'അവളുടെ സൗന്ദര്യം കൊണ്ടാണ് ആ അകൽച്ച'; ഐശ്വര്യ റായിയെക്കുറിച്ച് സഞ്ജയ് ലീല ബൻസാലി
ഇന്ത്യൻ സിനിമയിൽ സൗന്ദര്യത്തിനുള്ള മറുപേരാണ് ഐശ്വര്യ റായ് എന്നാണ് ആരാധകർ പറയുന്നത്. കരിയറിൽ ഒട്ടനവധി മികച്ച സിനിമകളിൽ അഭിനയിച്ച ഐശ്വര്യ പക്ഷെ ഇന്നും ഇന്ത്യയിലൊട്ടും അറിയപ്പെടുന്നത് നടിയുടെ സൗന്ദര്യത്തിലൂടെയാണ്. 1996 ലെ മിസ് വേൾഡ് ആയ ഐശ്വര്യ അതിവേഗം തന്നെ ഫാഷൻ ലോകത്തും സിനിമാ ലോകത്തും വളർന്നു. മണിരത്നം, സഞ്ജയ് ലീല ബൻസാലി തുടങ്ങിയ ക്ലാസിക് സംവിധായകരുടെ സിനിമകളിൽ ഐശ്വര്യ എപ്പോഴും തിളങ്ങിയിരുന്നു.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനുള്ള സിനിമ. സഞ്ജയ് ലീല ബൻസാലിയുടെ ദേവദാസ്, ഹം ദിൽ കെ ചുകെ സനം, ഗുസാരിഷ് എന്നീ സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മുൻനിര നടിയാണെങ്കിലും ബോളിവുഡിന് പോലും അടുത്തു കാണാൻ പറ്റാത്ത താരമായിരുന്നു ഒരു കാലത്ത് ഐശ്വര്യ. നടിക്ക് ബോളിവുഡിൽ വലിയ സുഹൃദ് വലയവുമില്ല. വർഷങ്ങൾക്ക് മുമ്പ് സഞ്ജയ് ലീല ബൻസാലി ഇതേ പറ്റി സംസാരിച്ചിരുന്നു.

'ആളുകൾ അവളെ തണുത്ത, അകൽച്ചയുള്ള കൃതിമത്വമുള്ളവളെന്ന് വിളിക്കുന്നു. അതെ അവൾ പ്രവർത്തിക്കുന്നതിന് മുമ്പ് ചിന്തിക്കുന്നവളാണ്. സ്വന്തമായി ഒരു മനസുണ്ട്. എന്നാൽ അവൾക്ക് വൈകാരികമായ ഒരു ഹൃദയവുമുണ്ട്. ഞാൻ പ്രതിസന്ധികളിലൂടെ കടന്നു പോയ ഓരോ ഘട്ടത്തിലും ഐശ്വര്യ റായ് എന്ന വീണ്ടും വീണ്ടും വിളിക്കുമായിരുന്നു. സാവരിയ (സിനിമ) നന്നായി പോവാത്ത സമയത്തും ബാജിരാവ് മസ്താനിയുടെ നിർമാണം തടസ്സപ്പെട്ട സമയത്തുമെല്ലാം'

'ആ സിനിമ ചെയ്യില്ലെന്ന് എന്നോട് പറയുന്നതിന് പകരം മാധ്യമങ്ങളോട് പറയുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൾ ബ്ലാക്ക് സിനിമയുടെ സെറ്റിൽ വന്ന് എല്ലാം മായ്ച്ചു. എന്റെ ഹൃദയത്തിൽ ഒന്നുമില്ല. ഇത് നിങ്ങളോട് വ്യക്തിപരമായി പറയാൻ വന്നതാണെന്ന് പറഞ്ഞു,' സഞ്ജയ് ലീല ബൻസാലി പറഞ്ഞതിങ്ങനെ.
2015 ൽ പുറത്തിറങ്ങിയ ബാജിരാവോ മസ്താനി എന്ന സിനിമ യഥാർത്ഥത്തിൽ 1999 കളിൽ ഇറങ്ങേണ്ടതായിരുന്നു. ഐശ്വര്യ റായിയും സൽമാൻ ഖാനുമായിരുന്നു ഈ സിനിമയിൽ വേഷമിടാനിരുന്നത്. എന്നാൽ ഇതിനിടെ സൽമാനും ഐശ്വര്യയും വേർപിരിഞ്ഞു അതോടെ ഈ സിനിമയെടുക്കാനായില്ല.

ഐശ്വര്യ റായിയുടെ സൗന്ദര്യമാണ് അവളെ അകൽച്ചയോടെ കാണുന്നതെന്നിന് കാരണമെന്നും സഞ്ജയ് ലീല ബൻസാലി പറഞ്ഞു.
'അവൾ എന്റെ അമ്മയോടും സഹോദരിയോടും ഊഷ്മളതയുള്ളവളായിരുന്നു. അവളുടെ സൗന്ദര്യത്തിലെയും നേട്ടങ്ങളുടെയും കൃത്യത കാരണം അവൾ നിങ്ങളിൽ നിന്ന് അകലുന്നു. നിങ്ങൾ അവളെ ഒരു പീഠത്തിൽ ഇരുത്തിയിരിക്കുകയാണ്. പക്ഷെ യഥാർത്ഥത്തിൽ അവൾ പാവമാണ്. വളരെ സെൻസിറ്റീവ് ആണ്. വളരെ എളുപ്പത്തിൽ മുറിവേൽക്കുന്നു. അവൾ ദൈവ ഭയമുള്ളവളും സത്യസന്ധയുമാണ്,' സഞ്ജയ് ലീല ബൻസാലി പറഞ്ഞു.


Click it and Unblock the Notifications