമാവുകയായിരുന്നു. അധികം താമസിയാതെ റിച്ച മരണത്തിന് കീഴടങ്ങുകയും ചെയ്തു.

English summary
Sanjay Dutt’s wife Richa got hint of affair with Madhuri

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X