പിതാവ് സന്തോഷവാനാണ്, തന്റെ സുഹൃത്ത് എന്നതിൽ ഉപരി അച്ഛന്റെ ഭാര്യയാണ് അവർ, താരപുത്രി പറയുന്നു

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരകുടുംബമാണ് നടൻ സെയ്ഫ് അലിഖാന്റേത്. നടന്റേയും ഭാര്യയും നടിയുമായ കരീനയുടേയും മക്കളുടേയുമെല്ലാം വിശേഷങ്ങൾ സിനിമ കോളങ്ങളിൽ വലിയ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് സെയ്ഫും കുടുംബവും. ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പ്രേക്ഷകരുമായി ഇവർ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം വൈറലുമാവാറുണ്ട്.

ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു കരീനയുടേയും സെയ്ഫ് അലിഖാന്റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സെയിഫും കരീനയും 2012 ൽ വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷവും കരീന സിനിമയിൽ സജീവമായിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. അമൃത സിംഗുമായിള്ള വിവാഹമോചനത്തിന് ശേഷമാണ് നടൻ കരീനയെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പിതാവിനേയും രണ്ടാം ഭാര്യ കരീനയെ കുറിച്ച് സാറ അലിഖാൻ പറഞ്ഞ വാക്കുകളാണ്. ഒരു അഭിമുഖത്തിലാണ് അച്ഛന്റെ രണ്ടാം വിവാഹത്തെ കുറിച്ച് താരപുത്രി പറഞ്ഞത്.

സെയ്ഫിന്റെ വിവാഹം

സെയ്ഫ് അലിഖാന്റെ ആദ്യത്തെ ഭാര്യയായ അമൃത സിംഗിലെ മകളാണ് സാറ അലിഖാൻ. സാറയെ കൂടാതെ ഇബ്രാഹിം എന്നൊരു മകൻ കൂടിയുണ്ട്. 1991 ൽ ആയിരുന്നു സെയ്ഫ് അമൃതയെ വിവാഹം കഴിക്കുന്നത്. എന്നാൽ 13 വർഷത്തിന് ശേഷം ഇവർ നിയമപരമായി വേർപിരിയുകയായിരുന്നു. ഇതിന് ശേഷമാണ് നടൻ കരീനയുമായി അടുക്കുന്നതും പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നകുമെല്ലാം. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് കരീനയുമായി പ്രണയത്തിലാവുന്നത്.

അടുത്ത ബന്ധം

പിതാവ് സെയ്ഫ് അലിഖാനുമായും കരീനയുമായും വളരെ അടുത്ത ബന്ധമാണ് മക്കളായ സാറയ്ക്കും ഇബ്രാഹിമിനുമുള്ളത്. സെയ്ഫിന്റേയും കരീനയുടേയും വിവാഹത്തിന് സാറ എത്തിയിരുന്നു. ഇവരുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് സാറയ്ക്കും സഹോദരനുമുള്ളത്. സിനിമ തിരക്കുകൾക്കിടയിലും അച്ഛനേയയും സഹോദരന്മാരേയും കാണാൻ കരീനയുടെ വീട്ടിൽ എത്താറണ്ട്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലാവാറുമുണ്ട്. കരീനയുടെ കുടുംബത്തിലെ അംഗങ്ങളാണ് സാറയും ഇബ്രാഹിമും. കരീനയോട് വളരെ അടുത്ത സൗഹൃദമാണ് ഇവർക്കുള്ളത്.

 അടുത്ത സപഹൃത്ത്

ഇപ്പോഴിത കരീനയെ കുറിച്ച് സാറ പറഞ്ഞ് വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അടുത്തിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കരീനയോട് അങ്ങേറ്റം ബഹുമാനമുണ്ടെന്നാണ് സാറ പറയുന്നത്. തന്റെ പിതാവിനെ സന്തോഷവാനാക്കാൻ കരീനയ്ക്ക് കഴിയുന്നുണ്ടെന്നും സാറ പറയുന്നു. താരത്തിന്റ വാക്കുകൾ ഇങ്ങനെ... ''കരീന തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.. അതിലുപരി തന്റെ പിതാവ് സെയ്ഫ് അലിഖാന്റെ ഭാര്യ ആണ്. താൻ അവരെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. തന്റെ പിതാവിനെ സന്തോഷിക്കുന്നുണ്ട്. ഒരേ ജോലിയാണ് തങ്ങൾ ചെയ്യുന്നത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധികവും സംസാരിക്കുന്നതെന്നും സാറ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറയുന്നു''. മറ്റൊരിക്കൽ കരീനയോടുള്ള ആരാധനയെ കുറിച്ച് സാറ വെളിപ്പെടുത്തിയിരുന്നു. കോഫി വിത്ത് കരൺ ഷോയിൽ താരപുത്രി എത്തിയപ്പോഴാണ് കരീനയോടുള്ള ആരാധനയെ കുറിച്ച് സാറ പറഞ്ഞത്. താൻ കരീനയുടെ വലിയ ഫാൻ ആണെന്നാണ് സാറ അന്ന് പറഞ്ഞത്.

 ബന്ധങ്ങളിൽ ആശങ്കയില്ല

കൂടാതെ കരീനയുമായുള്ള ബന്ധത്തെ കുറിച്ചും അന്ന് സാറ പറഞ്ഞിരുന്നു. കരീനയുമായുളള ബന്ധത്തിൽ ഒരു ആശയകുഴപ്പം തോന്നിയിട്ടില്ല എന്നാണ് സാറ പറയുന്നത്. കരീന തന്നെ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നിങ്ങളൾക്ക് ഒരു അമ്മയുണ്ട്. തനിക്ക് സുഹൃത്തുക്കളെ ആണ് വേണ്ടതെന്നാണ് കരീന പറഞ്ഞത്. അതുപോലെ അച്ഛൻ ഒരിക്കലും കരീനയെ രണ്ടാനമ്മയായി കാണാൻ തങ്ങളോട് പറഞ്ഞിട്ടില്ലെന്നും സാറ പറയുന്നു.

അമ്മയ്ക്ക് പ്രശ്നമില്ല

അമ്മയ്ക്കും കരീനയോട് ദേഷ്യമോ പിണക്കമോ ഇല്ലെന്നും സാറ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അച്ഛന്റെ വിവാഹത്തിന് അമ്മായാണ് തന്നെ അണിയിച്ചൊരുക്കി വിട്ടതെന്നും സാറ പറഞ്ഞിരുന്നു. ''എന്റെ അച്ഛന്‍ കരീനയെ വിവാഹം കഴിച്ചപ്പോള്‍, ഞാനോര്‍ക്കുന്നുണ്ട്, ഞാനും അമ്മയും കൂടി ലോക്കറില്‍ പോയി ജ്വല്ലറികള്‍ പുറത്തെടുക്കുകയായിരുന്നു ചെയ്തത്. ഞാന്‍ ഏത് ജുംകയാണ് ഇടേണ്ടതെന്ന് ചോദിച്ചു'' എന്നായിരുന്നു സാറ പറഞ്ഞത്. സെയ്ഫിന്റേയും കരീനയുടേയും വിവാഹത്തിന് സാറ ധരിച്ചിരുന്നത്. അബു ജാനിയുടേയും സന്ദീപ് ഖോസ്ലയുടേയും ലെഹങ്കയായിരുന്നു. അമ്മ തന്നെയായിരുന്നു അവരെ വിളിച്ചതും സെയ്ഫ് കല്യാണം കഴിക്കുകയാണെന്നും ഏറ്റവും മനോഹരമായ ലെഹങ്ക തന്നെ സാറയ്ക്ക് വേണ്ടി ഒരുക്കണമെന്ന് പറഞ്ഞതെന്നും സാറ പറഞ്ഞു.

സുഹൃത്തുക്കൾ

അമ്മയും അച്ഛനു തമ്മിൽ അടുത്ത് സുഹൃത്തുക്കളാണെന്നും സാറ പറയുന്നുണ്ട്. ''തന്റെ അമ്മയ്ക്ക് കരീനയോട് സ്നേഹവും ബഹുമാനവും ആണ് . വിവാഹ ശേഷവും സെയ്ഫും അമൃതയും നല്ല സുഹൃത്തുക്കളാണ്. മക്കളുടെ വിശേഷ ദിവസങ്ങളിലും വീടുകളിലെ പരിപാടികള്‍ക്കുമെല്ലാം ഇരുവരും പങ്കെടുക്കാറുണ്ട്. സെയ്ഫിന്റെ ഭാര്യ കരീനയുമായി സാറയ്ക്കും വളരെ അടുത്ത ബന്ധമാണുള്ളത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 അമ്മയായി

ഈ അടുത്ത സമയത്താണ് കരീന കപൂര്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് മകന്റെ പേര്. ലോക്ക് ഡൗൺ കാലത്തായിരുന്നു നടി രണ്ടാമതും ഗർഭം ധരിക്കുന്നത്. കരീന തന്നെ ആയിരുന്നു ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ചത് ഗർഭിണിയായിരുന്നെങ്കിലും നടി ജോലി സജീവമായിരുന്നു. തന്റെ സിനിമ ചിത്രീകരണങ്ങൾ നടി പൂർത്തിയാക്കിരുന്നു കൂടാതെ ഓൺലൈൻ ഷോകളിലും സജീവമായിരുന്നു. കുഞ്ഞ് ജനിച്ചതിന് ശേഷം സിനിമയിലേയ്ക്ക് തിരികെ വരാൻ നടി തയ്യാറെടുക്കുകയാണ്.

Read more about: kareena kapoor sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X